സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

ചൊവ്വാഴ്ച ഒരു ഗ്രാമിന് 195 രൂപയായിരുന്ന വെള്ളിക്ക് നവംബർ 18ന് 185 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 97,720 രൂപ എന്ന നിരക്കിലാണ് നവംബർ18ൻ്റെ വ്യാപാരം. ഒരു ഗ്രാം സ്വർണ വില 255 രൂപ കുറഞ്ഞ് 12,215 രൂപയായി. പവൻവില 2040 രൂപ താഴ്ന്നാണ് 97,720 രൂപയിലെത്തിയത്. 2025 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. 2026 മാർച്ച് 23ന് രേഖപ്പെടുത്തിയ 99,480 രൂപയായിരുന്നു ഈ വർഷത്തെ കുറഞ്ഞ നിരക്ക്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില താഴേക്ക് വന്നതോടെ ഇനിയും കുറയുമോയെന്നാണ് ആകാംക്ഷ.
22 കാരറ്റില്‍ മാത്രമല്ല മറ്റ് കാരറ്റുകളുടെ വിലയിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 10,000 രൂപയും ഒരു പവന് 80,000 രൂപയുമായി. 14 കാരറ്റിനാകട്ടെ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. വില കുത്തനെ ഇടിഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7,825 രൂപയും ഒരു പവന് 62,600 രൂപയുമായി. ഗ്രാമിന് 105 രൂപ കുറഞ്ഞ 9 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒരു ഗ്രാമിന് 5,045 രൂപയിലും പവന് 40,360 രൂപയിലുമെത്തി.
വെള്ളി വിലയിലും ഇടിവ്
സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്.ചൊവ്വാഴ്ച ഒരു ഗ്രാമിന് 195 രൂപയായിരുന്ന വെള്ളിക്ക് നവംബർ 18ന് 185 രൂപയായി. അതേസമയം ചൊവ്വ 10 ഗ്രാമിന് 1950 രൂപയായിരുന്ന വില 18ന് 1850 രൂപയിലേക്ക് ഇടിഞ്ഞു.
ഈ വർഷത്തിൻ്റെ ആദ്യം സ്വർണ്ണവില റെക്കോഡിലേക്ക് കുതിച്ചപ്പോൾ, വലിയ നിക്ഷേപ സ്ഥാപനങ്ങളും ഹെഡ്ജ് ഫണ്ടുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയിരുന്നു. വില ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയപ്പോൾ ഇവർ തങ്ങളുടെ കൈവശമുള്ള സ്വർണ്ണം വിറ്റ് ലാഭം എടുക്കാൻ തുടങ്ങി. വിപണിയിൽ വിൽപ്പന സമ്മർദ്ദം കൂടിയതും വില താഴേക്ക് പതിക്കാൻ കാരണമായി.
ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങഅങളിലെ അയവും സ്വർണ വില ഇടിയാൻ കാരണമായി. യുദ്ധസമാന സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തെ സമീപിക്കുന്നത് പതിവാണ്. അത്തരം സാഹചര്യം മാറുമ്പോൾ വിലയിൽ ഇടിവുമുണ്ടാകും.






