Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesTechnology
Home›Headlines›തമിഴ്, കന്നഡ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ ജികോംപ്രിസിന് കൈമാറി ‘കൈറ്റ്’

തമിഴ്, കന്നഡ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ ജികോംപ്രിസിന് കൈമാറി ‘കൈറ്റ്’

By Admin
February 22, 2026
292
0

ആഗോള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഭൂപടത്തിൽ കേരളത്തിൻ്റെ കയ്യൊപ്പ്

തിരുവനന്തപുരം:ലോകപ്രശസ്ത വിദ്യാഭ്യാസ-വിനോദ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ‘ജികോംപ്രിസ്’ലേക്ക് തമിഴ്, കന്നഡ ഭാഷകളിലെ വിപുലമായ ഉള്ളടക്കങ്ങൾ കൂടി നൽകി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). കേരളത്തിലെ തമിഴ്, കന്നഡ മീഡിയം വിദ്യാർത്ഥികൾക്കായി കൈറ്റ് വികസിപ്പിച്ചെടുത്ത തർജിമകളും വോയ്‌സ് ഓവറുകളുമാണ് ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാകുന്ന ജികോംപ്രിസിൻ്റെ പുതിയ പതിപ്പിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റ് തയ്യാറാക്കിയ ‘കളിപ്പെട്ടി’ ഐ.സി.ടി പാഠപുസ്തകത്തിലെ പ്രധാന എഡ്യൂടൈൻമെന്റ് സോഫ്റ്റ്‌വെയറാണ് ജികോംപ്രിസ്. ഇന്ത്യൻ ഭാഷകളിൽ സംസ്‌കൃതത്തിനും മലയാളത്തിനുമപ്പുറം മറ്റ് പ്രാദേശിക ഭാഷകളിൽ ജികോംപ്രിസ് റെപ്പോസിറ്ററി ഇത്ര വിപുലമായി ലഭ്യമായിരുന്നില്ല. തമിഴ്, കന്നഡ മാധ്യമങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി കൈറ്റ് സ്വന്തമായി വികസിപ്പിച്ച ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെയാണ് ഈ കുറവ് ഇതുവരെ പരിഹരിച്ചിരുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ കൈറ്റ് സന്ദർശിച്ച ജികോംപ്രിസ് കോ-മെയിന്റനറും പ്രശസ്ത ഗ്രാഫിക്സ് ആർട്ടിസ്റ്റുമായ ടിമോത്തെ ജിയറ്റിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ഈ ലോക്കലൈസേഷൻ പാക്കേജുകൾ ആഗോള പ്ലാറ്റ്‌ഫോമിലേക്ക് കൈമാറാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തമിഴിൽ 1544-ഉം കന്നഡയിൽ 1582-ഉം ഇന്റർഫേസ് തർജിമകളും വോയ്‌സ് ഓവറുകളും കൈറ്റ് വിദഗ്ധർ തയ്യാറാക്കി. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്പർ കൂട്ടായ്മയായ ‘കെ.ഡി.ഇ’ ഇതിന് അംഗീകാരം നൽകിയതോടെ ഗൂഗിൾ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ ഭാഷാ പതിപ്പുകൾ ലഭ്യമായിത്തുടങ്ങി.

പത്തുവയസ്സുവരെയുള്ള കുട്ടികൾക്ക് അക്കം, അക്ഷരം, വായന, ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ കളികളിലൂടെ പഠിക്കാൻ സഹായിക്കുന്ന ഇരുനൂറോളം പ്രവർത്തനങ്ങൾ ജികോംപ്രിസിലുണ്ട്. ലോകത്ത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരേസമയം ഇത്രയധികം സ്വതന്ത്ര സോഫ്‌റ്റ്വെയറുകൾ ഉപയോഗിക്കുന്നത് കേരളത്തിലാണെന്നും, പ്രാദേശിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച ഉള്ളടക്കം ആഗോള സമൂഹത്തിനായി കൈമാറാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.

ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്ന ജികോംപ്രിസിൻ്റെ പുതിയ ‘ക്ലയൻ്റ്-സെർവർ’ മാതൃക ഭിന്നശേഷി കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങളും കൈറ്റ് നിലവിൽ നടത്തിവരുന്നുണ്ട്.

TagsKDEKITE
Previous Article

കേരളത്തിൽ  ഉയർന്ന അൾട്രാവയലറ്റ് സൂചിക, സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കാതെ ...

Next Article

കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Related articles More from author

  • HeadlinesTechnology

    ‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം

    December 7, 2025
    By Admin
  • GeneralHeadlines

    കൈറ്റിന്‍റെ ‘സമഗ്ര പ്ലസ്’ എ.ഐ പ്ലാറ്റ് ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    January 17, 2026
    By Admin
  • GeneralHeadlines

    പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി കൈറ്റിൻ്റെ റോബോട്ടിക്സ് പരിശീലനം: നാലര ലക്ഷം കുട്ടികൾക്ക് പുത്തൻ സാങ്കേതികവിദ്യയിൽ അറിവ്

    January 6, 2026
    By Admin
  • General

    കൈറ്റ് ‘ഹരിതവിദ്യാലയം 4.0’  അപേക്ഷ നവംബർ 15 വരെ  

    November 2, 2025
    By Admin
  • GeneralHeadlines

    നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

    April 22, 2026
    By Admin
  • Headlines

    ഒ ഇ സി സ്കോളർഷിപ്പിനായി 200 കോടി അനുവദിച്ചു

    November 7, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions