Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

GeneralHeadlines
Home›General›എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

By Admin
November 12, 2026
23
0

എസ്.എസ്.എൽ.സി ഫലം മെയ് മാസം ആദ്യവാരം,ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മെയ് 15 ഓടെ

തിരുവനന്തപുരം:2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷ 2027 മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് 30-നാണ് പരീക്ഷ അവസാനിക്കുന്നത്. മെയ് മാസം ആദ്യവാരം എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.

ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളും മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. മാർച്ച് 8ന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30-നാണ് ആരംഭിക്കുന്നത്. എട്ടാം തീയതിയിലെ പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരിക്കും ആരംഭിക്കുന്നത്.

ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഗൾഫിലും ലക്ഷദ്വീപിലും 7 പരീക്ഷാ കേന്ദ്രങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്. ടി.എച്ച്.എസ്.എൽ.സി-യ്ക്ക് 46 പരീക്ഷാകേന്ദ്രങ്ങളും എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)-ന് 29 പരീക്ഷാകേന്ദ്രങ്ങളും ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)-ന് 2 പരീക്ഷാകേന്ദ്രങ്ങളും എ.എച്ച്.എസ്.എൽ.സി-യ്ക്ക് ഒരു പരീക്ഷാകേന്ദ്രവുമാണ് ഉള്ളത് (കലാമണ്ഡലം). എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 4,25,000 (നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം വിദ്യാർത്ഥികൾ പൊതുപരീക്ഷയിൽ പങ്കെടുക്കും.

എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2027 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിച്ച് ഫെബ്രുവരി 20ന് അവസാനിക്കും. എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണ്ണയം 2027 ഏപ്രിൽ 5ന് ആരംഭിച്ച് ഏപ്രിൽ 27ന് അവസാനിക്കും.

2027 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും. UEMS (യൂണിഫൈഡ് എക്‌സാമിനേഷൻ മാനേജ്‌മെന്റ് സിസ്റ്റം) എന്ന പുതിയ പരീക്ഷാ സോഫ്റ്റ് വെയറിലായിരിക്കും പരീക്ഷാ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹയർ സെക്കൻഡറി പൊതു പരീക്ഷ മാർച്ച് 30 വരെ

2027 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷ മാർച്ച് രണ്ട് മുതൽ മാർച്ച് 30 വരെ നടക്കും. മാര്ച്ച് 12, മാര്ച്ച് 30 തീയതികളിൽ ഉച്ചക്ക് 2 മണിക്കും മറ്റുള്ള ദിവസങ്ങളിൽ രാവിലെ 9.30 നുമാണ് പരീക്ഷ ആരംഭിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി, കേരള കലാമണ്ഡലം പൊതുപരീക്ഷകളും ഇതോടൊപ്പം നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ 2027 ജനുവരി 25ന് ആരംഭിക്കും. രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വൊക്കേഷണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ 2027 ജനുവരി 15ന് ആരംഭിക്കും.

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ 2027 ഫെബ്രുവരി 11 മുതൽ 24 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.

ഫൈനില്ലാതെ ഫീസ് ഒടുക്കേണ്ട അവസാന തീയതി-നവംബർ 23. 20 രൂപ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി- നവംബർ 25. 20 രൂപ ഫൈൻ കൂടാതെ ഓരോ ദിവസവും 5 രൂപ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി-നവംബർ 27. 600 രൂപ സൂപ്പർ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി- ഡിസംബർ 2.

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികളാണ് എഴുതുന്നത്. 2027 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ചേർത്ത് 2000 ത്തോളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 53,000 (അൻപത്തി മൂവായിരം) വിദ്യാർത്ഥികളാണ് 389 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.

മൂല്യനിർണ്ണയം 2027 ഏപ്രിൽ 5ന് ആരംഭിച്ച്, മെയ് 15 ഓടുകൂടി ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 8 മുതൽ 17 വരെ തീയതികളിലായി നടത്തുമെന്നും മന്ത്രി അറിയിച്ചു.

 

TagsHSC ExamSSLC Exam
Previous Article

വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക ...

Related articles More from author

  • GeneralHeadlines

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

    June 14, 2026
    By Admin
  • GeneralHeadlines

    സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!

    June 28, 2026
    By Admin
  • GeneralHeadlines

    ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം

    October 11, 2026
    By Admin
  • GeneralHeadlinesMovies

    ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

    October 16, 2026
    By Admin
  • HeadlinesMovies

    ‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്

    March 9, 2026
    By Admin
  • HeadlinesMovies

    ‘മഞ്ഞുമ്മല്‍ ബോയ്സിന്’10 അവാർഡ്,മമ്മൂട്ടി നടൻ,ഷംല ഹംസ നടി

    November 3, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും
  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു
  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!
  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ
  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Timeline

  • November 12, 2026

    എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • November 12, 2026

    വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • November 12, 2026

    യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • November 12, 2026

    ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • November 12, 2026

    ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions