Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

BusinessGeneralHeadlines
Home›Business› തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

 തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

By Admin
August 20, 2026
53
0

തിരുവനന്തപുരം ചന്തവിളയില്‍ കമ്പനിയുടെ ആസ്ഥാന മന്ദിരവും ഗവേഷണ വികസന സൗകര്യവും ഉള്‍പ്പെടുന്ന വിപുലീകരണവും ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: പ്രതിരോധ, ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കായി റോബോട്ടിക്സ് സൊല്യൂഷനുകളുടെ വികസനത്തിനായുള്ള പുതിയ കേന്ദ്രം തുറന്ന് ‘ജെന്‍ റോബോട്ടിക്സ്’. തിരുവനന്തപുരം തുമ്പയ്ക്കടുത്ത് മേനംകുളത്തെ കിന്‍ഫ്രയിലാണ് ഇത് സ്ഥാപിച്ചത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സിന്‍റെ പ്രവര്‍ത്തന വിപുലീകരണത്തിലെ പുതിയ ചുവടുവയ്പാണിത്.വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ സൗകര്യത്തോടെയുള്ള പുതിയ ഉല്‍പ്പാദന കേന്ദ്രം പാലക്കാട്ട് പൂര്‍ത്തിയാകുന്നു. ശുചിത്വ, മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ ഉല്‍പ്പാദനത്തിനായിട്ടുള്ളതാണിത്. ഇതിനു പുറമേ തിരുവനന്തപുരം ചന്തവിളയില്‍ കമ്പനിയുടെ ആസ്ഥാന മന്ദിരവും ഗവേഷണ വികസന സൗകര്യവും ഉള്‍പ്പെടുന്ന വിപുലീകരണവും ഉടന്‍ ആരംഭിക്കും. ഈ മൂന്ന് വിപുലീകരണവും വരുംവര്‍ഷങ്ങളില്‍ ജെന്‍ റോബോട്ടിക്സിന്‍റെ കേരളത്തിലെ ഉല്‍പാദന പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി മാറും. ഇതോടെ കമ്പനി കേരളത്തിലേക്ക് ഒരു ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കും.

കെഎസ്ഐഡിസി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവര്‍ കിന്‍ഫ്രയിലെ ചടങ്ങില്‍ സംസാരിച്ചു. സീഫണ്ട് കോ-ഫൗണ്ടറും മാനേജിംഗ് പാര്‍ട്ണറുമായ മനോജ് അഗര്‍വാള്‍, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, ജെന്‍ റോബോട്ടിക്സ് കോ-ഫൗണ്ടറും സിഇഒയുമായ വിമല്‍ ഗോവിന്ദ് എം.കെ, ജെന്‍ റോബോട്ടിക്സ് കോ-ഫൗണ്ടറും ഡയറക്ടറുമായ റാഷിദ് കെ, ജെന്‍ റോബോട്ടിക്സ് ഡയറക്ടറും സിഒഒയുമായ നിഖില്‍ എന്‍.പി, ജെന്‍ റോബോട്ടിക്സ് ഡയറക്ടറും സിബിഒയുമായ അരുണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പ്രതിരോധ, ബഹിരാകാശ സംബന്ധിയായ റോബോട്ടിക്സില്‍ ഊന്നല്‍ നല്‍കി ഗവേഷണ-വികസന അധിഷ്ഠിത ഉല്‍പ്പാദനത്തിലാണ് പുതിയ സൗകര്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശുചിത്വം, വ്യവസായം, മെഡിക്കല്‍, പ്രതിരോധം, എയ്റോസ്പേസ് റോബോട്ടിക്സ് എന്നിവയിലുടനീളം ജെന്‍ റോബോട്ടിക്സിന്‍റെ കഴിവുകള്‍ ശക്തിപ്പെടുത്തും. ഇതുവഴി കമ്പനിയുടെ നിര്‍മ്മാണ, നവീകരണ അടിത്തറ എന്ന നിലയിലുള്ള കേരളത്തിന്‍റെ പങ്ക് ശക്തിപ്പെടുത്താനുമാകും. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന പ്രതിഭകളെ അടുത്തിടെ ജെന്‍ റോബോട്ടിക്സ് ടീമിലേക്ക് കൊണ്ടുവന്നിരുന്നു. ഇത് കമ്പനിയുടെ സ്പേസ്, സ്പേസ് എഞ്ചിനീയറിംഗ് കഴിവുകളെ ശക്തിപ്പെടുത്തും.

മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടിനെ സൃഷ്ടിച്ചുകൊണ്ടാണ് ജെന്‍ റോബോട്ടിക്സ് തുടങ്ങിയതെന്നും മറ്റാരും പ്രവേശിക്കാത്ത ഒരു ഇടമായിരുന്നു അതെന്നും ജെന്‍ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ. പറഞ്ഞു. സ്വപ്നം കാണാന്‍ ധൈര്യപ്പെടാത്ത ഒരു സ്ഥലത്തേക്കാണ് ഇപ്പോള്‍ നമ്മള്‍ നീങ്ങുന്നത്. ശുചിത്വത്തില്‍ നിന്ന് ബഹിരാകാശത്തേക്ക് എന്ന് ജെന്‍ റോബോട്ടിക്സിന്‍റെ യാത്രയെക്കുറിച്ച് പറയാം. ഈ യാത്രയെ ഒരു തുടക്കം മാത്രമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിന്‍റെ പുരോഗതിക്കായി ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ജെന്‍ റോബോട്ടിക്സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായി സോഹോ കോര്‍പ്പറേഷന്‍ കോ-ഫൗണ്ടര്‍ ടോണി തോമസ് പറഞ്ഞു. ഇത് സാധ്യമാക്കുന്ന വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന് ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഡീപ് ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് മനുഷ്യസഹായമില്ലാതെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് റോബോട്ടിനെ വികസിപ്പിച്ചു. അതിനുശേഷം മെഡിക്കല്‍, എയ്റോസ്പേസ് റോബോട്ടിക്സിലും ജലം, ശുചിത്വ പരിശോധന, വ്യാവസായിക ശുചീകരണം, പ്രതിരോധ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള റോബോട്ടിക് പരിഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

നവീകരണത്തിനും ഡീപ്-ടെക് സംരംഭകത്വത്തിനും നല്‍കിയ സംഭാവനകള്‍ക്ക് ജെന്‍ റോബോട്ടിക്സിന് പ്രൈഡ് ഓഫ് കേരള അവാര്‍ഡ് ലഭിച്ചു. സിംഗപ്പൂര്‍, മലേഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത്-ആഫ്രിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്.

ചിത്രം:തിരുവനന്തപുരം കിന്‍ഫ്രയില്‍ റോബോട്ടിക്‌സ് സൊല്യൂഷനുകളുടെ വികസനത്തിനായുള്ള  ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ കേന്ദ്രം വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു. കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ടെക്നോപാര്‍ക്ക് മുന്‍ സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), സീഫണ്ട് കോ-ഫൗണ്ടറും മാനേജിംഗ് പാര്‍ട്ണറുമായ മനോജ് അഗര്‍വാള്‍, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി തുടങ്ങിയവര്‍ സമീപം.

TagsGen Robotics
Previous Article

ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് ...

Related articles More from author

  • GeneralHeadlinesTechnology

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

    August 13, 2026
    By Admin
  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • HeadlinesHealthShort stories

    “അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത

    February 8, 2026
    By Admin
  • GeneralHeadlines

    കേരള വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

    January 24, 2026
    By Admin
  • GeneralHeadlines

    തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം,ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി,ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമ

    June 19, 2026
    By Admin
  • Business

    10 രൂപയ്ക്ക് അരുൺ ഐസ്‌ക്രീം ഡോനട്ട് വിപണിയിൽ

    November 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്
  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത
  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Timeline

  • August 20, 2026

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • August 20, 2026

    ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • August 20, 2026

    ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • August 20, 2026

    സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • August 20, 2026

    മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions