Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

GeneralHeadlines
Home›General›ക്രാഫ്റ്റ്‌സ് വില്ലേജ് കലാകാരന്മാര്‍ക്ക് ദേശീയതലത്തില്‍ അഭിമാനനേട്ടം;രണ്ട് ശില്‍പഗുരു പുരസ്‌കാരങ്ങള്‍

ക്രാഫ്റ്റ്‌സ് വില്ലേജ് കലാകാരന്മാര്‍ക്ക് ദേശീയതലത്തില്‍ അഭിമാനനേട്ടം;രണ്ട് ശില്‍പഗുരു പുരസ്‌കാരങ്ങള്‍

By Admin
October 16, 2026
88
0

കേരളത്തില്‍ നിന്ന് നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി ആശ

തിരുവനന്തപുരം: പരമ്പരാഗത കരകൗശല മേഖലയിലെ മികവിനും സര്‍ഗാത്മകതയ്ക്കുമുള്ള ദേശീയ അംഗീകാരമായി 2025-ലെ ശില്‍പഗുരു, ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ കലാകാരന്മാര്‍ക്ക് അഭിമാനനേട്ടം. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കമ്മീഷണര്‍ ആണ് ഈ പുരസ്‌കാരം നല്‍കുന്നത്.

നാളികേരച്ചകിരി ഉപയോഗിച്ചുള്ള ശില്‍പനിര്‍മാണത്തില്‍ തിരുവനന്തപുരം കോവളം സ്വദേശിയായ എ. പ്രതാപ് ശില്‍പഗുരു പുരസ്‌കാരവും (മൂന്ന് ലക്ഷം രൂപയും 20 ഗ്രാം സ്വര്‍ണവും അടങ്ങുന്നതാണ് ശില്‍പഗുരു പുരസ്‌കാരം) പേപ്പര്‍ ക്വില്ലിങ് വിഭാഗത്തില്‍ തിരുവനന്തപുരം കോവളം സ്വദേശിയായ ആശ ജി. കൃഷ്ണ ദേശീയ പുരസ്‌കാരവും (രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം) കരസ്ഥമാക്കി. കേരളത്തിന്‍റെ പരമ്പരാഗത കരകൗശല പൈതൃകത്തിന് ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതാണ് ഈ നേട്ടം.

പേപ്പര്‍ ക്വില്ലിങ് വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് നേടിയ ആശ ജി. കൃഷ്ണ അവാർഡിനർഹമായ കലാസൃഷ്ടിയ്ക്കൊപ്പം

പേപ്പര്‍ ക്വില്ലിങ് വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് നേടിയ ആശ ജി. കൃഷ്ണ കേരളത്തില്‍ നിന്ന് ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കി. പേപ്പര്‍ ക്വില്ലിങ് വിദ്യ ഉപയോഗിച്ച് നിര്‍മിച്ച കഥകളി രൂപത്തിനാണ് ആശയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഏകദേശം എട്ടര അടി ഉയരവും 6 അടി വീതിയുമുള്ള ഈ കലാസൃഷ്ടി പൂര്‍ത്തിയാക്കാന്‍ രണ്ടര വര്‍ഷമെടുത്തുവെന്ന് ആശ പറഞ്ഞു. കടലാസിന്‍റെ നേര്‍ത്ത ചുരുളുകളെ സൂക്ഷ്മതയോടെയും ക്ഷമയോടെയും ക്രമീകരിച്ച് കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളിയെ ആവിഷ്‌കരിച്ച സൃഷ്ടി ആശയുടെ കലാസമര്‍പ്പണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ്. പേപ്പര്‍ ക്വില്ലിങ് പോലുള്ള കലാരീതികളിലൂടെ കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകത്തെ പുതിയ ആവിഷ്‌കാരങ്ങളിലൂടെ അവതരിപ്പിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ നേട്ടം.

നാളികേരച്ചകിരി ഉപയോഗിച്ച് അഞ്ചടി നീളത്തിലും മൂന്നടി ഉയരത്തിലുമായി രൂപകല്‍പ്പന ചെയ്ത ഡ്രാഗണ്‍ ശില്‍പത്തിനൊപ്പം എ. പ്രതാപ്

നാളികേരച്ചകിരി ഉപയോഗിച്ച് അഞ്ചടി നീളത്തിലും മൂന്നടി ഉയരത്തിലുമായി രൂപകല്‍പ്പന ചെയ്ത ഡ്രാഗണ്‍ ശില്‍പത്തിനാണ് എ. പ്രതാപിന് ശില്‍പഗുരു പുരസ്‌കാരം ലഭിച്ചത്. പ്രകൃതിദത്തമായ ചകിരിയെ സൂക്ഷ്മമായ കലാവൈദഗ്ധ്യത്തിലൂടെ മനോഹരമായ ശില്‍പമാക്കി മാറ്റിയ സൃഷ്ടി പൂര്‍ത്തിയാക്കാന്‍ രണ്ടര മാസമെടുത്തു. നാളികേരച്ചകിരി പോലുള്ള പ്രകൃതിദത്ത വസ്തുക്കളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി പരമ്പരാഗത കരകൗശലവിദ്യയെ കലാപരമായ മികവിലേക്ക് ഉയര്‍ത്തുന്നതാണ് പ്രതാപിന്റെ സൃഷ്ടി.

1994-ലും 2012-ലും ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള പ്രതാപിന് ഇത് പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ്. രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നുവെന്നത് ഏറെ അഭിമാനത്തോടെ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണെന്ന് പ്രതാപ് പറഞ്ഞു.

കേരളത്തിന്റെ തനത് കരകൗശല പാരമ്പര്യത്തെ സംരക്ഷിക്കുകയും സമകാലിക കലാസങ്കല്‍പ്പങ്ങളുമായി കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ കൂടുതല്‍ കരുത്തേകും. കലാകാരന്മാരുടെ കഴിവുകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭ്യമാക്കുന്നത് പരമ്പരാഗത കരകൗശലവിദ്യകളുടെ സാധ്യതകളും മൂല്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് പ്രചോദനമാകുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പറഞ്ഞു.

TagsKerala Arts and craft villageShilpaguru Award
Previous Article

ബയോപ്സിയില്ലാതെ ഗര്‍ഭാശയമുഖ അര്‍ബുദം വേഗത്തില്‍ തിരിച്ചറിയാൻ പുതിയ ഉപകരണം ...

Next Article

ശബരിമല തീർഥാടനം:മണ്ഡലകാലത്ത് കെഎസ്ആർടിസിയുടെ 461 ബസുകൾ, മകരവിളക്കിന് 561

Related articles More from author

  • GeneralHeadlines

    പുതുവർഷത്തെ വരവേൽക്കാൻ കോവളത്ത് ആദ്യമായി പാപ്പാഞ്ഞിയെ കത്തിക്കും

    December 27, 2025
    By Admin
  • GeneralHeadlinesscience

    പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

    August 28, 2026
    By Admin
  • GeneralHeadlinesPolitics

    മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

    October 1, 2026
    By Admin
  • GeneralHeadlines

    കനകക്കുന്നില്‍ ‘വസന്തോത്സവം’ തുടങ്ങി

    December 25, 2025
    By Admin
  • GeneralHeadlines

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

    July 23, 2026
    By Admin
  • HeadlinesMovies

    വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 മണി മുതൽ

    July 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു
  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി
  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത
  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം
  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Timeline

  • October 16, 2026

    തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • October 16, 2026

    ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • October 16, 2026

    സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • October 16, 2026

    ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • October 16, 2026

    ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions