Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

GeneralHeadlines
Home›General›ബീമാപള്ളി,മഞ്ചേരി,ചക്കാലക്കൽ സ്‌കൂളുകൾക്ക് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

ബീമാപള്ളി,മഞ്ചേരി,ചക്കാലക്കൽ സ്‌കൂളുകൾക്ക് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

By Admin
September 1, 2026
139
0

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; 23 അധ്യാപകർക്ക് പുരസ്‌കാരം

തിരുവനന്തപുരം:സംസ്ഥാനത്തെ ഈ വർഷത്തെ അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളെ സർഗ്ഗാത്മകമായി വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നും, കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെ കണ്ടെത്തി ആദരിക്കുകയാണ് അവാർഡിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്.

പുരസ്‌കാര ജേതാക്കൾ

എൽ.പി വിഭാഗം: അബ്ദുൽ അസീസ് ഐ (ജി.എൽ.പി.എസ് ചെങ്ങര, മലപ്പുറം), എം.ജി. ഗീതമ്മ (എം.റ്റി എൽ.പി.എസ് കടമ്മനിട്ട, പത്തനംതിട്ട), ജോഷി ഡി. കൊള്ളന്നൂർ (കെ.ജി.എം.എൽ.പി.എസ് അന്തിക്കാട്, തൃശ്ശൂർ), സൂസൻ കുരുവിള (സി.എം.എസ് എൽ.പി.എസ് കീഴ്വായ്പ്പൂർ, പത്തനംതിട്ട), കണ്ണൻ എസ് (ഗവ. എൽ.പി.എസ് പ്രാക്കുളം, കൊല്ലം).

യു.പി വിഭാഗം: ജനിൽ ജോൺ (സെന്‍റ് തെരേസിറ്റാസ് യു.പി.എസ് തലോർ, തൃശ്ശൂർ), അബ്ദുൽ അലി എം.സി (എ.യു.പി.എസ് തൃപ്പനച്ചി, മലപ്പുറം), ജോൺസൺ വി.ജെ (ജി.യു.പി.എസ് പുതിയങ്കം, ആലത്തൂർ, പാലക്കാട്), സിദ്ദിഖ് ഹസൻ എ (ഗവ. മോഡൽ യു.പി.എസ് നിലമ്പൂർ, മലപ്പുറം), ജെയിംസ് വി (ലിറ്റിൽ ഫ്ലവർ യു.പി.എസ് വേനപ്പാറ, കോഴിക്കോട്).

ഹൈസ്‌കൂൾ വിഭാഗം: സുനിൽ കുമാർ കെ.പി (ജി.എച്ച്.എസ്.എസ് ഇരിക്കൂർ, കണ്ണൂർ), അലി അക്ബർ വി.പി (ഐ.ഒ.എച്ച്.എസ്.എസ് എടവന്ന, മലപ്പുറം), വിനോദ് കുമാർ കെ (മമ്പറം എച്ച്.എസ്.എസ് തലശ്ശേരി, കണ്ണൂർ), സിറാജുദ്ദീൻ പി.ടി (ജി.എച്ച്.എസ്.എസ് പൂനൂർ, മങ്ങാട്, കോഴിക്കോട്), രാജേഷ് എം (കല്ലടി ഹൈസ്‌കൂൾ കുമരംപുത്തൂർ, മണ്ണാർക്കാട്, പാലക്കാട്).

ഹയർ സെക്കൻഡറി വിഭാഗം: ഡോ. ബിന്ദു പി. സുഭാഷ് (എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്, മലപ്പുറം), ഭാസ്‌കരൻ പി (ജി.എച്ച്.എസ്.എസ് കരിമ്പ, പാലക്കാട്), ബാബു മാത്യു (സി.എം.എസ്.എച്ച്.എസ്.എസ് മല്ലപ്പള്ളി, പത്തനംതിട്ട), ഡോ. ശ്രീജ കെ. (ജി.എച്ച്.എസ്.എസ് കുണ്ടൂപറമ്പ്, കോഴിക്കോട്), സുനിൽ കുമാർ കെ (ജി.എച്ച്.എസ്.എസ് കുളത്തൂപ്പുഴ, കൊല്ലം).

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം: ജിനേഷ് എ (ഗവ. വി.എച്ച്.എസ്.എസ് ചേളാരി, തേഞ്ഞിപ്പാലം, മലപ്പുറം), സമീർ സിദ്ദീഖി പി (ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, കാസർഗോഡ്), സതീഷ് റ്റി.വി (വി.എസ്.എം.എം ജി.വി.എച്ച്.എസ്.എസ് ഒല്ലൂർ, തൃശ്ശൂർ).

ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ വിദ്യാലയങ്ങൾക്കായി ‘ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം’ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു . പഠന നിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ, അച്ചടക്കം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ മൂന്ന് വീതം സ്‌കൂളുകൾക്കാണ് പുരസ്‌കാരം.

പ്രൈമറി വിഭാഗം: ഒന്നാം സ്ഥാനം ബീമാപള്ളി ജി.യു.പി.എസ്, തിരുവനന്തപുരം; രണ്ടാം സ്ഥാനം സെന്റ് ഫിലോമിനാസ് യു.പി.എസ് മല്ലപ്പള്ളി, പത്തനംതിട്ട; മൂന്നാം സ്ഥാനം നാഷണൽ എ.എൽ.പി.എസ് വയനാട് എടവക.

സെക്കൻഡറി വിഭാഗം: ഒന്നാം സ്ഥാനം ഗവ. ബോയ്‌സ് എച്ച്.എസ്.എസ് മഞ്ചേരി, മലപ്പുറം; രണ്ടാം സ്ഥാനം മൗണ്ട് കാർമൽ എച്ച്.എസ്.എസ്, കോട്ടയം; മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് ചാവശ്ശേരി, ഇരിട്ടി, കണ്ണൂർ.

ഹയർ സെക്കൻഡറി വിഭാഗം: ഒന്നാം സ്ഥാനം ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ, കോഴിക്കോട്; രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് കമ്പല്ലൂർ, കാസർകോട്; മൂന്നാം സ്ഥാനം സെന്റ് ജോർജ് എച്ച്.എസ്.എസ് വാഴത്തോപ്പ്, ഇടുക്കി.

ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

 

TagsBest School AwardBest Teacher Award
Previous Article

ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് ...

Next Article

തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് ...

Related articles More from author

  • HeadlinesMovies

    ‘ഉണ്ട’ യ്ക്കുശേഷം ഖാലിദ് റഹ്മാൻ -മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’,ഒപ്പം ആസിഫ് അലി,നസിലിൻ

    March 20, 2026
    By Admin
  • HeadlinesTravel

    വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരളം

    March 13, 2026
    By Admin
  • GeneralHeadlines

    യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ

    August 12, 2026
    By Admin
  • General

    പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം :നിർഭാഗ്യകരമെന്ന് മന്ത്രി ബിന്ദു

    November 6, 2025
    By Admin
  • HeadlinesHealth

    മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ്,ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ രേഖകളും റിപ്പോർട്ടുകളും രോഗിക്ക് നൽകണം

    January 19, 2026
    By Admin
  • CareerHeadlines

    ‘സ്നേഹധാര’ വാക്ക് ഇൻ ഇൻ്റർവ്യൂ മാർച്ച് 4ന്,അഡാക്,വന ഗവേഷണ സ്ഥാപനം, സൈനിക ക്ഷേമ ഡയറക്ടറേറ്റ് ഒഴിവുകൾ

    February 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു
  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി
  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത
  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം
  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Timeline

  • October 16, 2026

    തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • October 16, 2026

    ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • October 16, 2026

    സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • October 16, 2026

    ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • October 16, 2026

    ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions