Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മൂന്ന് അഭിമാന  നിർമ്മിതികളുടെ സമർപ്പണം ഒരേദിവസം ,മൂന്നും യാഥാർത്ഥ്യമാക്കിയത് ‘ ഊരാളുങ്കൽ’

  • ‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

CareerGeneralHeadlines
Home›Career›അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

By Admin
March 7, 2026
77
0

പാലക്കാട് വിക്ടോറിയ കോളെജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ഡോ.വിജയകുമാർ അശോകൻ

പാലക്കാട്:കഷ്ടപ്പാടുകളെക്കുറിച്ചുള്ള കഥകൾ കേൾക്കുമ്പോൾ വിജയകുമാർ ചിരിക്കുകയേയുള്ളൂ.അനാഥാലയത്തിൽ 13 വർഷം കയ്പുനീർ കുടിച്ചു കഴിയുമ്പോഴും അവൻ്റെ പേര് വിജയകുമാർ എന്നായിരുന്നു,അതുകൊണ്ടുതന്നെ അവന് തോൽക്കാനാവുമായിരുന്നില്ല. വിജയിക്കാനായി ഒരേഒരുവഴി പഠിച്ചു മുന്നേറലാണെന്ന് അവൻ തിരിച്ചറിഞ്ഞു.ഇന്ന് നിശ്ചയദാർഡ്യത്തിൻ്റെ മറുപേരായി പാലക്കാട് വിക്ടോറിയ കോളെജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ചുമതലയേറ്റു നിൽക്കുകയാണ് ഡോ.വിജയകുമാർ അശോകൻ.

ഡോ വിജയകുമാർ അശോകൻ

അച്ഛനും അമ്മയും ഉപേക്ഷിച്ച നാലുമക്കളിൽ ഇളയവനായിരുന്നു വിജയകുമാർ. മൂന്നുവയസ്സാണ് അന്ന് വിജയകുമാറിന്. എട്ടു വയസ്സുവരെ അച്ഛമ്മയുടെകൂടെ കഴിഞ്ഞു. അവരുടെ മരണശേഷം അച്ഛന്‍റെ അമ്മായിക്കൊപ്പം കുറച്ചുനാൾ താമസിച്ചു.പിന്നീട് ജ്യേഷ്‌ഠനൊപ്പം കോട്ടയം ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനിലെത്തി. രണ്ട് ചേച്ചിമാർ കോട്ടയത്തെ മറ്റൊരു അനാഥാലയത്തിലും ജീവിച്ചു.
അനാഥത്വത്തിന്‍റെ കയ്പ്പറിഞ്ഞ 13 വർഷം. അവിടെ ആരോരുമില്ലാത്തവർക്കായി നീട്ടപ്പെട്ട ‘കരുണ’ എന്ന വാക്കിന്‍റെ തണലിലാണ് വിജയകുമാർ വളർന്നത്. അക്ഷരങ്ങൾ അവിടെ വെറും പഠനവിഷയങ്ങളായിരുന്നില്ല, മറിച്ച് ലോകം കീഴടക്കാനുള്ള ഏക വഴിയാണെന്ന് ആ ബാലൻ തിരിച്ചറിഞ്ഞു.
പ്ലസ്‌ടു സയൻസെടുത്ത് പഠിച്ചു. നല്ല മാർക്കുണ്ടായിരുന്നു. എന്തിന് ബിരുദത്തിന് ഐശ്ചികവിഷയമായി മലയാളം തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് എൻട്രൻസിന് പോകാൻ നിവൃത്തിയില്ലായ്മയുടെ കഥയൊന്നും ആരോടും പങ്കുവയ്ക്കാൻ പോയില്ല.

പാലാ സെന്‍റ് തോമസ് കോളേജിൽ ബി.എ മലയാളത്തിന് ചേർന്നു.ജയിച്ചത് രണ്ടാം റാങ്കോടെ . ഇടക്കാലത്ത് അമ്മ തിരിച്ചെത്തി.
ബാലഭവനിലെ പതിമൂന്നുവർഷത്തെ ജീവിതം പൂർത്തിയാക്കി ഇരുപതാം വയസ്സിൽ പടിയിറങ്ങി. തുടർന്ന്, കുടുംബത്തോടൊപ്പം താമസമാക്കി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃ‌ത സർവകലാശാലയിൽ എം.എ. മലയാളത്തിന് ചേർന്നു.

ഡോ.വിജയകുമാർ അശോകൻ പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ചുതല ഏൽക്കുന്നു

ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ ഹയർ എജുക്കേഷൻ സ്കോളർഷിപ്പിന് അർഹനായി. ആദ്യശ്രമത്തിൽ യു.ജി.സി. നെറ്റും തുടർന്ന്, ജെ.ആർ.എഫും നേടി.കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്നും ഒന്നാം റാങ്കോടെ എം.ഫിൽ. ഡോ. സി.ആർ. പ്രസാദിൻ്റെ കീഴിൽ പി.എച്ച്.ഡി പൂർത്തിയാക്കി.
എയ്ഡഡ് കോളേജുകളിലെ ലക്ഷങ്ങൾ മറിയുന്ന നിയമന വാർത്തകൾ അറിഞ്ഞപ്പോൾ, വിജയകുമാറിന് മുന്നിലുള്ള ഏക വഴി കേരള പി.എസ്.സി ആയിരുന്നു.ഒന്നാം ശ്രമത്തിൽത്തന്നെ അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷ വിജയിച്ചു.
അധ്യാപകനായി ആദ്യമെത്തുന്നത് പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ.2026 ഫെബ്രുവരി 13ന് ജോലിയിൽ പ്രവേശിച്ചു. സഹോദരങ്ങളെല്ലാം വിവാഹിതരായി. ജ്യേഷ്ഠനൊപ്പം കോട്ടയത്തെ വീട്ടിലായിരുന്നു വിജയകുമാർ.

കിട്ടിയ അവസരമൊന്നുപോലും പാഴാക്കാതെ പഠിച്ചു പാസായി ജോലി നേടണമെന്ന ലക്ഷ്യം നേടിയവൻ അതിനുശേഷം സാമൂഹികമാധ്യമങ്ങളിലിട്ട കുറിപ്പ് ഇത്രമാത്രം:”സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ യാതൊരു സ്വാധീനവുമില്ലാതെ ഏറ്റവും സാധാരണമായി, നാട്ടിലെ സർക്കാർസ്ഥാപനങ്ങളിൽ പഠിച്ചുമാത്രം നേടിയ വിജയമാണിത്”.
ചെറിയ ചെറിയ ആവശ്യങ്ങൾപോലും സാധിക്കാത്തതിൻ്റെ പേരിൽ ദു:ഖിച്ചും കണ്ണീരൊലിപ്പിച്ചും നടക്കുന്നവരേ,നിങ്ങളറിയണം അതിനെക്കാൾ കൊടും യാതനകളും വേദനകളുമേറ്റവൻ്റെ ചോരകിനിയുന്ന അനുഭവക്കുറിപ്പാണ് ആ ജീവിതം…

 

 

 

TagsDr Vijayakumar Asokan
Previous Article

ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

Next Article

‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ...

Related articles More from author

  • HeadlinesHealthPolitics

    മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്

    February 26, 2026
    By Admin
  • GeneralHeadlines

    ‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്

    January 21, 2026
    By Admin
  • GeneralHeadlines

    സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

    February 5, 2026
    By Admin
  • GeneralHeadlines

    കൈറ്റിന്‍റെ ‘സമഗ്ര പ്ലസ്’ എ.ഐ പ്ലാറ്റ് ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    January 17, 2026
    By Admin
  • Headlines

    കമലിൻ്റെ രജനി ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ സുന്ദർ.സി

    November 13, 2025
    By Admin
  • General

    ശബരിമല റോഡുകൾക്കായി 377. 8 കോടി 

    November 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മൂന്ന് അഭിമാന  നിർമ്മിതികളുടെ സമർപ്പണം ഒരേദിവസം ,മൂന്നും യാഥാർത്ഥ്യമാക്കിയത് ‘ ഊരാളുങ്കൽ’
  • ‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

Timeline

  • March 7, 2026

    മൂന്ന് അഭിമാന  നിർമ്മിതികളുടെ സമർപ്പണം ഒരേദിവസം ,മൂന്നും യാഥാർത്ഥ്യമാക്കിയത് ‘ ഊരാളുങ്കൽ’

  • March 7, 2026

    ‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions