Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല

  • എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

  • പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ

  • അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!

  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

HeadlinesHealth
Home›Headlines›ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ

ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ

By Admin
March 14, 2026
162
0

ആൻ്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങളിൽ നാഴികക്കല്ല്

തിരുവനന്തപുരം:എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്‍റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും 5 പഞ്ചായത്തുകൾ ആന്‍റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു. ആന്‍റിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനതലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്‍റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ആന്‍റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലോകത്താദ്യമായി ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ, ആൻ്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന ആശയങ്ങൾ കാർസാപ്പിൻ്റെ (കേരള ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി രൂപീകരിച്ചിരുന്നു. ഇതിനായി സമഗ്രമായ ഒരു പ്രവർത്തന മാർഗ്ഗരേഖ സംസ്ഥാനം പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾക്കും രൂപം നൽകിയത്.

2024-ൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായ കാക്കോടിയേയും, ഒഴലപ്പതിയെയും ആൻ്റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചിരുന്നു. വൺ ഹെൽത്ത് എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ആൻ്റിബയോട്ടിക് സ്മാർട്ട് (സാക്ഷര) പഞ്ചായത്തുകൾ എന്ന ആശയം സംസ്ഥാനം മുന്നോട്ടുവച്ചത്. ഇതിൻ്റെ ഭാഗമായാണ് ആൻിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ഇതിനായുള്ള മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കോടി, ആലപ്പുഴ ജില്ലയിലെ പാണാവള്ളി, തകഴി, വീയപുരം, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളാണ് ആൻിബയോട്ടിക് സ്മാർട്ട് പഞ്ചായത്തുകൾ എന്ന നേട്ടം കൈവരിച്ചത്.

കേരളത്തിലെ തൃതീയ തലത്തിലെ ആദ്യത്തെ ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രി എന്ന നേട്ടം എറണാകുളം ജനറൽ ആശുപത്രി കൈവരിച്ചു. മാത്രമല്ല ദ്വിതീയ തലത്തിലെ ആദ്യത്തെ ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ എന്ന നേട്ടം ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവ കൈവരിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമയബന്ധിതമായി ആൻ്റിബയോട്ടിക് സ്മാർട്ട് ആക്കുക എന്നതാണ് ലക്ഷ്യം.

TagsKerala Healthkerala modelSmart Antibiotic Hospitals
Previous Article

15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്മെന്‍റ് നടപടികൾക്ക് ...

Next Article

അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും ...

Related articles More from author

  • Health

    പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

    November 1, 2025
    By Admin
  • CareerHeadlines

    യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    December 26, 2025
    By Admin
  • GeneralHeadlines

    ‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…

    January 15, 2026
    By Admin
  • HeadlinesHealth

    അപൂർവ രോഗങ്ങളുടെ പരിചരണവും നിരീക്ഷണവും ശക്തിപ്പെടുത്താൻ ‘കെയർ’ പോർട്ടൽ

    March 13, 2026
    By Admin
  • GeneralHeadlines

    ആദ്യദിനം അപേക്ഷിച്ചവരിൽ 9861പേരുടെ അക്കൌണ്ടിൽ പിറ്റേന്ന് ആയിരം രൂപ സ്കോളർഷിപ്പ് !

    January 22, 2026
    By Admin
  • HeadlinesHealth

    15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്മെന്‍റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ്

    March 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല
  • എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ
  • പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ
  • അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!
  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

Timeline

  • April 28, 2026

    വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല

  • April 28, 2026

    എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

  • April 27, 2026

    പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ

  • April 27, 2026

    അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!

  • April 26, 2026

    ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions