Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

  • നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി

  •  യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം

  • തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ

  • ‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

GeneralHeadlines
Home›General›സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

By Admin
May 29, 2026
60
0

നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യു.ഡി.എഫിന്‍റേത്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ നയപ്രഖ്യാപനമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

തിരുവനന്തപുരം:വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യു.ഡി.എഫിന്‍റേത്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ നയപ്രഖ്യാപനമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു.

ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനെയും വാക്കുകൊണ്ട്‌ പോലും വിമര്‍ശിക്കാത്ത നയമാണ്‌ സംസ്ഥാന സര്‍ക്കാരിനെന്ന്‌ നയപ്രഖ്യാപനം വ്യക്തമാക്കുന്നു. കേന്ദ്രവും ബി.ജെ.പിയും തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളെക്കുറിച്ചും, സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്‍റെ സമീപനങ്ങളെക്കുറിച്ചും സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ല. സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നതിനോട്‌ സഹകരിച്ച്‌ മുന്നോട്ടുപോകാനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്‌.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌ എന്ന കള്ളപ്രചരണം ആവര്‍ത്തിക്കാനാണ്‌ നയപ്രഖ്യാപനത്തില്‍ ഉടനീളം ശ്രമം നടന്നത്‌. റിസര്‍വ്‌ ബാങ്കിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ 5,429 കോടി രൂപ ട്രഷറിയില്‍ ബാക്കിവെച്ചുകൊണ്ടാണ്‌ ഇടതുസര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചത്‌. പൊതുകടം വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിഞ്ഞ സര്‍ക്കാരായിരുന്നു എല്‍.ഡി.എഫിന്റേത്‌. കടബാധ്യതയില്‍ രാജ്യത്തെ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമാണ്‌ കേരളത്തിന്‍റെ സ്ഥാനം. കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന ഉപരോധ സമാനമായ സാമ്പത്തിക അടിച്ചമര്‍ത്തലാണ്‌ കേരളത്തിന്‍റെ മുന്നേറ്റത്തിന്‌ തടസമായുള്ളത്‌. ആ നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ, കേരളത്തെ മുന്നോട്ട്‌ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ്‌ യു.ഡി.എഫ്‌ ശ്രമമെന്ന് സിപിഎം കുറ്റപ്പെടുത്തി.

ഗള്‍ഫ്‌ മേഖലയിലെ സംഘര്‍ഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക സൃഷ്‌ടിക്കുന്നതാണ്‌. കേരളത്തിന്‍റെ സമ്പദ്‌ഘടനയെതന്നെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ തയ്യാറായിട്ടില്ല.ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇതിലില്ല. നാടിന്റെ അഭിമാനമായ പ്രധാന പദ്ധതികളെ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌ സംബന്ധിച്ച്‌ വ്യക്തമാക്കുന്നില്ല. തൊഴിലുറപ്പ്‌, കുടുംബശ്രീ, കിഫ്‌ബി തുടങ്ങി പ്രധാന മേഖലകളെക്കുറിച്ച്‌ പരാമര്‍ശം പോലും ഇല്ല എന്നത്‌ വിസ്‌മയകരമാണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‌ താല്‍പര്യമില്ലെന്ന സന്ദേശമാണ്‌ ഇതിലൂടെ വ്യക്തമാക്കുന്നത്‌.
നാടിന്‌ ഗുണപരമായി മാറിയിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ തയ്യാറാവുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. നാടിന്‍റെയും ജനങ്ങളുടെയും താല്‍പര്യത്തിന്‌ എതിരെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയരുമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

TagsCPI(M)
Previous Article

നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ ...

Related articles More from author

  • HeadlinesPolitics

    ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

    March 15, 2026
    By Admin
  • HeadlinesPolitics

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

    May 15, 2026
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • GeneralHeadlines

    ‘തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗം’

    April 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)
  • നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി
  •  യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം
  • തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ
  • ‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

Timeline

  • May 29, 2026

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

  • May 29, 2026

    നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി

  • May 29, 2026

     യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം

  • May 29, 2026

    തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ

  • May 28, 2026

    ‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions