Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

GeneralHeadlinesHealth
Home›General›ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര കൂടുന്നു; ഇന്ത്യക്കാര്‍ക്ക് പ്രത്യേക ചികിത്സാ സമീപനം വേണമെന്ന് ജെപിഇഎഫ് കണ്‍വെന്‍ഷന്‍

ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര കൂടുന്നു; ഇന്ത്യക്കാര്‍ക്ക് പ്രത്യേക ചികിത്സാ സമീപനം വേണമെന്ന് ജെപിഇഎഫ് കണ്‍വെന്‍ഷന്‍

By Admin
July 12, 2026
115
0

‘ഒരേ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ അറബ്, യൂറോപ്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യക്കാരിലാണ് ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് ഉയര്‍ച്ച ഏറ്റവും കൂടുതലായി കാണപ്പെടുന്നത്’

തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്സ് (ബി.എം.ഐ.) ഉള്ളവരായിട്ടും ഏഷ്യക്കാരിലും, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കിടയിലും ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ വര്‍ധന അനുഭവപ്പെടുന്നതായി പ്രമുഖ പ്രമേഹ വിദഗ്ധന്‍ ഡോ. ബന്‍ഷി സാബൂ.
ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം (ജെപിഇഎഫ്-2026) കോവളത്ത് സംഘടിപ്പിച്ച 14-ാമത് വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനാല്‍ പ്രമേഹ ചികിത്സയില്‍ എച്ച്ബിഎ1സി പരിശോധനാഫലത്തില്‍ മാത്രം ആശ്രയിക്കാതെ കൂടുതല്‍ സമഗ്രമായ ചികിത്സാ സമീപനം സ്വീകരിക്കണം. അമിതവണ്ണമില്ലാത്തവരായിരുന്നാലും ഇന്ത്യക്കാര്‍ക്ക് ബീറ്റാ സെല്ലുകളുടെ പ്രവര്‍ത്തനക്ഷമത നേരത്തേ കുറയുക, ഉദരഭാഗത്ത് കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുക, ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിക്കുക, ഇന്‍സുലിന്‍റെ ആദ്യഘട്ട സ്രവണം കുറയുക തുടങ്ങിയ കാരണങ്ങളാല്‍ ഏകദേശം ഒന്നര വര്‍ഷം മുമ്പേ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ബന്‍ഷി സാബൂ പറഞ്ഞു. ഇന്ത്യയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണരീതിയാണ് ഭക്ഷണശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാന്‍ പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരേ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ അറബ്, യൂറോപ്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യക്കാരിലാണ് ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് ഉയര്‍ച്ച ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളായ ഗ്ലൈസെമിക് വേരിയബിലിറ്റിക്ക് പ്രമേഹ ചികിത്സയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഡോ. സാബൂ അഭിപ്രായപ്പെട്ടു. കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) വ്യാപകമായി ഉപയോഗിക്കണം. രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനമുള്ള രോഗികളെ തിരിച്ചറിയാനും എല്ലാവര്‍ക്കും ഒരേ ചികിത്സ നല്‍കുന്നതിനുപകരം വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കാനും ഇത് സഹായിക്കും. ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഗ്ലൈസെമിക് വേരിയബിലിറ്റി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന ചികിത്സാരീതികള്‍ ഇന്ത്യക്കാരും മറ്റ് ഏഷ്യന്‍ ജനവിഭാഗങ്ങളും നേരിടുന്ന പ്രത്യേക ഉപാപചയ വെല്ലുവിളികളെ മറികടക്കുന്നതില്‍ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എഫ് ഡിസി ചെയര്‍മാന്‍ ജി. കൃഷ്ണകുമാര്‍ ഡോ. ബന്‍ഷി സാബൂവിന് ഉപഹാരം നല്‍കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ഡോ. സ്മിത ജോഷി, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറത്തിന്‍റെ (ജെപിഇഎഫ്) ഓര്‍ഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസര്‍ച്ച് സെന്‍റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിന്‍റെ നേതൃത്വത്തിലാണ് ജൂലൈ 10 മുതല്‍ 12 വരെ സമ്മേളനം നടന്നത്. സംഘാടക ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കണ്‍വീനര്‍ ഹരിപ്രസാദ്, സയന്‍റിഫിക് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവര്‍ സംഘാടകരായിരുന്നു.

TagsDiabetesDr Banshi Sabu
Previous Article

‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, ...

Next Article

ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി ...

Related articles More from author

  • HeadlinesHealth

    ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍

    July 19, 2026
    By Admin
  • HeadlinesMovies

    പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി

    August 27, 2026
    By Admin
  • Headlines

    ‘അടി നാശം വെള്ളപ്പൊക്കം’ ടീസർ റെഡി

    November 23, 2025
    By Admin
  • Headlines

    ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിൻ്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകർ

    November 14, 2025
    By Admin
  • GeneralHeadlines

    കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള

    February 17, 2026
    By Admin
  • GeneralHeadlines

    ‘ധോമി കിത കിത ധോമി ‘, ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ- കഥകളി ഓഫ് മോറോ ‘,’വൈ’എന്നീ നാടകങ്ങൾ ‘മെറ്റ ‘ ചുരുക്കപ്പട്ടികയില്‍

    February 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി
  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം
  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’
  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Timeline

  • October 13, 2026

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • October 13, 2026

    ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • October 13, 2026

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • October 13, 2026

    യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • October 12, 2026

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions