Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

  • ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

  • നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

  • വരൂ,തലച്ചോറിനെക്കുറിച്ച് പഠിക്കാം, വീഡിയോ എടുക്കാം, ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നേടാം

  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

GeneralHeadlines
Home›General›ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

By Admin
April 25, 2026
111
0

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ ഗുരു മുനി നാരായണപ്രസാദിനെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

തിരുവനന്തപുരം: വർക്കല നാരായണഗുരുകുല അധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് (87) അന്തരിച്ചു.വൈകുന്നേരം അഞ്ചു മണിയോടെ വർക്കല നാരായണ ഗുരുകുലത്തിലെ ബ്രഹ്‌മവിദ്യാമന്ദിരത്തിന് സമീപത്ത് സമാധി ഇരുത്തും.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ 3.55 ഓടെയാണ് മരണം. ഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖബാധിതനായിരുന്നു.ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 25-ാം തീയതിയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിന് മുൻപ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവു(2015)കൂടിയായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ഗുരു മുനി നാരായണപ്രസാദ്

1938 ഡിസംബര്‍ ഒൻപതിന് തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിനടുത്ത് നഗരൂരില്‍ സ്‌കൂള്‍ അധ്യാപകന്‍ ജി. മാധവന്‍റെയും നാരായണിയുടെയും മകനായി ജനിച്ചു. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം പൊതുമരാമത്തു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1958ല്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി ചേരുകയും 1967ല്‍ നടരാജഗുരുവില്‍ നിന്നും ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968ല്‍ ഉദ്യോഗം രാജിവച്ച് ധര്‍മ പ്രചാരകനായിത്തീര്‍ന്നു. 1985ല്‍ നിത്യചൈതന്യയതിയില്‍നിന്ന് സന്ന്യാസദീക്ഷ ലഭിച്ചു.1989-91 കാലയളവില്‍ ഫിജിയിലെ നാരായണഗുരുകുലം അധിപനായിരുന്നു. 1999ല്‍ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവുമായി. ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കാനുള്ളതുൾപ്പെടെ നൂറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് . ഗ്രീക്ക് ചിന്തകര്‍, പൂര്‍ണ ജനനം, പ്രബന്ധ മാല, ന്യായദര്‍ശനം, വേദാന്തം-നാരായണഗുരുവരെ, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം എന്നിവയാണ് കൃതികളില്‍ പ്രധാനം. ശ്രീനാരായണകൃതികള്‍, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ എന്നിവയുടെ ഭാഷ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ശ്രീ നാരായണ ഗുരുദേവൻ മാനവരാശിക്ക് നല്കിയ മഹത്തായ ദർശനത്തിൻ്റെ ശക്തനായ വക്താവായി നിലകൊള്ളുകയായിരുന്നു സ്വാമി മുനി നാരായണപ്രസാദ് . വാർദ്ധക്യ സഹജമായ രോഗപീഢകൾ അലട്ടിയിരുന്നപ്പോഴും ലോകമാകെ പരന്നു കിടക്കുന്ന ഗുരുകുലത്തിൻ്റെ ശക്തിയും ചൈതന്യവുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിരന്തരം നേതൃത്വം നൽകി വരികയായിരുന്നു. ഭാരതത്തിൻ്റെ ആത്മീയ ജ്ഞാനപാരമ്പര്യത്തിന് യഥാർത്ഥമായ ഒരു പിന്തുടർച്ചക്കാരനായിരുന്നു അദ്ദേഹം .
തൻ്റെ മുഖത്തു നിന്നും പ്രസരിക്കുന്ന പുഞ്ചിരിയിലൂടെ അനുയായികളിൽ ആശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെ സാന്നിദ്ധ്യമായി മാറാൻ ഗുരു മുനി നാരായണപ്രസാദിന് കഴിഞ്ഞിരുന്നു.
ശ്രീ നാരായണ ദർശനധാരയിൽ നിരന്തരമായ കലർന്നുകൊണ്ടിരിക്കുന്ന മാലിന്യങ്ങളെ പ്രതിരോധിക്കുന്നതിൽ കാട്ടിയിട്ടുള്ള കാർക്കശ്യം അടുത്ത അനുയായികൾ ഓർക്കുന്നുണ്ട് .അറിവിൻ്റെ മേഖലയിൽ ഒരു മഹാ ഗിരിശൃംഗമായി വിരാജിക്കുമ്പോഴും ഒരു നാടൻ കൃഷീവലൻ്റെ ലാളിത്യത്തോടെ ജീവിക്കുകയായിരുന്നു അദ്ദേഹം.

TagsGuru Muni Narayana Prasad
Previous Article

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ...

Next Article

പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ ...

Related articles More from author

  • GeneralHeadlines

    അഞ്ചാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചു,11 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്

    March 4, 2026
    By Admin
  • HeadlinesHealth

    രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

    January 26, 2026
    By Admin
  • GeneralHeadlines

    കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

    July 7, 2026
    By Admin
  • GeneralHeadlines

    രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

    July 7, 2026
    By Admin
  • GeneralHeadlines

    വീണ്ടും പൊള്ളിച്ച് എണ്ണവില,ഉപഭോഗം കുറയ്ക്കാൻ നിർദേശം വന്നേക്കും

    May 19, 2026
    By Admin
  • GeneralHeadlines

    സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബ്രേക്കിംഗ് ന്യൂസ് മത്സരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

    March 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘
  • ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ
  • നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി
  • വരൂ,തലച്ചോറിനെക്കുറിച്ച് പഠിക്കാം, വീഡിയോ എടുക്കാം, ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നേടാം
  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

Timeline

  • July 26, 2026

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

  • July 26, 2026

    ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

  • July 25, 2026

    നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

  • July 25, 2026

    വരൂ,തലച്ചോറിനെക്കുറിച്ച് പഠിക്കാം, വീഡിയോ എടുക്കാം, ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നേടാം

  • July 24, 2026

    ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions