Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

HeadlinesMovies
Home›Headlines›പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി

പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി

By Admin
April 16, 2026
143
0

അരങ്ങിൽ പി.ജെ. ആന്‍റണിയുടെ നായിക, പിന്നീട് കാമുകി,ഭാര്യ

കൊച്ചി:ഭരത് പി.ജെ.ആൻ്റണിയുടെ പത്നി മേരി ആന്‍റണി മകൾ അഡ്വക്കേറ്റ് എലിസബത്ത് ആന്‍റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വച്ച് വിട പറഞ്ഞു.അനശ്വര നടന്‍റെ കാമുകിയും ഭാര്യയും ഒക്കെയായിരുന്നു മേരി ആന്‍റണി.94 വയസ്സായിരുന്നു.
പി.ജെ. ആന്‍റണി തിരക്കഥയെഴുതി സംവിധാനംചെയ്ത ‘പെരിയാർ’ എന്ന ചിത്രത്തിൽ ആൻ്റണി തന്നെ രചിച്ച് എസ്. ജാനകിയും ഫ്രെഡിയും ചേർന്ന് ആലപിച്ച അത്രകണ്ടു പ്രശസ്തമല്ലാത്ത മനോഹരമായ ഒരു ഗാനമുണ്ട്.
‘മറക്കാനും പിരിയാനുമാണെങ്കിലെന്തിനാ
മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി…’

മേരി ആന്‍റണി

അൻപത്തിയൊന്നു വർഷങ്ങൾക്കപ്പുറം പഴയ വീടിന്‍റെ പാതിതുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്തുകൊണ്ടിരിക്കുന്ന രാത്രിമഴയിലേക്ക് നോക്കി പനക്കൂട്ടത്തിൽ ജോസഫ് ആന്റണി എന്ന പി.ജെ. ആന്‍റണി ഈ പാട്ടെഴുതുമ്പോൾ അതിനുസാക്ഷിയായി ഒരാൾകൂടി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈയൊരു പാട്ടിന്‍റെ പിറവിയിൽ മാത്രമല്ല, കഥയായും കവിതയായും നോവലായും നാടകമായും തിരക്കഥയായും ഗാനങ്ങളായും പൂത്തുവിടർന്ന ആന്‍റണിയുടെ ഒട്ടുമിക്ക സർഗസൃഷ്ടികൾക്കുപുറകിലും നിശ്ശബ്ദസാന്നിധ്യമായി അവരുണ്ടായിരുന്നു. അരങ്ങിൽ പി.ജെ. ആന്‍റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഒടുവിൽ ഭാര്യയായും മാറിയ മേരി ആന്‍റണി. എഴുപത് വർഷങ്ങൾക്കിപ്പുറം തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ, മറവിയിലും തെളിഞ്ഞുകത്തുന്ന ഭൂതകാലത്തിലൂടെ കടന്നുപോകുമ്പോഴും പി.ജെ.യുടെ ആ ഗാനം ഒരുവരിപോലും തെറ്റാതെ മേരി പാടിയിരുന്നു.
‘പ്രപഞ്ചമുണ്ടായ് പിന്നെ പ്രളയമുണ്ടായി
പ്രളയത്തിൽപ്പെട്ടു നാം പിരിഞ്ഞു പോയി
അന്നു പിരിഞ്ഞുപോയെങ്കിലും
വീണ്ടുമീ മണ്ണിൽ പിറന്നു നാം കണ്ടുമുട്ടി’.
പി.ജെ.ആൻ്റണിയെ ഏറ്റവും അധികം മനസ്സിലാക്കിയതും ചേർത്തു നിർത്തിയതും മേരി ആൻ്റണിയായിരുന്നു.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ നിർവാഹക സമിതി അംഗം കൂടിയാണ് അഡ്വക്കേറ്റ് എലിസബത്ത് ആന്റണി. മഹാരാജാസ് കോളേജ് യൂണിയന്‍റെ മുൻ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കൂടിയായ ജോസഫ് ആൻ്റണി മകനാണ്.
കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വ്യാഴാഴ്ച (ഏപ്രിൽ 16) വൈകിട്ട് 3 വരെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പോണേക്കര സെന്‍റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ പി.ജെ.ആൻ്റണിയുടെ കല്ലറയിൽ.
മേരി ആൻ്റണിയുടെ നിര്യാണത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ആദരാഞ്ജലി അർപ്പച്ചു.

 

TagsMary AntonyP J Antony
Previous Article

വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നും’,സംവിധാനം: രാജേഷ് ...

Next Article

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറായി ഡോ. ...

Related articles More from author

  • GeneralHeadlinesSports

    ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

    June 17, 2026
    By Admin
  • GeneralHeadlines

    കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ ഏപ്രിൽ 20 മുതൽ

    April 14, 2026
    By Admin
  • GeneralHeadlines

    കനകക്കുന്നില്‍ ‘വസന്തോത്സവം’ തുടങ്ങി

    December 25, 2025
    By Admin
  • HeadlinesMovies

    അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ, ‘ഈ തനിനിറം’ഫെബ്രുവരി 13ന്

    January 29, 2026
    By Admin
  • GeneralHeadlines

    നിയമസഭാ മാധ്യമ അവാർഡ് അഞ്ചാം തവണയും ‘നമ്മുടെമലയാളംഡോട്ട്കോം’ എഡിറ്റർ എം.ബി.സന്തോഷിന്

    December 31, 2025
    By Admin
  • HeadlinesHealthTechnology

    ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു,  സി.ആർ.എം.എ.എസിൻ്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

    December 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions