പിഎസ്‍സി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ 40

പിഎസ്‍സി യിൽ നിലവിൽ അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 36
തിരുവനന്തപുരം:പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയര്‍ത്താൻ മന്ത്രിസഭ
തീരുമാനിച്ചു. 36 വയസായിരുന്നു നിലവിലെ പ്രായം. അത് നാല് വർഷം കൂടി ഉയർത്താൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലാണ് ഏറ്റവും കൂടുതൽ പി എസ് സി നിയമനങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ ആകെ നടക്കുന്ന പി എസ് സി നിയമനങ്ങളിൽ പകുതിയോളവും കേരളത്തിലാണെന്ന് ഈയിടെ പാർലമെൻ്റിൽ വെളിപ്പെടുത്തിയിരുന്നു.
കേരളത്തിൽ ശരാശരി മുപ്പതിനായിരത്തിലേറെ പേർക്ക് ഒരു വർഷം നിയമനം ലഭിക്കുന്നുണ്ട്.






