Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

BusinessGeneralHeadlinesTechnology
Home›Business›ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം

By Admin
October 1, 2026
66
0

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിയുടെ ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളെയും സാങ്കേതിക മേഖലയിലെ മറ്റ് സ്ഥാപനങ്ങളെയും ഒരു പൊതുശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിക്കും കേരള ടെക് ബ്രാന്‍ഡിനും ഒക്ടോബര്‍ 6 ന് തുടക്കമാകും. കമ്പനികള്‍, കോ-വര്‍ക്കിംഗ് സ്‌പേസുകള്‍, സ്വകാര്യ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ സംസ്ഥാനതലത്തില്‍ ബന്ധിപ്പിച്ച് പുതിയ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതി.

വ്യവസായ- ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ടെക്‌നോപാര്‍ക്ക് ഫേസ് വണ്‍ പാര്‍ക്ക് സെന്‍ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിയും കേരള ടെക് ബ്രാന്‍ഡും ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ടെക്‌നോപാര്‍ക്ക് സിഇഒ സച്ചിന്‍ കുമാര്‍ യാദവ് സ്വാഗതം ആശംസിക്കും. ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ അഫിലിയേഷന്‍ പദ്ധതിയെക്കുറിച്ച് അവതരണം നടത്തും.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി കെ.കെ സിംഗ് മുഖ്യപ്രഭാഷണം നടത്തും. ‘ഇന്‍ഡസ്ട്രി പെര്‍സ്‌പെക്ടീവ്: കേരള ടെക് ആന്‍ഡ് ദി ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ സ്‌കീം’ എന്ന വിഷയത്തില്‍ നാസ്‌കോം റീജിയണല്‍ ഡയറക്ടര്‍ ഭാസ്‌കര്‍ വര്‍മ്മ സംസാരിക്കും.ടെക്‌നോപാര്‍ക്ക് ഫേസ് ത്രീ കാമ്പസില്‍ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ഐടി കെട്ടിടവും പൊതു വിനോദ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കമാകും.

ടെക്‌നോപാര്‍ക്ക് ഫേസ് വണ്ണില്‍ വരാനിരിക്കുന്ന പദ്ധതിക്കായി ടെക്‌നോപാര്‍ക്കും കാസ്പിയന്‍ ടെക്പാര്‍ക്‌സും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറും. സെമികോണ്‍ കേരളം കസോര്‍ഷ്യം, വിഎസ്‌ഐ കേരള ചാപ്റ്റര്‍, മേക്കര്‍ ഹബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സര്‍ക്കാര്‍, വ്യവസായ മേഖല, മറ്റ് സാങ്കേതിക മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി കൂടുതല്‍ സഹകരിക്കാനും ഇടപെടാനും സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഐടി പാര്‍ക്കുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ പദ്ധതിയിലൂടെ സാധിക്കും.പുതിയതായി പ്രവര്‍ത്തനമാരംഭിക്കുന്ന കേരള ടെക് പോര്‍ട്ടലില്‍, അഫിലിയേഷന്‍ പോര്‍ട്ടലും ഇതോടൊപ്പം സജ്ജമാകും. അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അഫിലിയേറ്റഡ് നെറ്റ് വര്‍ക്കിന്‍റെ ഭാഗമാകുന്നതിനുള്ള ലളിതമായ സംവിധാനമാണിത്.

സംസ്ഥാനത്ത് വളര്‍ന്നുവരുന്ന സാങ്കേതിത ശൃംഖലയുടെ ഭാഗമാകാനും കൂടുതല്‍ ശ്രദ്ധ നേടി, വിവിധ സാങ്കേതിക അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍, വ്യവസായ മേഖല, മറ്റ് പങ്കാളികള്‍ എന്നിവരുമായി സഹകരണം ഉറപ്പാക്കാനും അഫിലിയേഷന്‍ പദ്ധതി അവസരമൊരുക്കും.സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍, ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയെ ഒരു പൊതു ആവാസവ്യവസ്ഥയ്ക്ക് കീഴില്‍ ബന്ധിപ്പിക്കുകയെന്നതാണ് കേരള ടെക് ബ്രാന്‍ഡിന്‍റെ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധിക്കും.

പരമ്പരാഗത ഐടി, ഐടിഇഎസ് മേഖലകള്‍ക്കപ്പുറത്തേക്ക് വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖല വികസിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സെമി കണ്ടക്ടര്‍, ഡീപ് ടെക്‌നോളജി, ബഹിരാകാശ സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കേരള ടെക് ബ്രാന്‍ഡിനും അഫിലിയേഷന്‍ പദ്ധതിക്കും തുടക്കമാകുന്നത്.

TagsTechnopark
Previous Article

‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് ...

Next Article

വയോജന സംരക്ഷണം സർക്കാരിൻ്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ ...

Related articles More from author

  • BusinessHeadlines

    കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്

    March 24, 2026
    By Admin
  • BusinessCareerDesignTechnology

    പതിനായിരം തൊഴിലുമായി 850 കോടിയുടെ  മെറിഡിയൻ ടെക് പാർക്ക് തലസ്ഥാനത്ത്

    November 5, 2025
    By Admin
  • HeadlinesTechnology

    ‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

    December 27, 2025
    By Admin
  • BusinessHeadlines

    ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് ‘അല്‍സോണ്‍ സോഫ്റ്റ് വെയര്‍’

    January 20, 2026
    By Admin
  • GeneralHeadlines

    ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ

    February 9, 2026
    By Admin
  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം
  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്
  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു
  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ
  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Timeline

  • October 1, 2026

    മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • October 1, 2026

    തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • October 1, 2026

    പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • October 1, 2026

    ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • October 1, 2026

    സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions