Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

GeneralHeadlinesPolitics
Home›General›മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

By Admin
June 7, 2026
209
0

മന്ത്രി സണ്ണിജോസഫിൻ്റെ അനുജനെ സഹകരണ ബാങ്കിൽ നിയമിക്കാത്തതിന് ഡയറക്ടറെ തട്ടിക്കൊണ്ടുപോയെന്നും ജയരാജൻ

കണ്ണൂർ:അനധികൃത നിയമനങ്ങളുടെ ട്രാക്ക് റെക്കോർഡുമായാണ് മന്ത്രി സണ്ണിജോസഫെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ.സഹകരണ സ്ഥാപനങ്ങളിലുൾപ്പെടെ അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ,മക്കൾ,ഭാര്യാ സഹോദരങ്ങൾ തുടങ്ങിയവരുടെ നിയമനങ്ങളെ സംബന്ധിച്ച് പേര് സഹിതമാണ് വിമർശനം.നിലവിൽ ഭാര്യാ സഹോദരനെ പെഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ മന്ത്രിക്കെതിരെ വിമർശനം കടുക്കുമ്പോഴാണ് പത്തിലേറെ അനധികൃത ബന്ധുനിയമന-ഇടപെടലിൻ്റെ വിവരങ്ങളുമായി എം.വി ജയരാജൻ രംഗത്തെത്തിയത്.

എം വി ജയരാജൻ

എം.വി ജയരാജൻ്റെ ഫെയ്സ് ബുക് പോസ്റ്റ് :
‘കെപിസിസി യോഗത്തിൽ പ്രസിഡണ്ടും മന്ത്രിയുമായ സണ്ണി ജോസഫിനെതിരെ ബന്ധുനിയമന കാര്യത്തിൽ ശക്തമായ വിമർശനം ഉയർന്നുവന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയിൽ സണ്ണി ജോസഫിന്റെ ഏറ്റവും അടുത്ത ബന്ധുക്കളായ പത്തു പേർക്കാണ് വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചത്. അർഹതപ്രകാരമല്ല ഇവയൊന്നും ലഭിച്ചത്, എല്ലാം പിൻവാതിൽ നിയമനങ്ങൾ. വിശദവിവരം ചുവടെ കൊടുക്കുന്നു.
നിയമനം ലഭിച്ചവർ
1. ഷാജി ജോസഫ് (സഹോദരൻ) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്).
2. ഷെല്ലി ജോസഫ് (സഹോദരി) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്)
3. ഐസൽ ജോസഫ് (സഹോദരൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്.
4. ബെന്നി തോമസ് (അളിയൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് (ഇപ്പോൾ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി). 5. ജോസ് എടത്താഴെ (ഭാര്യാസഹോദരൻ) മണത്തണ സർവീസ് സഹകരണ ബാങ്ക്.
6. ഡെയ്‌സി തോമസ് (ഭാര്യാ സഹോദരി) എുരുവേശി സർവീസ് സഹകരണ ബാങ്ക്.
7. ജോഷി തോമസ് (അളിയന്റെ സഹോദരൻ) തലശ്ശേരി രൂപത എഡ്യൂക്കേഷണൽ കോഓപ്പറേറ്റീവ് സൊസൈറ്റി.
8. ആശാ റോസ് (മകൾ) കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.
9. അഞ്ജു റോസ് (മകൾ) (24945-ാം റാങ്കുകാരിയായ മകൾക്ക് റാങ്ക് മറികടന്ന് പരിയാരം മെഡിക്കൽ കോളേജിൽ 2006ൽ യുഡിഎഫ് ഭരിക്കുമ്പോൾ എംബിബിഎസ് പ്രവേശനം).
10. ഗിരീഷ് കുമാർ (സ്വന്തം ഡ്രൈവർ, യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫ്. ശമ്പളം മന്ത്രി ഓഫീസിൽ നിന്നും ജോലി സണ്ണിയുടെ കൂടെയും).
1985-90ൽ സണ്ണി ജോസഫ് പ്രസിഡന്‍റായിരുന്ന ഉളിക്കൽ സർവീസ് സഹകരണ ബാങ്കിൽ 9 ഒഴിവുകളുണ്ടായിരുന്നു. അതിൽ 8 കോൺഗ്രസ്സുകാരെ ‘കിഴി’ വാങ്ങി നിയമിച്ചു എന്നാണ് കോൺഗ്രസ്സുകാർ അടക്കം പറയുന്നത്. ഒരു തസ്തിക ഒഴിച്ചിട്ടിരുന്നു. അതിന് കാരണം സ്വന്തം അനുജനായ ഐസൻ ജോസഫിനെ അനധികൃതമായി നിയമിക്കാനായിരുന്നു. സഹകരണ സ്ഥാപനത്തിൽ പ്രസിഡൻ്റായിരിക്കേ രക്തബന്ധമുള്ളവരെ നിയമിക്കാൻ നിയമം അനുവദിക്കാത്തതുകൊണ്ടാണ് സണ്ണി ജോസഫ് പ്രസിഡന്‍റായിരുന്ന ഘട്ടത്തിൽ നിയമനം നടക്കാതിരുന്നത്. പിന്നീട് പ്രസിഡന്‍റായിരുന്ന ഒ.ടി. ജോസഫ് സണ്ണി ജോസഫിന്‍റെ അനുജനെ നിയമിക്കാൻ തയ്യാറാകാതിരുന്നപ്പോൾ പ്രസിഡണ്ട് സ്ഥാനത്തുനിന്നും അവിശ്വാസ പ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുകയും വി ഡി സേവ്യർ മാസ്റ്ററെ പ്രസിഡണ്ടാക്കുകയും ചെയ്ത ശേഷമാണ് അനുജന് ജോലി നൽകിയത്. അതിനുവേണ്ടി ഒരു കോൺഗ്രസ് ഡയരക്ടറെ കോൺഗ്രസ്സുകാർ തട്ടിക്കൊണ്ട് പോയി എന്നതും ചരിത്രം!
2000-ൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു അളിയൻ ബെന്നിതോമസ്. അക്കാലത്ത് ബെന്നി തോമസിനെതിരെ പരിക്കളം കുളം നിർമ്മാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് കേസെടുത്തു. ഉമ്മൻചാണ്ടി സർക്കാർ ആ കേസ് കേസ് ഒതുക്കി. പിന്നീട് ഇരിട്ടി കോളേജിലെ ഡയരക്ടറായി നിരവധി കോൺഗ്രസ് നേതാക്കളെ തഴഞ്ഞ് അളിയനെ പൊളിറ്റിക്കലായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിലെ ഫിനാൻസ് മാനേജറായും ഈ അളിയൻ പ്രവർത്തിച്ചു. ഇപ്പോൾ മന്ത്രിയുടെ സ്വന്തം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്.
ഇത്തരത്തിൽ ഏറ്റവും മികച്ച ‘ട്രാക്ക് റെക്കോർഡു’മായി മുന്നേറുന്ന ഈ മന്ത്രിയെ കടത്തിവെട്ടാൻ യുഡിഎഫ് മന്ത്രിസഭയിൽ മറ്റാരൊക്കെയുണ്ട് എന്നാണ് കേരളം ഉറ്റുനോക്കുന്നത്!’

(ഇതോടൊപ്പമുള്ള ചിത്രം എം.വി ജയരാജൻ ഫെയ്സ് ബുക്ക് കുറിപ്പിനൊപ്പം കൊടുത്തിട്ടുള്ളതാണ്)

TagsM V JayarajanSunny Joseph
Previous Article

സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

Next Article

‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ ...

Related articles More from author

  • GeneralHealth

    ആവണിക്ക് ഐസിയുവിൽ താലികെട്ട്

    November 21, 2025
    By Admin
  • GeneralHeadlinesPolitics

    ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

    August 10, 2026
    By Admin
  • HeadlinesMovies

    ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും

    August 24, 2026
    By Admin
  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin
  • GeneralHeadlines

    ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്

    April 3, 2026
    By Admin
  • GeneralHeadlines

    ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

    August 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions