‘ഓർമ്മത്തണലിൽ ഒത്തിരിനേരം ‘:1990 ൽ പരിശീലം പൂർത്തിയാക്കി വിരമിച്ച പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാർ വർക്കലയിൽ ഒത്തുചേർന്നു

കാസർകോട് മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽ സേവനമനുഷ്ഠിച്ച 75 ഓളം പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാർ ഒത്തു ചേർന്നു
തിരുവനന്തപുരം:കേരള പോലീസിലെ 1990 വർഷത്തിൽ പരിശീലം പൂർത്തിയാക്കി കാസർകോട് മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽ സേവനമനുഷ്ഠിച്ച 75 ഓളം പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാർ വിരമിക്കലിനുശേഷം വർക്കല സൺ വ്യൂ ബീച്ച് റിസോർട്ടിൽ ഒത്തു ചേർന്നു.
റിട്ടയേർഡ് പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ആലംകോട് ഷാഹുൽ ഹമീദിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വാവറ അമ്പലം മോഹനൻ നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് വിൽഫ്രഡ്, സുകുമാരൻ, കുരുവിള മാത്യു, പ്രസാദ്, രാജശേഖരൻ, പയസ്, ഗോവിന്ദ പ്രസാദ്, ബാബു രാജ്, ചാക്കോ, പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു. ഉല്ലാസ യാത്രയോടെ രണ്ടുദിനം നീണ്ട സമ്മേളനം സമാപിച്ചു.






