Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

  • ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

GeneralHeadlinesPolitics
Home›General›കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

By Admin
October 18, 2026
43
0
‘സിയാൽ മാതൃകയിൽ വലിയ ഒരു വികസന മേഖല കണ്ണൂർ ജില്ലയിൽ വളർത്തുവാനുള്ള സാധ്യത ഈ പേന ഉന്തുകാർക്ക് മനസിലാക്കുവാൻ ആകുന്നില്ല’
തിരുവനന്തപുരം:കിഫ്ബിയ്ക്കെതിരായി മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ടിൽ കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നാണ്. ഒന്ന് എറിഞ്ഞു നോക്കാം വല്ലതും കിട്ടിയാലോ? അതാണ് സുധാപിള്ളമാരുടെയും യു.ഡി.എഫിന്‍റെയും ഭാവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ.ടി.എം തോമസ് ഐസക് ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് ഇപ്പോൾ നിൽക്കുന്ന കിഫ്‌ബി വിവാദം. തുടക്കംകുറിച്ചിട്ടുള്ളത് സുധാപിള്ള കമ്മിറ്റി തന്നെ. ഇപ്പോഴത് അഴിമതി ആരോപണത്തിലേക്കും, അന്വേഷണ മുദ്രാവാക്യത്തിലേക്കും എത്തിനിൽക്കുകയാണ്. സുധാപിള്ള കമ്മിറ്റിയുടെ ചോദ്യങ്ങൾ ഓരോന്നായി എടുക്കാം.
ചോദ്യം 1 :  കിഫ്‌ബി എന്തിന് ഭൂമി ഏറ്റെടുക്കണം? അത് കിഫ്ബിയുടെ ഉത്തരവാദിത്വങ്ങളിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലല്ലോ? 
ഉത്തരം : ഭൂമി ഇല്ലാതെ ഇൻഫ്രാസ്ട്രക്ച്ചർ പണിയുവാൻ കഴിയുമോ? ഭൂമി ഇല്ലാത്തതുകൊണ്ടല്ലേ കേരളത്തിലെ ദേശീയ പാതയുടെ വികസനം യുഡിഎഫ് ഭരണകാലത്ത് വഴിമുട്ടി നിന്നത്? കിഫ്‌ബി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏജൻസിയല്ല. അതിനുള്ള പണം അതിനുള്ള ഏജൻസികൾക്ക് ലഭ്യമാക്കും. ഇത് ചെയ്യാതെ ഒരു ഇൻഫ്രാസ്ട്രക്ചർ നിർമ്മാണവും നടക്കില്ല.
ചോദ്യം 2 : “കൊച്ചി ഇപ്പോൾ തന്നെ വ്യവസായ വാണിജ്യ കേന്ദ്രമായി വളർന്നിട്ടുണ്ട്. വിഴിഞ്ഞം പോർട്ടിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മറ്റൊരു വികസന മേഖലയായി കഴിഞ്ഞു. ഇവിടെ ആവശ്യമായ പിന്തുണയും ഇൻഫ്രാസ്ട്രക്ച്ചറും ഉറപ്പുവരുത്തേണ്ടതുണ്ട്.” ഈ ഒരു സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അയ്യായിരം ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിൽ എന്തെങ്കിലും സാംഗത്യം ഉണ്ടോ?
ഉത്തരം :  സുധപിള്ള കമ്മിറ്റിയുടേതാണ് ഈ ചോദ്യം. സംശയമുള്ളവർക്ക് റിപ്പോർട്ടിന്റെ 61 ആം പേജിലെ അവസാന പാരഗ്രാഫ് വായിക്കാം. ഇതിനെയാണ് അൽപത്തം എന്ന് പറയുന്നത്. ഉത്തരമലബാറിന്റെ ചരിത്രപരമായ പിന്നോക്കാവസ്ഥ കമ്മിറ്റിക്ക് ഒരു പ്രശ്നമല്ല. സിയാൽ മാതൃകയിൽ വലിയ ഒരു വികസന മേഖല കണ്ണൂർ ജില്ലയിൽ വളർത്തുവാനുള്ള സാധ്യത ഈ പേന ഉന്തുകാർക്ക് മനസിലാക്കുവാൻ ആകുന്നില്ല.
ചോദ്യം 3 : കണ്ണൂർ ഭൂമി ഏറ്റെടുക്കുന്നതിന് ചട്ടപ്രകാരമുള്ള തീരുമാനം ഉണ്ടോ?
ഉത്തരം :  ഉണ്ട്, 2016-17 ലെ ബഡ്ജറ്റിൽ ഭൂമി ഏറ്റെടുക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന അഞ്ച് ഇൻഡസ്ട്രിയൽ സോണുകളിൽ കണ്ണൂരിൽ നിന്നുള്ള 1000 ഏക്കറും ഉൾപ്പെടുന്നതാണ്. എന്നാൽ ബോർഡിൽ ഈ നിർദ്ദേശം ചർച്ച ചെയ്തപ്പോൾ കണ്ണൂർ എയർപോർട്ടും അഴീക്കൽ തുറമുഖവുമായി ബന്ധപ്പെട്ട് വിപുലമായ വ്യവസായ പാർക്കുകളും മറ്റ് അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാനായാൽ വലിയ വ്യവസായ കുതിപ്പ് ഉത്തര മലബാറിൽ നേടാനാവും എന്ന കൺസപ്റ്റ് നോട്ട് അംഗീകരിച്ചു. അങ്ങിനെയാണ് അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകിയത്. ഇത് തികച്ചും ചട്ട പ്രകാരമാണ്.
ചോദ്യം 4 :  വരാൻ പോകുന്ന ഇൻഫ്രാസ്ട്രക്ച്ചർ പാർക്കുകൾക്കുള്ള ഡിപിആറും മറ്റും തയ്യാറാകാതെ അല്ലെ ഭൂമി ഏറ്റെടുക്കാൻ പോയത്? 5 വർഷമായിട്ടും 63 ഏക്കർ ഭൂമിയല്ലേ കണ്ണുരിൽ  നിക്ഷേപകർ വാങ്ങിയിട്ടുള്ളു?
ഉത്തരം :  നിക്ഷേപം വരുമ്പോൾ ഭൂമിക്ക് വേണ്ടി ഓടുകയല്ല ചെയ്യേണ്ടത്. ഇത്തരം സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ആദ്യം തന്നെ ഭൂമി ഏറ്റെടുക്കുകയാണ് വേണ്ടത്. അത് പിന്നീടേയ്ക്ക് മാറ്റിവെച്ചാൽ റോഡ്, വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുമ്പോൾ ഭൂമിവില കുത്തനെ ഉയരും. ഇപ്പോൾ മിഷൻ സമുദ്രയ്ക്ക് വേണ്ടി തീരദേശത്ത് ഭൂമി കണ്ടെത്തുന്നത് ഓരോ തുണ്ട് ഭൂമിക്കുമുള്ള ഡിപിആർ കൃത്യമായി തയ്യാറാക്കിയിട്ടാണോ?
ചോദ്യം 5 :  ഇങ്ങനെ നേരത്തെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഫലമായി വലിയ പലിശ ബാധ്യത കിഫ്ബിക്ക് ഉണ്ടാവില്ലേ? 
ഉത്തരം : ഇല്ല, കാലതാമസം ഉണ്ടായാൽ ബാധ്യത വായ്‌പ്പാ എടുത്ത ഏജൻസിക്കാണ്. പലിശ അവർ തരണം. പക്ഷെ ഒന്നുണ്ട് കാലതാമസം ഉണ്ടാവും തോറും ഭൂമിയുടെ വിലയും ഉയരും. പ്രത്യേകിച്ച് പാശ്ചാത്തല സൗകര്യങ്ങൾ ഒ
രുക്കി കഴിയുമ്പോൾ. സുധപ്പിള്ള കമ്മിറ്റി സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന ഭീകര ഭീതികൾ ഏറെ തമാശയ്ക്ക് വകയുണ്ട്.

സുധാപിള്ള

ചോദ്യം 6 :  അയ്യായിരം ഏക്കർ കണ്ണൂരിൽ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ട് 5 വർഷംകൊണ്ട് 1000 ഏക്കറല്ലേ  ഏറ്റെടുത്തുള്ളൂ?
ഉത്തരം :  അതെ, ഇത് സൂചിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കൽ എത്ര ദുഷ്ക്കരമാണ് എന്നതാണ്. ആരുടെയെക്കെയോ ഭൂമി പിൻവാതിലിലൂടെ ഏറ്റെടുക്കുവാൻ ഉള്ള നീക്കമാണ് കണ്ണൂർ നടന്നത് എന്ന ദുഷ്പ്രചാരണത്തിന് ഒരു മറുപടി ആണിത്.
ചോദ്യം 7 :  ഭൂമിയ്ക്ക് യഥാർഥ വിലയുടെ പലമടങ്ങ് വില ഭൂമിയ്ക്ക് കൊടുത്തു. ഇത് കിഫ്ബിക്ക് വലിയ ബാധ്യത സൃഷ്ട്ടിച്ചു. 
ഉത്തരം :  ഭൂമിയുടെ വില തീരുമാനിക്കുന്നത് യുപിഎ സർക്കാരിന്റെ കാലത്ത് പാസ്സാക്കിയ Right to Fair Compensation Act പ്രകാരമാണ്. ദേശീയപാതയ്ക്കായുള്ള സ്ഥലത്തിന്റെ വില തീരുമാനിച്ചതും അങ്ങിനെയാണ്. അതുപ്രകാരം ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കുന്നത്. അല്ലാതെ കിഫ്‌ബി അല്ല. ഭൂമിയുടെ അടിസ്ഥാന വിലയായ ഫെയർ വാല്യൂ തീരുമാനിച്ചതാവട്ടെ ഭൂമി ഏറ്റെടുക്കുവാനുള്ള തീരുമാനം ഉണ്ടാവുന്നതിന് എത്രയോ മുൻപാണ്. ഫെയർ വാല്യൂവിന്റെ എത്ര മടങ്ങാവാം ഭൂമിയുടെ വില എന്നത് നിർണ്ണയിക്കാൻ നിയമത്തിൽ കൃത്യമായ വ്യവസ്ഥയുണ്ട്. ബാക്കിയുള്ള ഒരിടത്തും വിവാദമല്ലാത്ത ഈ നടപടിക്രമം കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിൽ മാത്രം വിവാദമാക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം എന്താണ്?
ചോദ്യം 8 :  തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക്, കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കും ഗ്ലോബൽ സിറ്റിയും, കോട്ടയത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി ഭൂമി,  കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴി, കണ്ണൂരിലെ ഇൻഡസ്ട്രിയൽ ഏരിയ, ദേശീയ പാത. എന്നിങ്ങനെ 7 പാക്കേജിലുമായി 23,189 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ കണ്ണൂരിനാണ് 12,700 കോടി രൂപ. പകുതിയിലേറെ തുക കണ്ണൂരിന് അനുവദിച്ചത് പക്ഷഭേദമല്ലേ? 
ഉത്തരം :  വേറെ ഏതെങ്കിലും ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഇനിയും കിഫ്ബിയിൽ നിന്ന് പണം ഏറ്റെടുക്കുന്നതിന് തടസ്സമൊന്നും ഇല്ലല്ലോ? അതുകൊണ്ട് വേറെ ആർക്കോ അവസരം നഷ്ട്ടപ്പെട്ടു എന്ന വിലാപം വേണ്ട. അനുവദിച്ച 23,189 കോടി രൂപയിൽ ചെലവാക്കിയത് 11,402 കോടിയെ ഉള്ളു. കണ്ണൂരിന് വേണ്ടി ചെലവാക്കിയത് 2489 കോടി രൂപ. മൊത്തം ചെലവാക്കിയതിന്റെ 21% മാത്രം. കണ്ണൂരിനെല്ലാം കൊടുത്തു എന്ന് മുറവിളി കൂട്ടുന്നവർക്ക് കുറച്ചെങ്കിലും സമാധാനം ആയിട്ടുണ്ടാവുമല്ലോ?
ചോദ്യം 9 :  11,402 കോടി രൂപ മുടക്കിയിട്ട് 1386 കോടിയല്ലേ കിഫ്ബിക്ക് തിരിച്ചടവായി കിട്ടിയുള്ളൂ? കണ്ണൂരിൽ 2489 കോടി മുടക്കിയിട്ട് കിട്ടിയത് 425 കോടി രൂപ മാത്രമല്ലെ? 
ഉത്തരം :  ഭൂമി ഏറ്റെടുക്കുന്നതിന് KSIDCക്കും, കിൻഫ്രക്കും പണം നൽകിയിരിക്കുന്നത് പലിശസഹിതമുള്ള തിരിച്ചടവ് നിബന്ധനയോടെയാണ്. ഭൂമി നിക്ഷേപകർക്ക് നൽകുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് മുതലും പലിശയും തിരിച്ചു നൽകണം. ദേശീയ പാതയ്ക്ക് അനുവദിച്ച പ്രൊജക്ടിന് മാത്രമേ ഈ നിബന്ധന ഇല്ലാതുള്ളൂ. (ഇവിടെ തിരിച്ചടവില്ലെങ്കിലും കിഫ്‌ബി ഏതാണ്ട് 6000 കോടി മുടക്കിയപ്പോൾ എഴുപതിനായിരം കോടിയുടെ റോഡ് വികസന നിക്ഷേപം ഉണ്ടായി എന്നോർക്കണം.) ചില പാക്കേജുകളിൽ പണം പൂർണ്ണമായി തിരിച്ചു കിട്ടി. മറ്റു ചിലതുകളിൽ കാലതാമസമുണ്ട്. അതുകൊണ്ട് കിഫ്ബിക്ക് പണമൊന്നും നഷ്ടപ്പെടില്ല. കണ്ണൂരിലെ കാലതാമസത്തിന് കാരണവും വ്യക്തമാണ്. കണ്ണൂർ എയർപോർട്ട് ഇപ്പോഴും പോർട്ടോക്കോൾ ആയി കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇതാണ് മുഖ്യകാരണം. പക്ഷെ സംശയമൊന്നും വേണ്ട. സിയാലുപോലെ ഉത്തരകേരളത്തിന്റെ ഒരു വളർച്ചാ ധ്രുവമായി കണ്ണൂർ എയർപോർട്ട് മാറും.
മറ്റ് ഒരു പാക്കേജിനും ഇല്ലാത്ത വിവാദം കണ്ണൂർ പാക്കേജിന് മാത്രം എന്തിന്?
കാരണം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നാണ്. ഒന്ന് എറിഞ്ഞു നോക്കാം വല്ലതും കിട്ടിയാലോ? അതാണ് സുധാപിള്ളമാരുടെയും യുഡിഎഫിന്റെയും ഭാവം.
TagsDr T M Thomas IssacKIFFBSudhaPillai
Previous Article

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര ...

Related articles More from author

  • HeadlinesPolitics

    ‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്

    April 6, 2026
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • HeadlinesPolitics

    കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു’

    May 4, 2026
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • GeneralHeadlinesPolitics

    ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

    September 18, 2026
    By Admin
  • GeneralHeadlines

    ‘ട്രംപ് ആപ്പിൽ,ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീൻ്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?’

    April 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും
  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ
  • ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

Timeline

  • October 18, 2026

    കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 18, 2026

    ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • October 18, 2026

    മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • October 18, 2026

    “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

  • October 17, 2026

    ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions