Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

  • ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

  • ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

  • ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

HeadlinesTravel
Home›Headlines›ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ജൂണ്‍ 3 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും,പങ്കെടുക്കുന്നത് ടൂറിസം മേഖലയിലെ 1000-ത്തിലധികം പ്രതിനിധികള്‍

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ജൂണ്‍ 3 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും,പങ്കെടുക്കുന്നത് ടൂറിസം മേഖലയിലെ 1000-ത്തിലധികം പ്രതിനിധികള്‍

By Admin
May 30, 2026
162
0

ആയുര്‍വേദ ചികിത്സ ടൂര്‍ ഓപ്പറേറര്‍മാര്‍ക്ക് പരിചയപ്പെടുത്താനുള്ള പദ്ധതി ജിടിഎം-2026ല്‍

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പ് ജൂണ്‍ 3 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ആയിരത്തിലധികം ടൂര്‍ ഓപ്പറേറര്‍മാര്‍ ജിടിഎമ്മില്‍ പങ്കെടുക്കും.

ജൂണ്‍ 3 മുതല്‍ 5 വരെ തിരുവനന്തപുരത്തെ വിവിധ വേദികളിലായിട്ടാണ് പരിപാടി നടക്കുകയെന്ന് ജിടിഎം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്.

കോവളം ഉദയസമുദ്ര ഹോട്ടലില്‍ വൈകിട്ട് 6 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എം. വിന്‍സെന്‍റ് എംഎല്‍എ അധ്യക്ഷത വഹിക്കും. ശ്രീലങ്കന്‍ ടൂറിസം സഹമന്ത്രി പ്രൊഫ. റുവാന്‍ രണസിംഗെ, ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷ് എന്നിവരാണ് വിശിഷ്ടാതിഥികള്‍. കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല മുഖ്യപ്രഭാഷണം നടത്തും.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ 2026 ജൂണ്‍ നാലിന് രാവിലെ 10 ന് അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കും. ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ്, ആരോഗ്യ മന്ത്രി കെ മുരളീധരന്‍, ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി കന്ദുല ദുര്‍ഗേഷ്, എംഎല്‍എമാരായ എന്‍ ശക്തന്‍, സികെ ഹരീന്ദ്രന്‍, ആന്ധ്രാപ്രദേശ് സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അജയ് ജെയ്ന്‍,സുമന്‍ ബില്ല, ഇന്ത്യ ടൂറിസം സൗത്ത് റീജണല്‍ ഡയറക്ടര്‍ വെങ്കടേശന്‍ ദത്താത്രേയ, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടര്‍ അഞ്ജന എം എന്നിവര്‍ എക്സ്പോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളാകും.

ജിടിഎം മെട്രോ എക്സ്പെഡിഷന്‍ അവാര്‍ഡ് നൈറ്റ് വൈകുന്നേരം 6 ന് കോവളം ലീല ഹോട്ടലില്‍ നടക്കും. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; തമിഴ്നാട് ടൂറിസം മന്ത്രി തിരു എസ് രാജേഷ് കുമാര്‍, ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രി കന്ദുല ദുര്‍ഗേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. ശശി തരൂര്‍ എംപി, വി മുരളീധരന്‍ എംഎല്‍എ, മേയര്‍ വിവി രാജേഷ് എന്നിവരും പങ്കെടുക്കും.

ജൂണ്‍ 5 ന് വൈകുന്നേരം 6 ന് കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന ജിടിഎം 2026 ന്‍റെ സമാപന സമ്മേളനം ഗതാഗത മന്ത്രി സിപി ജോണ്‍ ഉദ്ഘാടനം ചെയ്യും.

1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ജിടിഎമ്മില്‍ ഉണ്ടായിരിക്കും. ഇന്ത്യയിലെയും വിദേശത്തെയും ട്രാവല്‍-ടൂറിസം മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സര്‍ക്യൂട്ടുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും. ആയുര്‍വേദ ചികിത്സ ടൂര്‍ ഓപ്പറേറര്‍മാര്‍ക്ക് പരിചയപ്പെടുത്താനുള്ള പദ്ധതി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്സിബിറ്റേഴ്സിന് വലിയ അവസരങ്ങളാണ് ജിടിഎം നല്‍കുന്നത്. ബിസിനസില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കുന്നതിനും വിശാലമായ നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ നേടുന്നതിനും വ്യവസായ പ്രമുഖരുമായും കോര്‍പ്പറേറ്റുകളുമായുള്ള സഹകരണത്തിനും വഴിയൊരുക്കും.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും.

ട്രാവന്‍കൂര്‍ എക്സ്പീരിയന്‍സ് സോണ്‍ ജിടിഎം-2026 ലെ പ്രധാന ആകര്‍ഷണമാണ്. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കഫേകള്‍, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ജിടിഎമ്മില്‍ ഹൊറെക പവലിയന്‍ ഒരുക്കും. ബിസിനസ് നെറ്റ് വര്‍ക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയന്‍ പ്രവര്‍ത്തിക്കും.

ജൂണ്‍ 5 ന് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gtmt.in, 9995139933, ഇമെയില്‍: info@gtmt.in.

എസ്കെഎച്ച്എഫ് പ്രസിഡന്‍റ് എം.ആര്‍ നാരായണന്‍, ടിസിസിഐ പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, സികെടിഐ പ്രസിഡന്‍റ് ഇഎം നജീബ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്‍റ് ശിശുപാലന്‍, എസ്കെഎച്ച്എഫ് രക്ഷാധികാരി പങ്കജ് സേനന്‍, എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി, ജിടിഎം സിഇഒ സിജി നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

TagsGTM 2026
Previous Article

ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് ...

Next Article

ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ചു, കോച്ചിന് 16 ...

Related articles More from author

  • GeneralHeadlinesTravel

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

    June 6, 2026
    By Admin
  • HeadlinesTravel

    ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്,ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ

    May 2, 2026
    By Admin
  • GeneralHeadlines

    വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

    May 20, 2026
    By Admin
  • GeneralHeadlinesHealth

    ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ ...

    June 11, 2026
    By Admin
  • HeadlinesMovies

    ‘ധുരന്തറി’ന് 1300 കോടി,കേരളത്തിൽ നിന്ന് മാത്രം എട്ടരക്കോടിയിലേറെ

    January 27, 2026
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ
  • റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’
  • ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്
  • ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്
  • ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

Timeline

  • July 14, 2026

    പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • July 14, 2026

    റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

  • July 13, 2026

    ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

  • July 13, 2026

    ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

  • July 13, 2026

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions