Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

  • സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

  • സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ

  • സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്

  • ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

HeadlinesHealth
Home›Headlines›എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

By Admin
May 18, 2026
168
0

എച്ച്എൽഎൽ വജ്രജൂബിലി 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്‍റെ (എച്ച്എൽഎൽ) വജ്രജൂബിലിയോടനുബന്ധിച്ച് 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി. എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിയിലെ സർഗം ഹാളിൽ നടന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പുറത്തിറക്കിയ പ്രത്യേക സ്മരണിക നാണയം കേന്ദ്ര ആരോഗ്യസെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്തു.
രാജ്യത്തിന്‍റെ പൊതുജനാരോഗ്യ മേഖലയിൽ എച്ച്എൽഎൽ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ച സെക്രട്ടറി പറഞ്ഞു. രാജ്യത്തിന് മികച്ച സേവനം നൽകാൻ എച്ച്എൽഎല്ലിനുള്ള കരുത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നഡ്ഡയ്ക്ക് പൂർണ വിശ്വാസമാണുള്ളത്. എച്ച്എൽഎല്ലിൻ്റെ ‘അമൃത്’ ഫാർമസി ശൃംഖല വഴി കാൻസർ മരുന്നുകളും ബ്രാൻഡഡ് ഔഷധങ്ങളും മെഡിക്കൽ ഉപകരണങ്ങളും രോഗികൾക്ക് 50 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാക്കാൻ കഴിഞ്ഞത് മന്ത്രാലയത്തിന്‍റെ അഭിമാന നേട്ടമാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ സർജിക്കൽ സാമഗ്രികൾ, മരുന്നുകൾ, ഭീഷ്മ ക്യൂബുകൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ മെഡിക്കൽ ഉൽപ്പന്നങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ എച്ച്എൽഎല്ലിന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ കടുത്ത പ്രതിസന്ധി ഘട്ടത്തിലും അവശ്യമരുന്നുകളും ആരോഗ്യസുരക്ഷാ സാമഗ്രികളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിൽ സ്ഥാപനം നിർണായക പങ്കാണ് വഹിച്ചത്. രാജ്യം കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴൊക്കെയും മാതൃകാപരമായ സേവനവുമായി എച്ച്എൽഎൽ എപ്പോഴും മുന്നിൽ നിന്നിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

സസ്യാധിഷ്ഠിത വസ്തുക്കളിൽ നിന്ന് വികസിപ്പിച്ച ഹാപ്പി ഡേയ്‌സ് കമ്പോസ്റ്റബിൾ സാനിറ്ററി നാപ്കിൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പുറത്തിറക്കുന്നു. എച്ച്എൽഎൽ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി, എച്ച്എൽഎൽ ഡയറക്ടർമാരായ പി. രമേഷ് (ഫിനാൻസ്), എൻ. അജിത് (മാർക്കറ്റിങ്), ബെന്നി ജോസഫ് (ടി ആൻഡ് ഒ) എന്നിവർ സമീപം.

രാജ്യത്തിന്‍റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളുമായി ആറ് പതിറ്റാണ്ടിന്‍റെ ജനസേവനം പൂർത്തിയാക്കുമ്പോൾ, ജനങ്ങളോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും ഇരട്ടിയാകുകയാണെന്ന് എച്ച്എൽഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി പറഞ്ഞു. വരും നാളുകളിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ കൂടുതൽ വിപുലമായ പദ്ധതികളിലേക്ക് എച്ച്എൽഎൽ ചുവടുവെക്കും. ന്യൂട്രീഷൻ, നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക ആരോഗ്യ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് മികച്ച ആരോഗ്യസേവനങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും ഡോ. അനിത തമ്പി അറിയിച്ചു. എച്ച്എൽഎൽ ഡയറക്ടർമാരായ എൻ. അജിത് (മാർക്കറ്റിങ്), പി. രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടി ആൻഡ് ഒ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സെക്യൂരിറ്റി പ്രിന്‍റിംഗ് ആൻഡ് മിൻ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ കീഴിലുള്ള ഹൈദരാബാദിലെ ഇന്ത്യ ഗവൺമെൻ്റ് മിൻ്റാണ് സ്മരണിക നാണയങ്ങളും, അവയുടെ എക്സിക്യൂട്ടീവ് സ്റ്റാൻഡുകളും ഉദ്ഘാടന ഫ്രെയിമുകളും നിർമ്മിച്ചത്.

ചടങ്ങിൽ, ഐഐടി മദ്രാസുമായി സഹകരിച്ചുള്ള ‘ഹെൽത്ത് ഇന്നൊവേഷൻ ട്രാൻസ്‌ലേഷൻ സ്കെയിൽ-അപ്പ് സെന്റർ’, ‘എച്ച്എൽഎൽ പരിവർത്തൻ – വെൽനസ് ക്ലിനിക്’ എന്നീ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ‘സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട്’, പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനായ ‘എച്ച്എൽഎൽ ഹാപ്പി ഡേയ്‌സ് – എർത്ത്’, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ബ്രാൻഡായ ‘എച്ച്എൽഎൽ വാട്ടർ’ എന്നീ ഉൽപ്പന്നങ്ങളും പുറത്തിറക്കി. കൂടാതെ, ആരോഗ്യരംഗത്തെ സാങ്കേതിക പങ്കാളിത്തം ശക്തമാക്കുന്നതിനായി ഐഐടി ബോംബെയുമായി ചടങ്ങിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ.

 

TagsHLL
Previous Article

സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് യാത്ര ജൂൺ 15മുതൽ ...

Next Article

‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് ...

Related articles More from author

  • GeneralHeadlinesTechnology

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

    July 22, 2026
    By Admin
  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin
  • Headlines

    അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ പി നദ്ദ

    November 16, 2025
    By Admin
  • CareerHeadlines

    എച്ച് എൽ എല്ലിൽ മാനേജ്മെന്‍റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    February 21, 2026
    By Admin
  • HeadlinesHealth

    ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

    May 26, 2026
    By Admin
  • HeadlinesHealth

    അമൃത് പ്ലസ്’ ഫാർമസി ശൃംഖലയ്ക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ,ഇനി താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും…

    June 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
  • സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍
  • സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ
  • സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്
  • ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

Timeline

  • August 19, 2026

    എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

  • August 19, 2026

    സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

  • August 19, 2026

    സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ

  • August 18, 2026

    സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്

  • August 18, 2026

    ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions