Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

GeneralHeadlines
Home›General›ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’

ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’

By Admin
December 12, 2025
367
0

അവതരിപ്പിച്ചത് മണ്ണൂർക്കാവ് കഥകളി കേന്ദ്രം

ശബരിമല: ഭക്തലക്ഷങ്ങൾക്ക് ശരണമായി കുടികൊള്ളുന്ന ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ കഥകളിയായി പുനർജനിച്ചപ്പോൾ മണ്ഡലകാല തീർഥാടനത്തിനെത്തിയ ഭക്തർക്ക് പുതിയ അനുഭൂതി. ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘അയ്യപ്പ മാഹാത്മ്യം’ കഥകളി അരങ്ങേറി.

 

അയ്യപ്പ മാഹാത്മ്യം കഥകളിയിലെ ഒരു ദൃശ്യം

ഇ. ജി. ജനാർദ്ദനൻ പോറ്റിയുടെ രചനയാണ് ‘അയ്യപ്പ മാഹാത്മ്യം’. ഹരിഹരപുത്രൻ്റെ അവതാരം മുതൽ ധർമ്മശാസ്താവായി ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ദിവ്യചരിതം ദൃശ്യ-ശ്രാവ്യ വിരുന്നായി ഭക്തർ ആസ്വദിച്ചു. ശബരിമല ശാസ്താ ഓഡിറ്റോറിയത്തിൽ 28-അംഗ കലാസംഘമാണ് കഥകളി അവതരിപ്പിച്ചത്.

കഥകളി പ്രേമികളെ ഏറെ ആകർഷിച്ചത്, 61 വയസുകാരനായ കലാമണ്ഡലം ബാലകൃഷ്ണൻ മുതൽ 7 വയസുകാരനായ അദ്വൈത് പ്രശാന്ത് വരെയുള്ള മൂന്ന് തലമുറയിലെ കലാകാരന്മാരുടെ അർപ്പണമായിരുന്നു. കലാമണ്ഡലം പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന അവതരണത്തിൽ മഹിഷിയായി അദ്ദേഹം തന്നെ വേഷമിട്ടു. മണികണ്ഠനെ അവതരിപ്പിച്ചത് അഭിജിത്ത് പ്രശാന്താണ്. മധു വാരണാസി, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ആരോമൽ, അഭിഷേക് മണ്ണൂർക്കാവ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി.

മാതാവിൻ്റെ രോഗശമനത്തിനായി പുലിപ്പാൽ തേടി കാട്ടിലെത്തുന്ന മണികണ്ഠൻ, മഹിഷിയെ നിഗ്രഹിച്ച് പുലിവാഹനനായി പന്തളം രാജസന്നിധിയിൽ എത്തുന്നതും ധർമശാസ്താവായി ശബരിമലയിൽ ഭക്തർക്കാശ്രയമായി കുടികൊള്ളുന്നതുമുൾപ്പെടെയുള്ള രംഗങ്ങൾ ഭക്തിനിർഭരമായി.

കലാമണ്ഡലം ബൈജു, കലാനിലയം സഞ്ജയ്, കലാമണ്ഡലം കാർത്തിക് എന്നിവർ സംഗീതവും കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖിൽ എന്നിവർ ചെണ്ടയിലും, കലാമണ്ഡലം അജികൃഷ്ണൻ, കലാമണ്ഡലം അനന്തു ശങ്കർ, കലാമണ്ഡലം ദീപക് എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. ചിങ്ങോലി പുരുഷോത്തമൻ, കലാനിലയം വിഷ്ണു എന്നിവർ ചുട്ടി ചെയ്തു.

അയ്യപ്പ മഹാത്മ്യം കഥകളിയിൽ നിന്ന്

പോരുവഴി വാസുദേവൻ പിള്ള, പന്മന അരുൺ, പന്മന അശോകൻ, മുകുന്ദപുരം വിനോജ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിച്ചു.

TagsSabarmala
Previous Article

ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ...

Next Article

സുരാജ് വെഞ്ഞാറമൂട് വീണ്ടും ചിരിപ്പടവുമായി ‘റൺ മാമാ റൺ’

Related articles More from author

  • GeneralHeadlines

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

    July 26, 2026
    By Admin
  • GeneralHeadlinesSports

    ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

    September 26, 2026
    By Admin
  • GeneralHeadlines

    ‘സർക്കാരോഫീസുകൾ അഞ്ചുദിനമായി ചുരുക്കുകയല്ല,ആവശ്യ സർവ്വീസുകൾ എന്നും പ്രവർത്തിക്കുകയാണ് വേണ്ടത്’

    February 7, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 7മരണം; വ്യാപക നാശനഷ്ടം

    August 1, 2026
    By Admin
  • BusinessGeneralHeadlines

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

    August 20, 2026
    By Admin
  • GeneralHeadlines

    പാചക വാതക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന,പിൻവലിക്കണമെന്ന് പിണറായി വിജയൻ

    May 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി
  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ
  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Timeline

  • November 22, 2026

    ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • November 22, 2026

    പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • November 22, 2026

    പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • November 22, 2026

    ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • November 21, 2026

    സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions