Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

GeneralHeadlines
Home›General›“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’

“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’

By Admin
April 12, 2026
154
0

പോകാൻ തിരിയുമ്പോൾ അയാൾ പുറകിൽ നിന്ന് ചോദിച്ചു:”സുഖമല്ലെ? “

തിരുവനന്തപുരം:കേശവദാസപുരം ജംഗ്ഷനിൽ വി.കെ പ്രശാന്ത് എംഎൽഎയുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഹൈടെക് ബസ് സ്റ്റോപ്പ് തികച്ചും വ്യത്യസ്തമാണ്.ബസ് കാത്തുനിൽക്കുന്നവർക്ക് ആശ്വാസമാണത്.അവിടെ സ്വസ്ഥമായിരുന്ന് വായിക്കാനും ഫോണിലോ ലാപ് ടോപിലോ അടിയന്തര ജോലി ചെയ്യുന്നവരെയും കാണാനാവും.
ജയൻ കൊടപ്പുള്ളിക്ക് അവിടെ കാണാനായ ഒരാൾ പകർന്നത് ഈ അനുഭവങ്ങളൊന്നുമല്ല.അദ്ദേഹം എഴുതിയത് വായിക്കാം:

ജയൻ കൊടപ്പുള്ളി

‘കേശവദാസപുരം ജംഗ്ഷനിൽ എം.എൽ.എ മേയർ ബ്രോയുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഹൈടെക് ബസ് സ്റ്റോപ്പിലാണ് ഞാനയാളെ കണ്ടത്. എഫ് എം റേഡിയോയുടെ ഇടതടവില്ലാത്ത പരസ്യങ്ങളിലും പാട്ടുകളിലും അലോസരപ്പെടാതെ കയ്യിലെ കടലാസു കഷണങ്ങൾ തീഷ്ണമായി വായിച്ചു കൊണ്ട് സ്റ്റീൽ ബഞ്ചിൽ അയാൾ ഇരുന്നു.
കണ്ടപാടെ അയാളുടെ ഒരു ഫോട്ടോ എടുക്കണമെന്നെനിക്ക് തോന്നി.
ഈയിടെ ഞാൻ ഒരു നിക്കോൺ ഡി 800 ക്യാമറയും കയ്യിൽ കരുതിയാണ് നടക്കാറ്. പ്രത്യേകിച്ച് ഒരു ഉദ്ദേശമുണ്ടായിട്ടല്ല. ഈ ക്യാമറ പത്തു കൊല്ലം മുമ്പ് മാർക്കറ്റിൽ വന്നപ്പോൾ ഒരെണ്ണം കിട്ടിയെങ്കിൽ എന്ന് ഞാൻ ആഗഹിച്ചിട്ടുണ്ട്. അന്ന് അത് നടന്നില്ല. ഇപ്പോൾ തൃശൂരെ പഴയ ക്യാമറകൾ വിൽക്കുന്ന ഒരു കടയിൽ നിന്ന് വളരെ കുറഞ്ഞ വിലക്ക് ഒന്ന് കിട്ടി. കോഴിക്കോട്ടെ ശശിയേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ഫോട്ടോഗ്രാഫറുംപഴയ ക്യാമറകളുടെയും ലെൻസുകളുടെയും വില്പനക്കാരനുമായ ഒരാളിൽ നിന്ന് വാങ്ങിയ 105 എം എം ലെൻസും ഘടിപ്പിച്ചാണ് എൻ്റെ നടത്തം.
ഞാൻ വായനക്കാരന്‍റെ അടുത്ത് സ്റ്റീൽ ബഞ്ചിലിരുന്നു. അയാൾ എന്നെ വെറുതെ ഒന്ന് നോക്കിയിട്ട് വായന തുടർന്നു. രാവിലെ പത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് വരുന്ന, വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യഭ്യാസത്തിനു സഹായിക്കുന്ന ഒരു കമ്പനിയുടെ നോട്ടീവാണ് വായിക്കുന്നത്.
“ഒരു ഫോട്ടോ എടുത്തോട്ടെ?” ഞാൻ ചോദിച്ചു.
“ഓ യെസ് “എന്ന് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ് അയാൾ എനിക്കു നേരെ തിരിഞ്ഞിരുന്നു.


അയാളുടെ വലിയ തെളിമയാർന്ന കണ്ണുകൾ ഫോക്കസ് ചെയ്ത് ഞാൻ ഒരു ഫോട്ടോ എടുത്തു. ക്യാമറയുടെ ബാക്ക് സ്ക്രീനിൽ പടം കണ്ട് ഇഷ്ടപ്പെട്ട് അയാളെന്നെ നോക്കി ചിരിച്ചു.
“എന്തു ചെയ്യുന്നു” ഞാൻ ചോദിച്ചു.
“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി.
ഞാൻ പതുക്കെ പോകാനായി എഴുന്നേറ്റു .
അയാൾ നേർത്ത വിരലുകളുള്ള കൈ നീട്ടി എനിക്ക് ഷേക് ഹാന്റ് തന്നു.
പോകാൻ തിരിയുമ്പോൾ അയാൾ പുറകിൽ നിന്ന് ചോദിച്ചു.
“സുഖമല്ലെ? “.
ഞാൻ മറുപടി പറഞ്ഞില്ല.’

 

 

TagsJayan KodapullyKesavadasapuram
Previous Article

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ പ്രതികാരത്തോടെ ഇസ്‌ലാമാബാദിൽ നടക്കുന്ന ...

Next Article

കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ ...

Related articles More from author

  • HeadlinesHealth

    ‘പാരമ്പര്യ വൈദ്യന്മാർക്ക് ക്യു.സി.ഐ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല,ചികിത്സിക്കാൻ യോഗ്യതയും രജിസ്‌ട്രേഷനും നിർബന്ധം’

    January 28, 2026
    By Admin
  • GeneralHeadlines

    ‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

    January 26, 2026
    By Admin
  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • HeadlinesMovies

    ‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’

    December 9, 2025
    By Admin
  • GeneralHeadlinesTechnology

    രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ; പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്

    February 26, 2026
    By Admin
  • GeneralHeadlinesPolitics

    പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ,എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പിണറായി വിജയൻ

    June 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions