Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

GeneralHeadlines
Home›General›‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

By Admin
May 29, 2026
129
0

 

‘കേരളത്തിലെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ സുരക്ഷാ പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്’

തിരുവനന്തപുരം:മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പന്ത്രണ്ടാമത് എഡിഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുമെന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് .
ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമാണ് മലബാർ റിവർ ഫെസ്റ്റിവൽ. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കയാക്കർമാരെയും നൂറിലധികം ദേശീയ കയാക്കർമാരെയും പ്രതീക്ഷിക്കുന്നു. ഫെസ്റ്റിവലിന്‍റെ പ്രചരണാർത്ഥം കോഴിക്കോട് മുനിസിപ്പാലിറ്റിയിലും എട്ടു പഞ്ചായത്തുകളിലും 18 ഓളം സാഹസിക കായിക പരിപാടികൾ സംഘടിപ്പിക്കും. കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലിൽ അമേരിക്ക, ന്യൂസിലൻഡ്, ചിലി, റഷ്യ, ബെൽജിയം, ഇറ്റലി, മലേഷ്യ, ഉക്രൈൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 18 കയാക്കർമാർ പങ്കെടുത്തിരുന്നു. 85 ഇന്ത്യൻ കയാക്കർമാരും ഇതിൽ പങ്കാളികളായിരുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടൂറിസം മന്ത്രി രക്ഷാധികാരിയായി സംഘാടക സമിതി പ്രവർത്തിക്കും. കോഴിക്കോട് ജില്ലാ കളക്ടർ സമിതിയുടെ ചെയർമാനായിരിക്കും. കൂടാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രതിനിധികളും സമിതിയിലുണ്ട്. ഇന്ത്യൻ കയാക്കിംഗ് ആന്‍റ് കനോയിംഗ് അസോസിയേഷന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് കേരള ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. സാഹസിക കായിക പ്രേമികൾ, ടൂറിസം പ്രതിനിധികൾ, അന്താരാഷ്ട്ര കയാക്കർമാർ എന്നിവരുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

കേരളത്തിലെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ സുരക്ഷാ പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. റെസ്പോൺസിബിൾ ടൂറിസം പോലെ സസ്റ്റൈനബിൾ ടൂറിസം ഉണ്ടാകേണ്ടതാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ എം. അഞ്ജന, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സെക്രട്ടറി ബിനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളുടെയും യോഗം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രികൂടിയായ വിഷ്ണുനാഥ് അറിയിച്ചു. ചലച്ചിത്ര മേഖലയിലെ സംഘടനകൾക്ക് പറയാനുള്ളത് കേൾക്കും. കെ. എസ്. എഫ്. ഡി. ഡി, കേരള ചലച്ചിത്ര അക്കാഡമി എന്നിവയുടെ തലപ്പത്തേക്കുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിലവിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. അത് ഒരു സ്വകാര്യ സംഘടനയ്ക്കുള്ളിലെ വിഷയങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

TagsMalabar River FestivalP C Vishnunadh
Previous Article

സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു ...

Next Article

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

Related articles More from author

  • HeadlinesTravel

    അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

    June 15, 2026
    By Admin
  • GeneralHeadlines

     ‘മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനം ‘

    April 15, 2026
    By Admin
  • GeneralHeadlines

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

    October 13, 2026
    By Admin
  • HeadlinesHealth

    ആഗോള ആയുര്‍വേദ, വെല്‍നസ് ദ്വിദിന കോണ്‍ക്ലേവ് കോഴിക്കോട്ട് ഫെബ്രുവരി 2 മുതൽ

    January 21, 2026
    By Admin
  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

    December 13, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി
  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം
  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’
  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Timeline

  • October 13, 2026

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • October 13, 2026

    ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • October 13, 2026

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • October 13, 2026

    യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • October 12, 2026

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions