Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം സമ്മാനം 30 കോടി രൂപ

  • ‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ജൂഡ് ബെല്ലിംഗ്ഹാം

  • നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം

  • കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

  • ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

GeneralHeadlinesSports
Home›General›നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം

നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം

By Admin
July 16, 2026
69
0

അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്നത് ഞായറാഴ്ച (ഇന്ത്യൻ സമയം ജൂലൈ 20 പുലർച്ചെ 12:30 ന്) ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ

ന്യൂയോർക്ക്:ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും സെമിഫൈനലുകളിൽ തകർത്തെറിഞ്ഞ് സ്പെയിനും അർജന്റീനയും ഫിഫ ലോകകപ്പ് ഫൈനലിലേക്ക് എത്തിയതോടെ കാൽപ്പന്ത് കളിയിലെ ചരിത്ര പോരാട്ടത്തിന് ഒരുങ്ങി ന്യൂയോർക്ക് .
ചൊവ്വാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ 2024-ലെ യുവേഫ യൂറോ ജേതാക്കളായ സ്പെയിൻ കരുത്തരായ ഫ്രാൻസിനെ 2-0 ന് തകർത്തു. തൊട്ടുപിന്നാലെ നടന്ന രണ്ടാം സെമിയിൽ, 2024-ലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ  അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി . ഇരു ടീമുകളുടെയും ത്രസിപ്പിക്കുന്ന വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത അപൂർവ്വ ഫൈനലിനാണ് വേദിയൊരുങ്ങുന്നത്.
ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും തമ്മിൽ ഒരു കലാശപ്പോരാട്ടത്തിൽ നേർക്കുനേർ വരുന്നത്. ഞായറാഴ്ച ((ഇന്ത്യൻ സമയം ജൂലൈ 20 പുലർച്ചെ 12:30 ന്)) ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഈ വർഷത്തെ ലോകകപ്പിൽ തകർപ്പൻ പ്രകടനം കൊണ്ട് ആരാധകരെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സ്പെയിൻ. ടൂർണമെന്റിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ആറ് വിജയവും ഒരു സമനിലയുമാണ് സ്പെയിൻ നേടിയത്. ഈ ടൂർണമെന്റിലുടനീളം വെറും ഒരൊറ്റ ഗോൾ മാത്രമാണ് സ്പെയിൻ പ്രതിരോധം വഴങ്ങിയത്. ഈ പതിപ്പിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ റെക്കോർഡും സ്പെയിനാണ്.
തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്.
ഇത്തവണ ലോകകപ്പിൽ അർജന്റീന നേടിയ 19 ഗോളുകളിൽ എട്ടെണ്ണവും ക്യാപ്റ്റൻ ലയണൽ മെസ്സിയുടേതാണ്. എട്ട് ഗോളുകൾക്ക് പുറമെ, നാല് ഗോളുകൾക്ക് മെസ്സി അസിസ്റ്റും ചെയ്തു. ഇതിൽ രണ്ടെണ്ണം ഇംഗ്ലണ്ടിനെതിരായ നിർണായക സെമിഫൈനലിലായിരുന്നു.
ഗോളടിയിൽ മുന്നിലുള്ള അർജന്റീനയുടെ ആക്രമണനിരയും, ഗോൾ വഴങ്ങാൻ മടിക്കുന്ന സ്പെയിന്‍റെ പ്രതിരോധ കോട്ടയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും ആവേശകരമായ ഒരു ഫൈനലിനാവും ന്യൂയോർക്ക് സാക്ഷ്യം വഹിക്കുക.

TagsArgentinaLionel MessiSpain
Previous Article

കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

Next Article

‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ...

Related articles More from author

  • HeadlinesSports

    ‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ജൂഡ് ബെല്ലിംഗ്ഹാം

    July 16, 2026
    By Admin
  • HeadlinesSports

    ‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്

    December 19, 2025
    By Admin
  • GeneralHeadlines

    ‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…

    January 15, 2026
    By Admin
  • Headlines

    വി.എസ്സിൻ്റെ ആദ്യ നിയമസഭാ ചോദ്യത്തിൽ ‘വെള്ളപ്പൊക്ക’വും ‘കൃഷിനാശ’വും

    November 25, 2025
    By Admin
  • GeneralHeadlines

    2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

    April 25, 2026
    By Admin
  • GeneralHeadlines

    ‘ആ നാറിയെ കഴിഞ്ഞ ദിവസംകേന്ദ്ര സർക്കാർ സർവ്വീസിൽനിന്നു പിരിച്ചു വിട്ടു’

    January 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം സമ്മാനം 30 കോടി രൂപ
  • ‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ജൂഡ് ബെല്ലിംഗ്ഹാം
  • നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം
  • കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്
  • ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

Timeline

  • July 16, 2026

    തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം സമ്മാനം 30 കോടി രൂപ

  • July 16, 2026

    ‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ജൂഡ് ബെല്ലിംഗ്ഹാം

  • July 16, 2026

    നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം

  • July 15, 2026

    കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

  • July 15, 2026

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions