Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

GeneralHeadlines
Home›General›കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

By Admin
November 6, 2026
54
0

സംസ്ഥാനത്ത് കള്ളുഷാപ്പിൽ കള്ള് വിൽപനക്കാരിയായ ആദ്യ വനിത

കോട്ടയം: കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കും ജോലി ചെയ്യാമെന്ന കോടതി നിലപാട് വരുന്നതിനും മാസങ്ങൾക്കു മുമ്പ് കടുത്തുരുത്തി സ്വദേശിനി സിന്ധു രാജീവ് (47) ആ ജോലി ആരംഭിച്ചിരുന്നു.സംസ്ഥാനത്ത് കള്ളുഷാപ്പിൽ കള്ള് വിൽപനക്കാരിയായി ജോലിചെയ്യുന്ന ആദ്യ വനിത സിന്ധുവാണെന്നാണ് വിവരം.

കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിലെ യൂണിയൻ തൊഴിലാളിയായ സിന്ധുവിന് ഭർത്താവ് രാജീവിൻ്റെ മരണത്തെ തുടർന്നാണ് ജോലി ലഭിച്ചത്. 25 വർഷമായി കടുത്തുരുത്തി ടി.എസ്. നമ്പർ 49 ഷാപ്പിൽ വിൽപനക്കാരനായി ജോലി ചെയ്തിരുന്ന രാജീവ് 2025 ജൂലൈ 17നാണ് മരിച്ചത്. ഇതോടെ രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗം നിലച്ചു. ഭർത്താവിൻ്റെ ജോലി ഏറ്റെടുക്കാൻ തയാറാണെന്ന് ഷാപ്പ് ലൈസൻസികളായ അജയനോടും ഫിനിൽ ചെറിയാനോടും സിന്ധു അറിയിച്ചു.അവർ അനുകൂല നിലപാട് ലഭിച്ചതോടെ മൂന്ന് മാസം മുൻപ് ജോലിയിൽ പ്രവേശിച്ചു.

രാവിലെ എട്ടിന് ഷാപ്പിലെത്തുന്ന സിന്ധു രാത്രി എട്ടുവരെ ജോലി ചെയ്യും. മാനേജർ നിറച്ചുവയ്ക്കുന്ന കള്ള് ഉപഭോക്താക്കൾക്ക് അളന്നുനൽകുകയാണ് പ്രധാന ചുമതല. ടൗൺ ഷാപ്പായതിനാൽ നല്ല തിരക്കുണ്ട്. പ്രതിദിനം നൂറ് ലീറ്ററിലധികം കള്ളാണ് ഇവിടെ വിൽക്കുന്നത്.

സ്ത്രീയാണെന്ന കാരണത്താൽ ജോലിയിൽ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്ന് സിന്ധു പറയുന്നു. ഷാപ്പിലെത്തുന്നവരും സഹപ്രവർത്തകരും മാന്യമായാണ് പെരുമാറുന്നത്. സാധാരണ കള്ളുഷാപ്പുകളിൽ ഉണ്ടാകാറുള്ള തർക്കങ്ങളോ ബഹളങ്ങളോ താൻ ജോലിക്കെത്തിയശേഷം ഉണ്ടായിട്ടില്ലെന്നും സിന്ധു പറയുന്നു. അർഹമായ വേതനവും ലഭിക്കുന്നുണ്ട്.

എക്സൈസ് ഉദ്യോഗസ്ഥർക്കും തൊഴിലാളി യൂണിയൻ ഓഫീസിലും ക്ഷേമനിധി ബോർഡിലുമെല്ലാം തന്റെ നിയമനം തുടക്കത്തിൽ കൗതുകത്തോടെയാണ് കണ്ടത്. എന്നാൽ, ഇന്ന് ആ ജോലി ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സിന്ധു.

TagsSindhu Toddy Shop Sales Person
Previous Article

കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് ...

Next Article

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  ...

Related articles More from author

  • HeadlinesPolitics

    മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

    March 24, 2026
    By Admin
  • GeneralHeadlines

    ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം

    December 14, 2025
    By Admin
  • GeneralHeadlines

    അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം,പ്രമേയം പാസാക്കി നിയമസഭ

    March 29, 2026
    By Admin
  • GeneralHeadlines

    പരിസ്ഥിതി സൗഹാർദ്ദ തെരഞ്ഞെടുപ്പിനായി ‘ഗ്രീൻ ബട്ടൺ’ ക്യാമ്പയിന് തുടക്കം

    March 20, 2026
    By Admin
  • GeneralHeadlines

    തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’

    December 12, 2025
    By Admin
  • GeneralHeadlines

    നിയമസഭാ മാധ്യമ അവാർഡ് അഞ്ചാം തവണയും ‘നമ്മുടെമലയാളംഡോട്ട്കോം’ എഡിറ്റർ എം.ബി.സന്തോഷിന്

    December 31, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി
  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 
  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…
  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ
  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Timeline

  • November 6, 2026

    അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • November 6, 2026

    പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • November 6, 2026

    കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • November 5, 2026

    കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • November 5, 2026

    യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions