Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

HeadlinesMovies
Home›Headlines›‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

By Admin
June 7, 2026
216
0

സലിം കുമാർ തികഞ്ഞ രാഷ്ട്രീയ ബോധ്യം പുലർത്തിയ കലാകാരനെന്ന് സംവിധായകൻ ഡോ.ബിജു
കൊച്ചി:ഒരു ഹാസ്യ നടൻ എന്ന നിലയിൽ നിന്നും ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചുവെന്ന് ദേശീയ പുരസ്കാരം നേടിയ സംവിധായകൻ ഡോ.ബിജു. സലിം കുമാറിന് മലയാളിയുടെ മനസ്സിൽ ഒരുകാലത്തും മരണമില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഡോ.ബിജുവിൻ്റെ അനുസ്മരണ കുറിപ്പ്:
‘സലീം കുമാറുമായി ഏറെ അടുത്തു പരിചയപ്പെടുന്നത് 2011 ൽ ദേശീയ പുരസ്കാരം വാങ്ങാനായി എത്തുമ്പോൾ ഡൽഹിയിൽ വെച്ചാണ്. ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആ വർഷത്തിൽ തന്നെ ആണ് എനിക്കും ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. വീട്ടിലേക്കുള്ള വഴിക്ക് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം. ഡൽഹിയിൽ പുരസ്കാര ദാന ചടങ്ങിൽ വെച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തു. പിന്നീട് ഇടയ്ക്കിടെ സിനിമയും രാഷ്ട്രീയവും ഒക്കെ ടെലഫോണിൽ സംസാരിച്ച് ആ സൗഹൃദം പുതുക്കിക്കൊണ്ടിരുന്നു. 2014 ൽ വലിയ ചിറകുള്ള പക്ഷികൾ സിനിമയിൽ അദ്ദേഹം ഒരു ഹെഡ് മാസ്റ്ററുടെ വേഷം ചെയ്ത് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു . കാസർഗോട്ട് മൂന്ന് സീസണുകളിലായി നടന്ന ഷൂട്ടിൽ രണ്ട് സീസണുകളിൽ സലിം കുമാർ ഉണ്ടായിരുന്നു. പിന്നീടും ഞങ്ങൾ ഒന്നിച്ചു ഒന്നോ രണ്ടോ സിനിമകൾ ആലോചിച്ചുവെങ്കിലും പല കാരണങ്ങളാൽ അതൊന്നും മുന്നോട്ട് പോയില്ല . സലിം കുമാർ കറുത്ത ജൂതൻ എന്ന
സിനിമ സംവിധാനം ചെയ്തപ്പോൾ വിവിധ ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുവാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു..
മലയാള സിനിമയിലെ വിപ്ലവകരമായ ഒരേട് ആയിരുന്നു സലിം കുമാർ. ഒരു ഹാസ്യ നടൻ എന്ന നിലയിൽ നിന്നും ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു.
സലിം കുമാറിന് മലയാളിയുടെ മനസ്സിൽ ഒരുകാലത്തും മരണമില്ല..
മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത അതുല്യ നടനൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചു എന്നതും ഏറെ സന്തോഷമുള്ള ഓർമ.
നടൻ എന്ന നിലയിൽ മാത്രമല്ല സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ പ്രതികരിക്കുകയും തികഞ്ഞ രാഷ്ട്രീയ ബോധ്യം പുലർത്തുകയും ചെയ്ത ഒരു കലാകാരൻ എന്ന നിലയിലും സലിം കുമാർ മലയാളിയുടെ ഓർമകളിൽ നിറഞ്ഞു നിൽക്കും.’

TagsDr BijuSalim Kumar
Previous Article

‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ ...

Next Article

കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ ...

Related articles More from author

  • GeneralHeadlinesMovies

    സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

    June 13, 2026
    By Admin
  • GeneralHeadlinesHealth

    ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ ...

    June 11, 2026
    By Admin
  • HeadlinesMovies

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

    June 7, 2026
    By Admin
  • HeadlinesMovies

    ‘വിദ്വേഷവും കാലുഷ്യവും കലരാതെ ജീവിതത്തെ നോക്കി ഉറക്കെച്ചിരിച്ച ഒരാൾ’:സലിംകുമാറിനെക്കുറിച്ച് സുനിൽ പി ഇളയിടം

    June 9, 2026
    By Admin
  • GeneralHeadlines

    രാജ്യത്തെ ആദ്യ ‘വൈജ്ഞാനിക’ മണ്ഡലമാകാൻ പട്ടാമ്പി

    January 28, 2026
    By Admin
  • HeadlinesMovies

    ‘പ്രതിച്ഛായ’ സിനിമ മാത്രമല്ല,കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് ഷാജികൈലാസ്

    March 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions