‘സ്നേഹധാര’ വാക്ക് ഇൻ ഇൻ്റർവ്യൂ മാർച്ച് 4ന്,അഡാക്,വന ഗവേഷണ സ്ഥാപനം, സൈനിക ക്ഷേമ ഡയറക്ടറേറ്റ് ഒഴിവുകൾ

നിയമനം താൽക്കാലികം
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് മാർച്ച് 4 ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. കൗമാരഭൃത്യത്തിലുള്ള എം.ഡി/ പി.ജി ഡിപ്ലോമ അല്ലെങ്കിൽ കായ ചികിത്സയിലുള്ള എം.ഡി അല്ലെങ്കിൽ മാനസികം എം.ഡി/ പി.ജി ഡിപ്ലോമ ആണ് മെഡിക്കൽ ഓഫീസർ തസ്തികയ്ക്കുള്ള യോഗ്യത. സ്പീച്ച് തെറാപ്പിസ്റ്റിന് ബി.എ.എസ്.എൽ.പിയും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത, ഡി.എ.എം.ഇ അംഗീകൃത ആയുർവേദ ഫാർമസി കോഴ്സ് പാസാണ് ഫാർമസിസ്റ്റിനുള്ള യോഗ്യത.
യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം എത്തണം. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം), ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ 0471-2320988 ഫോൺ മുഖേനയോ ബന്ധപ്പെടണം.
അഡാക് നിയമനം
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്)ന്റെ കീഴിൽ ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ/പ്രോജക്ട് കോ-ഓർഡിനേറ്റർ/സബ് ഇൻസ്‌പെക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1270 രൂപ ദിവസവേതനമായി നൽകും. ബി.എഫ്.എസ്.സി / അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്), ടി.സി 29/3126, റീജ, മിൻചിൻ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ മാർച്ച് രണ്ടിനകം തപാൽ മുഖേന അപേക്ഷ സമർപ്പിക്കണം.
അക്കൗണ്ട്സ് ഓഫീസർ
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള മൂന്ന് അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി C.A. Inter യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപ. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 2നകം ലഭ്യമാക്കണം. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്), ടി.സി 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014. ഫോൺ: 0471 2322410.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ നിയമനത്തിന് (രണ്ട് ഒഴിവ്) മാർച്ച് 2 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in
ഐ.ടി സാങ്കേതിക വിദഗ്ദ്ധന്‍റെ ഒഴിവ്
തിരുവനന്തപുരം വികാസ് ഭവനിലെ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐ.ടി സാങ്കേതിക വിദഗ്ദ്ധനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് / എം.ഇ/ ബി.ടെക് / ബി.ഇ / എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യത കൂടാതെ കമ്പ്യൂട്ടർ പ്രോഗ്രാമറായി കുറഞ്ഞത് 2 വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 37,800 രൂപ. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം മാർച്ച് 19ന് മുൻപായി empsainik@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കോ സൈനിക് വെൽഫെയർ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2303654.






