Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

GeneralHeadlines
Home›General›മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളിൽ

മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളിൽ

By Admin
June 5, 2026
167
0

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാമ്പുകടി മരണങ്ങൾ 40ൽ താഴെയായി കുറഞ്ഞതായി മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം:മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വന്യജീവി സംരക്ഷണവും ജനസുരക്ഷയും ഉറപ്പാക്കുന്നതിനുമായി വനം വകുപ്പ് 100 ദിന കർമപരിപാടി നടപ്പിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ .
സംസ്ഥാനത്ത് നിലവിലുള്ള 2,000 കിലോമീറ്റർ സൗരോർജ വേലികൾ പൂർണ പ്രവർത്തനക്ഷമമാക്കുന്നതിനോടൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലികളും 100 ദിവസത്തിനുള്ളിൽ സ്ഥാപിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,900 കിലോമീറ്റർ സൗരോർജ വേലികൾ കൂടി പുതുതായി നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. സൗരവേലികൾക്കായി കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും ഓട്ടോമാറ്റിക് ഫാൾട്ട് ഡിറ്റക്ഷൻ സംവിധാനവും സജ്ജമാക്കും.
വനമേഖലയോട് ചേർന്ന റോഡുകളിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി 100 കിലോമീറ്റർ ദൂരത്തിൽ ‘വിസ്ത ക്ലിയറൻസ്’ നടപ്പാക്കും. റോഡുകളുടെ ഇരുവശങ്ങളിലുമുള്ള അടിക്കാടുകൾ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സൗകര്യമൊരുക്കും.
പാമ്പുകടി മരണങ്ങൾ കുറയ്ക്കുന്നതിനുള്ള ‘സർപ്പ’ പദ്ധതിയുടെ രണ്ടാംഘട്ടവും ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാമ്പുകടി മരണങ്ങൾ 40ൽ താഴെയായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാമ്പുകടി മരണങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 28 ദ്രുതകർമ്മ സേനകൾക്ക് പുറമെ 25 സാറ്റലൈറ്റ് ആർആർടികൾ കൂടി രൂപീകരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ‘മെട്രോ റെസ്‌ക്യൂ ടീമുകൾ’ രൂപീകരിക്കാനും തീരുമാനിച്ചു.എ.ഐ. അധിഷ്ഠിത റിയൽ ടൈം മുന്നറിയിപ്പ് സംവിധാനങ്ങൾ, ഡ്രോൺ സ്‌ക്വാഡുകൾ, ക്യാമറ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ച് വന്യജീവി നിരീക്ഷണം ശക്തിപ്പെടുത്തും. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ നടപ്പിലാക്കും.
വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം സമയബന്ധിതമാക്കുന്നതിനായി വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഓൺലൈൻ പോർട്ടൽ തയ്യാറാക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക ഡ്രൈവും സംഘടിപ്പിക്കും.
കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തുകയും പ്രത്യേക കർമ്മപദ്ധതി ജൂൺ 15ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഷൂട്ടർമാർക്കുള്ള ഓണറേറിയവും ജഡം മറവു ചെയ്യുന്നതിനുള്ള ചെലവും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിനായി പഞ്ചായത്ത് തല പ്രാദേശിക റെസ്‌പോൺസ് ടീമുകൾ, ജനജാഗ്രതാ സമിതികൾ, ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാർ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും കർഷകർക്കുമായി ഇൻഷുറൻസ് മാതൃക തയ്യാറാക്കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കും.വനപുനരുദ്ധാരണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി പുൽമേടുകൾ വീണ്ടെടുക്കുന്ന പദ്ധതികളും അധിനിവേശ സസ്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയും നടപ്പിലാക്കും. ‘മിയാവാക്കി’ മാതൃകയിൽ നഗരവനവത്കരണ പദ്ധതികളും ആരംഭിക്കും. വയനാട്, കോതമംഗലം, മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജുകളും തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.

 

TagsAnimal Man ConflictShibu Baby John
Previous Article

മനുഷ്യ-വന്യജീവി സംഘർഷം: 24/7 കോൾ സെന്‍ററുമായി വനം വകുപ്പ്

Next Article

വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും ...

Related articles More from author

  • GeneralHeadlines

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

    October 6, 2026
    By Admin
  • GeneralHeadlines

    ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും,മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യം : മന്ത്രി ഷിബു ബേബിജോൺ

    June 18, 2026
    By Admin
  • HeadlinesPolitics

    “പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’

    May 13, 2026
    By Admin
  • GeneralHeadlines

    രണ്ടുദിവസത്തെ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെപ്പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി: ‘മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികളെ’ന്ന് മന്ത്രി രമേശ് ചെന്നിത്തല

    October 19, 2026
    By Admin
  • GeneralHeadlinesTravel

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

    April 22, 2026
    By Admin
  • GeneralHeadlinesSports

    ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

    September 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി
  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!
  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Timeline

  • October 23, 2026

    വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • October 23, 2026

    സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • October 23, 2026

    ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • October 23, 2026

    നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions