Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

  • നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

  • തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

  • ബീമാപള്ളി,മഞ്ചേരി,ചക്കാലക്കൽ സ്‌കൂളുകൾക്ക് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

GeneralHeadlines
Home›General›നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

By Admin
September 1, 2026
24
0

‘രാജ്യത്ത് 18 സ്ഥലങ്ങളിൽ വാട്ടർമെട്രോ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോയുടെ നേതൃത്വത്തിൽ ഫീസബിലിറ്റി പഠനം നടത്തി’

കൊച്ചി:കഴിഞ്ഞ 5 വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാനം ഒഴിയുന്ന കെഎംആർഎൽ മാനേജിങ് ഡയറക്‌ടർ ലോക്നാഥ് ബഹ്റ.
അഞ്ചുവർഷം മുൻപ് പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിന യാത്രക്കാർ 15,000 മാത്രമായിരുന്നു. നിലവിൽ അത് 1,25,000 ആയി ഉയർത്താൻ കഴിഞ്ഞത് നേട്ടമാണ്. ‘മൈ മെട്രോ’ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാൻ കഴിഞ്ഞു.
വാട്സാപ്പ് ടിക്കറ്റിങ്, ONDC സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതൽ ലളിതമാക്കി. വിദ്യാർത്ഥികൾ, സ്ഥിരം യാത്രക്കാർ എന്നിവർക്ക് ഇളവുകൾ നടപ്പിലാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം കൊച്ചി മെട്രോയ്ക്ക് ലഭിച്ചു.
വലുപ്പത്തിൽ ഏറ്റവും നീളം കുറഞ്ഞ മെട്രോ കൊച്ചിയാണെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ റെയിൽ സംവിധാനം നമ്മുടേതാണ്. ലോകം ശ്രദ്ധിക്കുന്നതാണ് കൊച്ചി മെട്രോ.
രാജ്യത്തെ പ്രഥമ വാട്ടർ മെട്രോ വിജയകരമായി നടപ്പിലാക്കി
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയ ‘കൊച്ചി വാട്ടർ മെട്രോ’ പദ്ധതി വിജയകരമായി നടപ്പിലാക്കി.രാജ്യത്ത് 18 സ്ഥലങ്ങളിൽ വാട്ടർമെട്രോ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോയുടെ നേതൃത്വത്തിൽ ഫീസബിലിറ്റി പഠനം നടത്തി. മുംബൈ, ഒഡീഷ തുടങ്ങി രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിന്റെ സാധ്യതകൾ പരിശോധിച്ചു വരുന്നു. ഭാവിയിൽ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ മെട്രോ വരണമെന്നാണ് ആഗ്രഹം.
കഴിഞ്ഞ 4 വർഷമായി മെട്രോ പ്രവർത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കാൻ കെ.എം.ആർ.എല്ലിനായി. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിന്റെ 51 ശതമാനവും പരസ്യങ്ങൾ, ഓക്ഷൻ എന്നിവയിലൂടെ നേടാൻ സാധിച്ചു.
കൊച്ചി മെട്രോ റെയിലും ആയി ബന്ധപ്പെടുത്തി 15 ഫീഡർ ഇലക്ട്രിക് ബസുകളും സർവീസ് ആരംഭിച്ചു. കൊച്ചി നഗരത്തിൽ 52 കിലോമീറ്റർ നീളത്തിൽ കാൽനടയാത്രക്കാർക്കായി അത്യാധുനിക ഫുട്പാത്തുകൾ നിർമിച്ചു. കനാൽ പുനരുദ്ധാരണ പദ്ധതി (IURWTS) വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡി.പി.ആർ (DPR) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം കൊച്ചി എയർപോർട്ട് വഴി കടന്നു പോകുന്നതിനുള്ള മൂന്നാം ഘട്ടത്തിനായുള്ള ഡി.പി.ആറും സർക്കാരിന് കൈമാറി. കൊച്ചി മെട്രോയുടെ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. നിലവിലുള്ള 25 ട്രെയിനുകളിൽ 16 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ബാക്കിയുള്ള ട്രെയിനുകൾ രണ്ടാംഘട്ടത്തിലേക്ക് ഉപയോഗിക്കാൻ കഴിയും. മൂന്ന് ട്രെയിനുകൾ വാങ്ങുന്നതിന് അനുമതിയുണ്ട്. എന്നാൽ 8 ട്രെയിനുകൾ ഒരുമിച്ച് വാങ്ങുന്നതാണ് കമ്പനിക്ക് ലാഭകരം. ഇതിനായി ഡയറക്ടർ ബോർഡിൻ്റെ അനുമതിക്ക് നൽകിയിട്ടുണ്ട്.
കൊച്ചിയിലെ ജനങ്ങൾ, ജനപ്രതിനിധികൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ, ജില്ലാ ഭരണകൂടം, കോർപറേഷൻ, മുൻസിപ്പാലിറ്റി, വിവിധ വകുപ്പുകൾ, മെട്രോയിലെ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരുടെ സഹകരണവും പിന്തുണയുമാണ് കൊച്ചി മെട്രോയെയും വാട്ടർ മെട്രോയെയും മുൻനിരയിൽ എത്തിക്കാൻ സഹായിച്ചതെന്ന് ലോക്നാഥ് ബഹ്റ പറഞ്ഞു .

TagsKochi MetroLokanath Behera
Previous Article

തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് ...

Next Article

ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

Related articles More from author

  • GeneralHeadlinesTechnology

    ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

    July 27, 2026
    By Admin
  • HeadlinesscienceTechnology

    എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

    April 28, 2026
    By Admin
  • GeneralHeadlines

    കേരളം ഗുണ്ടകളുടെ നാടല്ല, സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

    August 9, 2026
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin
  • GeneralHeadlines

    കൈറ്റിന്‍റെ ‘സമഗ്ര പ്ലസ്’ എ.ഐ പ്ലാറ്റ് ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    January 17, 2026
    By Admin
  • HeadlinesTechnology

    എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഐ ഐ ഐ സി യുടെ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റും ജോലിയും

    January 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ
  • നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ
  • തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ
  • ബീമാപള്ളി,മഞ്ചേരി,ചക്കാലക്കൽ സ്‌കൂളുകൾക്ക് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം
  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

Timeline

  • September 1, 2026

    ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

  • September 1, 2026

    നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

  • September 1, 2026

    തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

  • September 1, 2026

    ബീമാപള്ളി,മഞ്ചേരി,ചക്കാലക്കൽ സ്‌കൂളുകൾക്ക് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

  • August 31, 2026

    ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions