Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

  • ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

BusinessGeneralHeadlines
Home›Business›ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

By Admin
October 5, 2026
56
0

2025-ലെ മികച്ച 50 സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് 2026-ല്‍ മികച്ച 10-ലേക്ക് സ്ഥാനം മെച്ചപ്പെടുത്തി

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ 2026 ലെ, സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 10 ജോലിസ്ഥലങ്ങളില്‍ (മിഡ്-സൈസ്) ഒന്നായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ (ജിപിടിഡബ്ല്യു) തിരഞ്ഞെടുത്തു. തൊഴിലിടങ്ങളില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവര്‍ക്കും അനുയോജ്യമായ തൊഴിലിടമാക്കി ഇന്ത്യയെ മാറ്റുക എന്ന കാഴ്ചപ്പാടിന് സംഭാവന നല്‍കുന്നതും പരിഗണിച്ചാണ് അംഗീകാരം.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ നേടുന്നത്. ഈ വിഭാഗത്തില്‍ 2025-ലെ മികച്ച 50 സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് 2026-ല്‍ മികച്ച 10-ലേക്ക് സ്ഥാനം മെച്ചപ്പെടുത്തി. കൂടാതെ, ജിപിടിഡബ്ല്യുവിന്‍റെ ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ 24-ാം സ്ഥാനവും കമ്പനി നേടി. കഴിഞ്ഞ വര്‍ഷം 39-ാം സ്ഥാനത്തായിരുന്നു കമ്പനി.

എല്ലാവരെയും ഉള്‍ക്കൊള്ളുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും കഴിവുകള്‍ അംഗീകരിക്കുന്നതുമായ ഒരിടം സൃഷ്ടിക്കുകയെന്നതില്‍ ഊന്നിയാണ് റിഫ്ളക്ഷന്‍സ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനിയുടെ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ വിഭാഗം മേധാവി ജിതിന്‍ ചക്കാലക്കല്‍ പറഞ്ഞു. കമ്പനിയുടെ വനിതാ ജീവനക്കാരില്‍ 60 ശതമാനവും കുട്ടികളുള്ളവരാണ്. ഇവരെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതും ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ സഹായിക്കുന്നതും പ്രധാനമാണ്.

ഈ അംഗീകാരം കമ്പനി ഒന്നിച്ച് കെട്ടിപ്പടുക്കുന്ന തൊഴില്‍ സംസ്കാരത്തിനുള്ള അര്‍ത്ഥവത്തായ സാക്ഷ്യപത്രമാണ്. അതിലുപരി നിരന്തരം കേള്‍ക്കാനും പഠിക്കാനും മെച്ചപ്പെടാനുമുള്ള ഉത്തരവാദിത്തത്തെയും ഇത് ശക്തിപ്പെടുത്തുന്നു. എല്ലാവര്‍ക്കും ബഹുമാനവും പിന്തുണയും ലഭിക്കുന്നതും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും വളരാനും പ്രാപ്തമാകുന്നതുമായ തൊഴിലിടം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷന്‍സിന് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന സര്‍വേ രീതിയായ ട്രസ്റ്റ് ഇന്‍ഡക്സ് സ്കോര്‍ ഇതിനായി പരിഗണിച്ചു. ട്രസ്റ്റ് ഇന്‍ഡക്സ് വിലയിരുത്തലില്‍ വനിതാ ജീവനക്കാര്‍ കുറഞ്ഞത് 70 ശതമാനം പോസിറ്റീവ് ഫീഡ്ബാക്ക് പങ്കിട്ടതിനെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷന്‍സിന് ബഹുമതി ലഭിച്ചത്. സ്ത്രീകളുടെ തൊഴിലിട അനുഭവം, തുല്യനീതി, പ്രവര്‍ത്തനങ്ങളിലെ പ്രാതിനിധ്യം എന്നിവയും പരിഗണിച്ചു.

2025 ലെ ഐടി ആന്‍ഡ് ഐടി-ബിപിഎം ഇന്ത്യയിലെ മുന്‍നിര 100 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിലും ഇടത്തരം വിഭാഗത്തില്‍ മില്ലേനിയലുകള്‍ക്കായുള്ള ഇന്ത്യയിലെ മുന്‍നിര 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിലും റിഫ്ളക്ഷന്‍സ് ഇടംനേടിയിരുന്നു. തൊഴിലിടത്തില്‍ വൈവിധ്യമാര്‍ന്ന കഴിവുകളെ പ്രോത്സാഹിപ്പിച്ചതിന് ദി അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെ 2024 ലെ ചെറുകിട വിഭാഗത്തില്‍ (500ല്‍ താഴെ ജീവനക്കാരുള്ള) ‘വനിതകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ദാതാവ്’ എന്ന അംഗീകാരവും കമ്പനിക്ക് ലഭിച്ചിരുന്നു.

ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, നിര്‍മ്മിതബുദ്ധി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയില്‍ വൈദഗ്ധ്യമുള്ള ആഗോള സാങ്കേതികവിദ്യാ നവീകരണ സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. നൂതനവും സുരക്ഷിതവുമായ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഗുണനിലവാരം, സുരക്ഷ, മാനദണ്ഡ പാലനം എന്നിവയിലെ ഉയര്‍ന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. നൂതനവും ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ സാങ്കേതിക പരിഹാരങ്ങളിലൂടെ ഡിജിറ്റല്‍ മേഖലയില്‍ മുന്നേറാന്‍ കമ്പനി വിവിധ സ്ഥാപനങ്ങളുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ആഗോള അതോറിറ്റിയാണ് ജിപിടിഡബ്ല്യു. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കാന്‍ ജിപിടിഡബ്ല്യുവിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലൂടെ സാധിക്കും. സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയെല്ലാം കൊണ്ട് ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.

TagsReflections Info systems
Previous Article

ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ ...

Next Article

കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം ...

Related articles More from author

  • BusinessHeadlinesTechnology

    ആഗോളതലത്തില്‍ ഫലപ്രദവും നൂതനവുമായ സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ നല്‍കുന്ന ടെക്നോപാര്‍ക് കമ്പനി ‘റിഫ്ളക്ഷന്‍സ്’  ഗാര്‍ഡ്ആര്‍ക്സ് എന്ന സബ്സിഡിയറി ആരംഭിച്ചു

    April 13, 2026
    By Admin
  • BusinessHeadlines

    ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്

    December 3, 2025
    By Admin
  • GeneralHeadlinesTechnology

    റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ സര്‍ട്ടിഫിക്കേഷന്‍

    February 20, 2026
    By Admin
  • HeadlinesTravel

    ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    February 20, 2026
    By Admin
  • GeneralHeadlines

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

    June 8, 2026
    By Admin
  • GeneralHeadlines

    വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

    May 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’
  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍
  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്
  • ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Timeline

  • October 5, 2026

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • October 5, 2026

    ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • October 5, 2026

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • October 5, 2026

    ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

  • October 5, 2026

    ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions