Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

GeneralHeadlinesPolitics
Home›General›‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

By Admin
October 21, 2026
56
0

‘ദുഷ്‌കരമായ ചുറ്റുപാടില്‍ നിന്നും കോണ്‍ഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തെരഞ്ഞെടുപ്പില്‍ വന്‍വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രം’

കണ്ണൂര്‍:ഒരു ന്യായമില്ലാതെ കെപിസിസി പ്രസിഡന്‍റ് പദവിയില്‍ നിന്നും മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരൻ എംപി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് കെ സുധാകരന്‍റെ പരാമർശം.
സുധാകരൻ തന്‍റെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു,വിവാദമായശേഷം അത് ഡിലീറ്റ് ചെയ്തു. സുധാകരൻ അനുകൂലികൾ വീഡിയോ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.
‘അന്നത്തെ ദുഷ്‌കരമായ ചുറ്റുപാടില്‍ നിന്നും കോണ്‍ഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തെരഞ്ഞെടുപ്പില്‍ വന്‍വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രമാണ്. എന്നിട്ടും കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’ എന്ന് സുധാകരന്‍ തുറന്നടിച്ചു.
‘ കോണ്‍ഗ്രസിലെ ചില സഹപ്രവര്‍ത്തകരോടും ചിലത് തുറന്നുപറയാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഭരണം വരും പോകും. അധികാരങ്ങള്‍ മാറി മറയും. പക്ഷെ അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്‍റെ ആത്മാഭിമാനം അടിയറവ് വെയ്ക്കരുത്. സി.പി.എമ്മിന്‍റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളെ ആരും നിസ്സാരമായി കാണരുത്. തികഞ്ഞ വേദനയോടെ ചോദിക്കട്ടെ, അടിപതറി തകര്‍ന്നുതരിപ്പണം ആയിരുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഞാന്‍ കെപിസിസി പ്രസിഡന്‍റ് ആയി ഏറ്റെടുത്ത് കരകയറാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ലഭിച്ചത് എന്താണ്?’ -അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനെന്ന പോലെ ഭരണപക്ഷത്തിനും അര്‍ഹതയുണ്ടെന്നും സുധാകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
‘കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടിയ വ്യക്തി എന്ന നിലയിലാണ് ഞാന്‍ എന്‍റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്. കേവലം ഒരു രാഷ്ട്രീയ പ്രസ്താവനയല്ല. എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ചുടുചോരയുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍സാക്ഷ്യമാണ്. ഇത് വ്യക്തിവൈരാഗ്യമല്ല. രാഷ്ട്രീയത്തിന്‍റെ പേരില്‍ മനുഷ്യജീവനുകള്‍ കരിച്ചുകളയുന്ന ഒരു സംസ്‌കാരത്തോടുള്ള കടുത്ത എതിര്‍പ്പാണ്. എതിര്‍രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവനെ മനുഷ്യനായി കാണാതെ ശത്രുവായി കണ്ട് അവന്‍റെ കുടുംബത്തേയും ജീവിതത്തേയും വേട്ടയാടുന്ന കിരാത രാഷ്ട്രീയത്തോടും എനിക്ക് ഒരിക്കലും പൊരുത്തപ്പെടാനാകില്ല. എന്‍റെ നിലപാട് ഇന്നും നാളെയും അതുതന്നെയായിരിക്കും’- സുധാകരന്‍ പറഞ്ഞു.
സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുകച്ച് പുറത്ത് ചാടിച്ചതാണെന്നും അതുപോലെ തന്നെയും പുറത്ത് ചാടിക്കാൻ ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നതായി കഴിഞ്ഞദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി തുറന്നുപറഞ്ഞിരുന്നു.

TagsK Sudhakaran MP
Previous Article

കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് ...

Related articles More from author

  • GeneralHeadlines

    അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം,പ്രമേയം പാസാക്കി നിയമസഭ

    March 29, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

    September 27, 2026
    By Admin
  • GeneralHeadlines

    മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി;കാന്തപുരത്തിലൂടെ മുസ്ലിം സമൂഹത്തിലേക്ക് വീണ്ടും കടന്നുകയറാൻ എൽഡിഎഫ്

    March 5, 2026
    By Admin
  • HeadlinesTechnology

    ‘യു എസ് ടി നിംബസി’ന് തുടക്കമിട്ടു,ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നിവ ലക്ഷ്യം

    April 14, 2026
    By Admin
  • HeadlinesPolitics

    എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    March 20, 2026
    By Admin
  • Headlines

    ‘ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂവിലൂടെത്തുന്ന എല്ലാവർക്കും സുഗമ ദര്‍ശനം’

    November 19, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി
  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്
  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’
  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല
  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Timeline

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • October 21, 2026

    കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • October 21, 2026

    വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • October 21, 2026

    പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • October 21, 2026

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions