Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

HeadlinesHealthPolitics
Home›Headlines›‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

By Admin
March 4, 2026
201
0

ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല:എൻ ഇ മേഘനാദ്

തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണെന്ന് ഇടത് സഹയാത്രികൻ എൻ ഇ മേഘനാദ് . പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനാണ്.

എൻ ഇ മേഘനാദ്

വീണാ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം , മികച്ച നിലയിലുണ്ടായിരുന്ന ആരോഗ്യമേഖലയാകെ കുത്തഴിഞ്ഞു എന്നാണ് മാധ്യമങ്ങൾ സ്ഥാപിക്കുന്നതെന്ന് മേഘനാദ് ചൂണ്ടിക്കാട്ടുന്നു. അവർക്കെതിരെ ആസൂത്രിത മാധ്യമ ആക്രമണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് , മാതൃഭൂമി , മനോരമ , മീഡിയ വൺ , ന്യൂസ് 24 എന്നീ ചാനലുകളം മാതൃഭൂമി , മനോരമ പത്രങ്ങളും മത്സരിച്ചാണ് അവരെ ഇകഴ്ത്തുന്നത്. വീണ ഒരു മാധ്യമ പ്രവർത്തകയായിരുന്നു . ഒരു പൂർണ സമയ മാധ്യമ പ്രവർത്തക മന്ത്രി പദവിയിലെത്തുമ്പോൾ , സഹപ്രവർത്തകയുടെ സ്ഥാനലബ്ധിയിൽ സന്തോഷിക്കുന്നതിനു പകരം …. അസൂയയും കൊതിക്കെറുവും കാരണം അവർക്കെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ . ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം തെളിവു സഹിതം വ്യക്തമാക്കുകയാണ് .ഒരു വ്യക്തിയെ ഇകഴ്ത്താൻ മലർന്നു കിടന്ന് തുപ്പരുതെന്ന മേഘനാദിൻ്റെ ഉപദേശം കേരളത്തിലെ മാധ്യമങ്ങളെ കണ്ണാടി നോക്കാൻ പ്രേരിപ്പിച്ചെങ്കിൽ!
എൻ ഇ മേഘനാദിൻ്റെ കുറിപ്പ് വായിക്കാം:
‘കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണ്.
എല്ലാ സുചകങ്ങളിലും ലോകത്തെ തന്നെ ഏറ്റവും മികച്ച പൊതു ആരോഗ്യ സംവിധാനമാണ് കേരളത്തിൻ്റേത്. അത് ഒറ്റ രാത്രി കൊണ്ടുണ്ടായതോ വീണാ ജോർജ്ജ് മാന്ത്രിക വടി വീശി ഉണ്ടാക്കിയതോ അല്ല. മിഷനറിമാരുടെ കാലത്തിട്ട കല്ലിന്മേൽ ജനാധിപത്യ ഭരണകൂടം ഘട്ടം ഘട്ടമായി പടുത്തുയർത്തിയതാണ് ഇന്നത്തെ ആരോഗ്യ കേരളം . അക്കാരണം കൊണ്ടു തന്നെയാണ് മഹാമാരികളെ വലിയ പരിക്കില്ലാതെ അതിജീവിക്കാൻ നമുക്കായത്.
വീണാ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം , മികച്ച നിലയിലുണ്ടായിരുന്ന ആരോഗ്യമേഖലയാകെ കുത്തഴിഞ്ഞു എന്നാണ് മാധ്യമങ്ങൾ സ്ഥാപിക്കുന്നത്. അവർക്കെതിരെ ആസൂത്രിത മാധ്യമ ആക്രമണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് , മാതൃഭൂമി , മനോരമ , മീഡിയ വൺ , ന്യൂസ് 24 എന്നീ ചാനലുകളം മാതൃഭൂമി , മനോരമ പത്രങ്ങളും മത്സരിച്ചാണ് അവരെ ഇകഴ്ത്തുന്നത്. വീണ ഒരു മാധ്യമ പ്രവർത്തകയായിരുന്നു . ഒരു പൂർണ സമയ മാധ്യമ പ്രവർത്തക മന്ത്രി പദവിയിലെത്തുമ്പോൾ , സഹപ്രവർത്തകയുടെ സ്ഥാനലബ്ധിയിൽ സന്തോഷിക്കുന്നതിനു പകരം …. അസൂയയും കൊതിക്കെറുവും കാരണം അവർക്കെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ . ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല .
അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ

‘അസുയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’ പരാതികൾരണ്ടു സ്ത്രീകളുടെ ഗർഭാശയത്തിൽ , സർജറി സമയത്ത് കത്രികകുടുങ്ങിയ നിർഭാഗ്യകരമായ സംഭവത്തെ വീണാ ജോർജുമായി ചേർത്താണ് ഒടുവിലത്തെ അക്രമണം . സകല പരിധികളും ലംഘിച്ച് അവർക്കു നേരെ നടന്ന കയ്യേറ്റത്തെ പോലും ആഘോഷിക്കുകയാണ് മാധ്യമങ്ങൾ . രണ്ടു സംഭവങ്ങൾ നടന്നപ്പോഴും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് വീണയല്ല എന്ന് മാധ്യമങ്ങൾക്കറിയാം. അത് മറച്ചു വച്ച് വീണ കത്രിക കൊണ്ടിട്ടു എന്ന മട്ടിലാണ് പ്രചാരണം .

കേരളത്തിൽ പ്രതിവർഷം 11- 12 കോടി ഒ.പി ടിക്കറ്റുകൾ സർക്കാർ ആശുപത്രികളിൽ നിന്ന് വിതരണം ചെയ്യുന്നു. ശരാശരി 90000 മുതൽ ഒരു ലക്ഷം വരെ ചെറുതും വലുതുമായ ശസ്ത്രക്രിയകൾ നടക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനകം ഉയർന്ന 40 ൽ പരം ഗൗരവതര പരാതികളിൽ 30 എണ്ണവും സ്വകാര്യ ആശുപത്രികൾക്കെതിരെയാണ് . സർക്കാർ ആശുപത്രിയിൽ സർജറി പിഴവ് സംബന്ധിച്ച് നാലോ അഞ്ചോ പരാതിയുണ്ടായി. തീർച്ചയായും അവ ഒഴിവാക്കപ്പെടേണ്ടതാണ്.
അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ . പക്ഷെ മാധ്യങ്ങൾ നിർമ്മിച്ച പൊതുബോധം …… സർക്കാർ ആശുപത്രിയിൽ സർജറി ചെയ്താൽ …. തീർന്നു എന്നാണ്. ഈ നരേറ്റീവിനു പിന്നിൽ പല പല കാരണങ്ങളുണ്ട് .
അതിൽ ഒന്ന് വീണയോടുള്ള ചൊരുക്കാണ്.
വിവാദമാക്കിയ രണ്ട് സംഭവങ്ങൾ . ആദ്യത്തേത് ഫർസീനയുടെത്. ആ സർജറി നടന്നത് 2017 നവംബർ 30. മറ്റൊന്ന് ഉഷാ ജോസഫിൻ്റെ കേസ് . 2021 മെയ് 10ന് സർജറി. 2021 മെയ് 15ന് ഡിസ്ചാർജ്. വീണാ ജോർജ്
മന്ത്രിയാകുന്നത് 2021 മെയ് 20 . അതായത് വീണ കത്രിക കൊണ്ടിട്ടെന്ന് ആരോപിക്കുന്ന സമയത്ത് അവർ മന്ത്രി പോലുമായിട്ടില്ല. ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. പക്ഷെ വീണയെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തു നടത്തുന്ന പ്രചാരണം ഗൂഡോദ്ദേശ്യത്തോടെയെന്ന് വ്യക്തം. കെ എസ് യു അതിക്രമത്തിൽ കഴുത്തിന് ക്ഷതമേറ്റത് പോലും അഭിനയമാണെന്ന് അധിക്ഷേപിക്കുന്നു. അവരുടെ വ്യക്തി ജീവിതത്തെ പോലും അപഹസിക്കുന്നു.


വീണ ചുമതലയേറ്റശേഷം ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങളുടെ പി.ആർ ഈയുള്ളവൻ്റെ പണിയല്ല . ഒരു കാര്യം മാത്രം . നിങ്ങൾ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തി ശരിയായ വ്യക്തിഗത വിവരം നൽകി ചികിത്സ തേടിയാൽ ….. സംസ്ഥാനത്തെ സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പടെ ഏത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയാലും നിങ്ങളുടെ പൂർവ്വകാല മെഡിക്കൽ ഹിസ്റ്ററി ഒരു ക്ലിക്കിൽ ലഭിക്കുന്ന ഇൻ്റഗ്രേറ്റഡ് ഹെൽത്ത് സിസ്റ്റം നടപ്പായ ഏക സംസ്ഥാനമാണ് കേരളം . താലൂക്ക് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ , റോബോട്ടിക് സർജറി …. തുടങ്ങി മുൻ വിധി മാറ്റി വച്ച് കണ്ണ് തുറന്നു നോക്കിയാൽ മാറ്റം ആർക്കും കാണാം. എന്ന് വച്ച് എല്ലാം 100 ശതമാനം ശരിയെന്നല്ല. വീഴ്‌ച്ചകൾ , പോരായ്മകൾ ഒക്കെ ഉണ്ട്. തിരുത്താനായി ചൂണ്ടിക്കാട്ടാം . പക്ഷെ ഒരു വ്യക്തിയെ ഇകഴ്ത്താൻ മലർന്നു കിടന്ന് തുപ്പരുത്.’

TagsKerala MediaVeena George
Previous Article

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന ...

Next Article

ഓർമശക്തിയിൽ ജാനകി ഒന്നാമത്,മൂന്നാം വയസ്സിൽ ഐ.ബി.ആർ അച്ചീവർ ബഹുമതി

Related articles More from author

  • HeadlinesHealth

    ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്

    February 11, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin
  • HeadlinesHealth

    കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ്റെയും ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ആദരിച്ചു

    January 31, 2026
    By Admin
  • GeneralHeadlinesHealth

    ‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

    February 26, 2026
    By Admin
  • HeadlinesHealthPolitics

    മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്

    February 26, 2026
    By Admin
  • GeneralHeadlines

    ‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

    December 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Timeline

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions