Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

HeadlinesTravel
Home›Headlines›ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്,ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്,ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ

By Admin
May 2, 2026
103
0

ആയുര്‍വേദ ചികിത്സ ടൂര്‍ ഓപ്പറേറര്‍മാര്‍ക്ക് പരിചയപ്പെടുത്താനും പദ്ധതി

തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകള്‍ തിരിച്ചറിയാനും ബിസിനസ് നെറ്റ് വര്‍ക്കിംഗിനും സഹകരണത്തിനും അവസരമൊരുക്കുന്ന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പ് ജൂണ്‍ 3 മുതല്‍ 5 വരെ തിരുവനന്തപുരത്ത് നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ആയിരത്തിലധികം ടൂര്‍ ഓപ്പറേറര്‍മാര്‍ ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍ എക്സ്പോയായ ജിടിഎമ്മില്‍ പങ്കെടുക്കും.

ഇന്ത്യയിലെയും വിദേശത്തെയും ട്രാവല്‍-ടൂറിസം മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ അനുകൂലമായ ഈ സാഹചര്യത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജിടിഎം പോലുള്ള പരിപാടികള്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ (അമരവിള-കാരക്കോണം റോഡ്) നടക്കുന്ന പരിപാടി സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തവസ്സ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സര്‍ക്യൂട്ടുകള്‍ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുമെന്ന് ടൂറിസം സെക്രട്ടറി അറിയിച്ചു. ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ ഭാഗമായി ആയുര്‍വേദ ചികിത്സ ടൂര്‍ ഓപ്പറേറര്‍മാര്‍ക്ക് പരിചയപ്പെടുത്താനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ജിടിഎമ്മില്‍ ഉണ്ടായിരിക്കും. എക്സിബിഷന്‍, ബയേഴ്സ് സെല്ലേഴ്സ് മീറ്റ്, അവാര്‍ഡ് വിതരണം, സെമിനാര്‍ എന്നിവ മൂന്ന് ദിവസത്തെ പരിപാടിയില്‍ നടക്കും. വിവിധ സെമിനാര്‍ സെഷനുകളിലായി ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. കോര്‍പറേറ്റ് കമ്പനി പ്രതിനിധികളെ ഉള്‍പ്പെടുത്തി കോര്‍പ്പറേറ്റ് ബിസിനസ് നെറ്റ്വര്‍ക്കിംഗ് സെഷനും നടക്കും. ജൂണ്‍ 4, 5 ദിവസങ്ങളിലാണ് ബി ടു ബി സെഷനുകള്‍ നടക്കുക.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും.

ദക്ഷിണ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. ദക്ഷിണ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ രാജ്യത്തെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പരിചയപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാകും.

എക്സിബിറ്റേഴ്സിന് വലിയ അവസരങ്ങളാണ് ജിടിഎം നല്‍കുന്നത്. ബിസിനസില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കുന്നതിനും വിശാലമായ നെറ്റ് വര്‍ ക്കിംഗ് അവസരങ്ങള്‍ നേടുന്നതിനും വ്യവസായ പ്രമുഖരുമായും കോര്‍പ്പറേറ്റുകളുമായുള്ള സഹകരണത്തിനും വഴിയൊരുക്കും.

ട്രാവന്‍കൂര്‍ എക്സ്പീരിയന്‍സ് സോണ്‍ ജിടിഎം-2026 ലെ പ്രധാന ആകര്‍ഷണമാണ്. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കഫേകള്‍, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ജിടിഎമ്മില്‍ ഹൊറെക പവലിയന്‍ ഒരുക്കും. ബിസിനസ് നെറ്റ് വര്‍ ക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയന്‍ പ്രവര്‍ത്തിക്കും.

ജൂണ്‍ 5 ന് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gtmt.in, 9995139933, ഇമെയില്‍: info@gtmt.in.

ടൂറിസം ഡയറക്ടര്‍ അഞ്ജന എം., എസ്കെഎച്ച്എഫ് പ്രസിഡന്‍റ് എം.ആര്‍ നാരായണന്‍, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്‍റ് ശിശുപാലന്‍ സാഗര, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി, ജിടിഎം സിഇഒ സിജി നായര്‍ എന്നിവരും പങ്കെടുത്തു.

TagsGTM 2026
Previous Article

തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് ...

Next Article

പാചക വാതക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന,പിൻവലിക്കണമെന്ന് പിണറായി ...

Related articles More from author

  • HeadlinesTravel

    ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ജൂണ്‍ 3 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും,പങ്കെടുക്കുന്നത് ടൂറിസം മേഖലയിലെ 1000-ത്തിലധികം പ്രതിനിധികള്‍

    May 30, 2026
    By Admin
  • GeneralHeadlinesTravel

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

    June 6, 2026
    By Admin
  • GeneralHeadlines

    ‘വിദേശത്തെ കള്ളപ്പണം 15 ലക്ഷം വിതം അക്കൗണ്ടിൽ കിട്ടിയ വനിതകളാണല്ലോ മഹിളാ മോർച്ചക്കാർ’

    May 17, 2026
    By Admin
  • HeadlinesTravel

    എട്ടാം ക്ലാസ് പാസ്സായവർക്ക് സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

    March 17, 2026
    By Admin
  • GeneralHeadlines

    സ്കൂൾ അടയ്ക്കും മുമ്പേ ഇത്തവണയും പാഠപുസ്തകങ്ങളും യൂണിഫോമും

    February 5, 2026
    By Admin
  • GeneralHeadlines

    ‘എന്‍റെ സുഹൃത്തുക്കളെ’എന്ന് മലയാളത്തിൽ മോദി,തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപനം

    January 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’
  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല
  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല
  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം
  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Timeline

  • June 17, 2026

    ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • June 17, 2026

    രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • June 17, 2026

    ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • June 17, 2026

    കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • June 17, 2026

    മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions