Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

  • ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

  • സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ

  • ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

  • നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

BusinessGeneralHeadlines
Home›Business›തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം സമ്മാനം 30 കോടി രൂപ

തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം സമ്മാനം 30 കോടി രൂപ

By Admin
July 16, 2026
124
0

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഇരുപതു പേർക്ക്

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ജൂലൈ 20 മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്തംബർ 26 നാണ് നറുക്കെടുപ്പ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ്, ജോയിന്റ് ഡയറക്ടർമാരായ ഷാജു പി എ, അനിൽകുമാർ കെ എസ് തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപതു പേർക്ക് നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്‍റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാൻ കഴിയും വിധമാണ് സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപ വരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന് 28 ശതമാനം ജി എസ് ടി യാണ് ഉണ്ടായിരുന്നത്. എന്നാൽ 21/09/2025 മുതൽ ലോട്ടറിക്കുള്ള ജി എസ് ടി 40 ശതമാനമായി ഉയർത്തിയതിനാൽ ഓണം ബമ്പറിന് 40 ശതമാനം ജി എസ് ടി യാണ് നിലവിലുള്ളത്. ഉയർന്ന ജി എസ് ടി നിരക്കിലും ആകെ സമ്മാനത്തുകയും സമ്മാന നിരക്കും കഴിഞ്ഞ വർഷത്തേതിന് തുല്യമായി നിലനിർത്തിയിട്ടുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു. നികുതി അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഭാഗ്യക്കുറി ഡയറക്ടർ അഞ്ജു കെ എസ്, ജോയിന്റ് ഡയറക്ടർമാരായ ഷാജു പി എ, അനിൽകുമാർ കെ എസ് തുടങ്ങിയവർ സമീപം.

ഏജന്റുമാർക്ക് ഡിസ്‌കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിനു ഒരു രൂപ വീതം ഇൻസെൻ്റീവും അനുവദിച്ചിട്ടുണ്ട്. ആകെ പത്തു പരമ്പരകളിലായി വില്പന പുരോഗതിക്കനുസരിച്ചു 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാവുന്ന തരത്തിലാണ് സമ്മാനഘടന. വകുപ്പിലെ രജിസ്‌ട്രേഡ് ഏജന്റുമാർക്കു മാത്രമേ വകുപ്പ് നേരിട്ട് വില്പന നടത്താറുള്ളു. ഉയർന്ന മുഖവിലയുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറിയിൽ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ ഫ്‌ലൂറസെൻ്റ് മഷിയിലുള്ള അച്ചടികൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പേപ്പർ ലോട്ടറികൾ മാത്രമാണ് വകുപ്പ് പുറത്തിറക്കുന്നത്. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്‍റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു വാങ്ങണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, ഡിജിറ്റൽ പേയ്‌മെൻ്റ് ലിങ്കുകൾ എന്നിവ വഴി ടിക്കറ്റ് വാങ്ങരുതെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

TagsKerala LotteryThiru Onam Bumper
Previous Article

‘ഞാൻ മെസ്സിയെ ഉണർത്തി,സത്യത്തിൽ… അതൊരു പിഴവായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’: ...

Next Article

വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 ...

Related articles More from author

  • BusinessGeneralHeadlines

    റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

    May 21, 2026
    By Admin
  • HeadlinesHealth

    പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

    December 23, 2025
    By Admin
  • GeneralHeadlinesMovies

    സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

    June 13, 2026
    By Admin
  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • GeneralHeadlines

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല

    August 5, 2026
    By Admin
  • HeadlinesMovies

    ‘വിദ്വേഷവും കാലുഷ്യവും കലരാതെ ജീവിതത്തെ നോക്കി ഉറക്കെച്ചിരിച്ച ഒരാൾ’:സലിംകുമാറിനെക്കുറിച്ച് സുനിൽ പി ഇളയിടം

    June 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
  • ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ
  • സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ
  • ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
  • നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

Timeline

  • August 31, 2026

    ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

  • August 31, 2026

    ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

  • August 31, 2026

    സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ

  • August 31, 2026

    ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

  • August 30, 2026

    നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions