Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlinesTechnology
Home›General›തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

By Admin
August 13, 2026
178
0

തമിഴ് നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, വ്യവസായ മന്ത്രി എസ്. കീര്‍ത്തന എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ് നാട് സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം:കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡീപ്-ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് തമിഴ് നാട്ടില്‍ ഉന്നതനിലവാരത്തിലുള്ള റോബോട്ടിക്സ് കയറ്റുമതി കേന്ദ്രം സ്ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 കോടി രൂപ നിക്ഷേപിക്കും. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തമിഴ് നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്, വ്യവസായ മന്ത്രി എസ്.കീര്‍ത്തന എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി കമ്പനി അധികൃതര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

ജെന്‍ റോബോട്ടിക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മാരായ നിഖില്‍ എന്‍ പി, ഡയറക്ടര്‍ റാഷിദ് കെ, തമിഴ് നാട് ഗൈഡന്‍സ് സിഇഒ ദീപക് ജേക്കബ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തമിഴ് നാട് ചീഫ് സെക്രട്ടറി ഡോ. എം സായ് കുമാര്‍, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ്. വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.

ധാരണാപത്രം അനുസരിച്ച് അത്യാധുനിക റോബോട്ടിക്സ് ഉത്പന്ന നിര്‍മ്മാണത്തിനായി തമിഴ് നാട്ടില്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കും. ഇവിടെ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സിംഗപ്പൂര്‍, മലേഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ആഭ്യന്തര- അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ ചുവടുവെപ്പ്.

ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ചരിത്രം കുറിച്ച കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നഗര ശുചീകരണ സംവിധാനങ്ങളില്‍ നിലവില്‍ ബാന്‍റികൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വകാര്യ മേഖലയിലെ ശുചീകരണം, വ്യവസായം, ആരോഗ്യപരിപാലനം, പ്രതിരോധം എന്നീ രംഗങ്ങളിലെ റോബോട്ടിക് സാങ്കേതികവിദ്യ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തമിഴ് നാട്ടിലെ ഈ പദ്ധതി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപങ്ങളിലൊന്നാണിത്.

പുതിയ ബാന്‍ഡികൂട്ട് സീരീസ്, ശുചിത്വ പരിശോധനാ റോബോട്ടുകള്‍, വില്‍ബോര്‍ തുടങ്ങി ജെന്‍ റോബോട്ടിക്സിന്‍റെ മുന്‍നിര ഉത്പന്നങ്ങളുടെ നിര്‍മ്മാണ, കയറ്റുമതി ഹബ്ബായി തമിഴ് നാട് മാറും. ആരോഗ്യസംരംക്ഷണം, പ്രതിരോധ മേഖല, വ്യാവസായിക, ബഹിരാകാശ മേഖലകള്‍ തുടങ്ങിയവയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള റോബോട്ടിക് സംവിധാനങ്ങളാണ് ഇവിടെ നിര്‍മ്മിക്കുക.
ആഗോള വിപണിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമ്പോഴും റോബോട്ടിക് ഉത്പന്നങ്ങളുടെ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ മികച്ചതായി നിലനിര്‍ത്തുമെന്ന് ജെന്‍ റോബോട്ടിക്സ് സ്ഥാപകരില്‍ ഒരാളായ നിഖില്‍ എന്‍ പി പറഞ്ഞു. തമിഴ് നാട്ടിലെയും കേരളത്തിലെയും വികസന പദ്ധതികള്‍ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ശേഷിയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമാണ് തമിഴ് നാട്ടിലെ പുതിയ നിക്ഷേപം. നിലവില്‍ ടെക്നോപാര്‍ക്ക്, പാലക്കാട് കഞ്ചിക്കോട്, ആന്ധ്രപ്രദേശ് മെഡ്ടെക് സോണ്‍ എന്നിവിടങ്ങളില്‍ കമ്പനിക്ക് കേന്ദ്രങ്ങളുണ്ട്. കൂടാതെ തിരുവനന്തപുരത്തും പാലക്കാടും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

വിമല്‍ ഗോവിന്ദ് എം കെ, അരുണ്‍ ജോര്‍ജ്, നിഖില്‍ എന്‍ പി, റഷീദ് കെ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ജെന്‍ റോബോട്ടിക്സിന്‍റെ മാന്‍ഹോള്‍ ശുചീകരണത്തിനുള്ള ‘ബാന്‍ഡികൂട്ട്’ എന്ന പ്രശസ്ത റോബോട്ട് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. വിവിധ മേഖലകളില്‍ അത്യാധുനിക ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുകൊണ്ട് ജെന്‍റോബോട്ടിക്സ് ആഗോളതലത്തില്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ് .

TagsGen Robotics
Previous Article

ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ ...

Next Article

ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ ...

Related articles More from author

  • GeneralHeadlinesTechnology

    പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

    August 29, 2026
    By Admin
  • BusinessGeneralHeadlines

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

    August 20, 2026
    By Admin
  • GeneralHeadlines

    എറണാകുളം ജില്ലയിൽ അപകടഭീഷണിയുള്ള 70 ക്വാറികൾ: സ്ഥലപരിശോധന നടത്തി സംരക്ഷണ വേലി നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    August 14, 2026
    By Admin
  • HeadlinesTravel

    എട്ടാം ക്ലാസ് പാസ്സായവർക്ക് സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

    March 17, 2026
    By Admin
  • HeadlinesMovies

    മഞ്ജു ആ സത്യം തുറന്നടിച്ചു:ഇതൊരു ‘കൊട്ടേഷൻ ആണ്’

    December 8, 2025
    By Admin
  • Headlines

    വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

    November 21, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions