Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

  • ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

GeneralHeadlinesPolitics
Home›General›‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

By Admin
September 18, 2026
51
0

‘കേരളത്തിൽ തന്നെ പാരമ്പര്യമുള്ളതും ഇല്ലാത്തതുമായ മറ്റു മീഡിയ സ്ഥാപനങ്ങൾ ഉണ്ടല്ലോ, അതിൽ പലതിന്‍റെയും ഉടമകളുടെ പേരിൽ പലതരം കേസുകളും ഉണ്ടല്ലോ? ആ മാധ്യമങ്ങളുടെയൊക്കെ ഡസ്കുകളിൽ പോലീസ് കടന്നുചെല്ലുമോ?’:ഡോ.ടി.എം തോമസ് ഐസക്

തിരുവനന്തപുരം:’മനോരമയ്ക്ക് ഹോർത്തൂസ്, മാതൃഭൂമിക്ക് ക, ദേശാഭിമാനിക്ക് അക്ഷരമുറ്റം എന്നിവയുണ്ട്. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഇതിനൊക്കെ അപ്പുറമുള്ള മറ്റൊരു വമ്പൻ പരിപാടി അവതരിപ്പിക്കുന്നു:മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനേയും കേരളത്തിൽ കൊണ്ടുവരാൻ പരിപാടിയിടുന്നു. സർക്കാരിൽ നിന്നോ നാട്ടിൽ നിന്നോ പിരിക്കുന്നില്ല. അവരുടെ പണം. അത് വിജയിച്ചില്ല. ഇതിൽ എന്താണ് തട്ടിപ്പ്? ഇതിൽ എന്താണ് കേസ്? ഇതിൽ എന്താണ് സർക്കാരിന്റെ വീഴ്ച്ച?
ഒന്നുമില്ല എന്നാണ് ഉത്തരം.’-മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് വ്യക്തമാക്കുന്നു.
ഡോ.ടി.എം തോമസ് ഐസക് ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
‘സത്യത്തിൽ എന്താണ് മെസ്സി സന്ദർശനവുമായി ബന്ധപ്പെട്ട കേസ് എന്ന് എനിക്ക് മനസിലായിട്ടില്ല.
ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാൻ ഒരു ടെലിവിഷൻ ചാനൽ കമ്പനി ശ്രമം നടത്തുന്നു. അതിന് പ്രചാരണം കൊടുക്കുന്നു. സർക്കാരിനോട് സഹകരണം ചോദിക്കുന്നു. മെസ്സി കേരളത്തിൽ വരുന്നത് സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് ഉണർവ്വേകുമെന്ന വിലയിരുത്തലിൽ സർക്കാർ സഹകരിക്കാൻ തയ്യാറാകുന്നു. സർക്കാർ പണം ഒന്നും മുടക്കുന്നില്ല, എഗ്രിമെന്റ് ഒന്നും ഒപ്പുവയ്ക്കുന്നില്ല. സ്വന്തം കയ്യിലെ പണമെടുത്താണ് കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. കൃത്യം എത്ര ചിലവായി എന്ന് എനിക്കറിയില്ല. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ GCDA സ്റ്റേഡിയം നവീകരണം കമ്പനി അവരുടെ പണം ചിലവാക്കി നടത്തുന്നു.
ശ്രമം വിജയിച്ചില്ല, മെസ്സി വന്നില്ല, കമ്പനിക്ക് പണം നഷ്ടം വന്നു എന്ന് അവർ പറയുന്നു. ഒരു പക്ഷേ, GCDA സ്റ്റേഡിയത്തിന്റെ നവീകരണം പറഞ്ഞതുപോലെ പൂർണ്ണമായി നടന്നുകാണില്ല. പക്ഷേ, നടന്നിടത്തോളം സർക്കാരിന് ലാഭമാണ്.
എന്തിന് ഒരു ടെലിവിഷൻ ചാനൽ 126 കോടി രൂപ മെസ്സിയെ കൊണ്ടുവരാൻ ചിലവഴിക്കണം? അതിന്റെ റവന്യു മോഡൽ എനിക്ക് അറിയില്ല. അവർ അതിൽ നിന്നും വരുമാനം കണ്ടുകാണും. ഇന്ന് നമ്മുടെ നാട്ടിൽ മാധ്യമ പ്രചാരണത്തിനായി എന്തെല്ലാം പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. മനോരമയ്ക്ക് ഹോർത്തൂസ്, മാതൃഭൂമിക്ക് ക, ദേശാഭിമാനിക്ക് അക്ഷരമുറ്റം എന്നിവയുണ്ട്. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഇതിനൊക്കെ അപ്പുറമുള്ള മറ്റൊരു വമ്പൻ പരിപാടി അവതരിപ്പിക്കുന്നു:
മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനേയും കേരളത്തിൽ കൊണ്ടുവരാൻ പരിപാടിയിടുന്നു. സർക്കാരിൽ നിന്നോ നാട്ടിൽ നിന്നോ പിരിക്കുന്നില്ല. അവരുടെ പണം. അത് വിജയിച്ചില്ല. ഇതിൽ എന്താണ് തട്ടിപ്പ്? ഇതിൽ എന്താണ് കേസ്? ഇതിൽ എന്താണ് സർക്കാരിന്റെ വീഴ്ച്ച?
ഒന്നുമില്ല എന്നാണ് ഉത്തരം.
GST അടച്ചില്ല എന്നതാണ് മറ്റൊരു വാദം. അത് അടച്ചാലോ അല്ലെങ്കിൽ പിഴയടക്കം അടച്ചാലോ തീരുന്ന പ്രശ്നമല്ലേയുള്ളൂ? ഇത്രവലിയ കോളിളക്കം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ? ഇനി ഏതായാലും ഇതുസംബന്ധിച്ച വിവാദത്തിന് അർത്ഥമില്ല. കാരണം, മെസ്സി വരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സേവനം ആർസിബി വാങ്ങുന്നുമില്ല. വാങ്ങാത്ത സേവനത്തിനുമേൽ നികുതി അടയ്ക്കേണ്ട പ്രശ്നവുമില്ല. ഇതു സംബന്ധിച്ച് പ്രത്യേകം എഴുതാം.
ഇനി മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിച്ച് നിയമപരമായ നടപടി എടുത്തോളൂ. എന്നാൽ റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല. കേരളത്തിൽ തന്നെ പാരമ്പര്യമുള്ളതും ഇല്ലാത്തതുമായ മറ്റു മീഡിയ സ്ഥാപനങ്ങൾ ഉണ്ടല്ലോ, അതിൽ പലതിന്‍റെയും ഉടമകളുടെ പേരിൽ പലതരം കേസുകളും ഉണ്ടല്ലോ? ആ മാധ്യമങ്ങളുടെയൊക്കെ ഡസ്കുകളിൽ പോലീസ് കടന്നുചെല്ലുമോ? അവിടെയൊക്കെ എന്തുകൊണ്ട് ചെല്ലുന്നില്ല എന്നതും റിപ്പോർട്ടറിൽ എന്തുകൊണ്ട് ചെല്ലുന്നു എന്നതും രാഷ്ട്രീയമാണ്.
മറ്റു ചാനലുകൾ ഇക്കാര്യത്തിലെടുക്കുന്ന നിലപാട് സത്യത്തിൽ കൗതുകകരമാണ്. അടിസ്ഥാനപരമായി തങ്ങളും നടത്തുന്നത് ഒരു വാർത്താ ചാനൽ ആണ് എന്നതൊക്കെ മറന്ന് കഴുത്തറുപ്പൻ ബിസിനസുകാരുടെ കുടിപ്പകയുടെ മാതൃകയാണ് സ്വീകരിക്കുന്നത്. ഇത് ഭാവിയിൽ അവർക്കുതന്നെ പാരയാകുമെന്ന് ഉറപ്പാണ്.
തങ്ങൾക്കെതിരെ ഒരു വാക്കെങ്കിലും പറഞ്ഞവരെ വെറുതെവിടില്ലെന്ന അധികാര ഹുങ്കാണ് കേരള സർക്കാർ കാണിക്കുന്നത്. ഇതുതന്നെയാണ് മോദിയും ചെയ്യുന്നത്.’

TagsDr T M Thomas IssacReporter TV
Previous Article

‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു ...

Next Article

ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ...

Related articles More from author

  • HeadlinesPolitics

    കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു’

    May 4, 2026
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • HeadlinesPolitics

    ‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്

    April 6, 2026
    By Admin
  • GeneralHeadlines

    ‘കുടുംബശ്രീ’യെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന്  ഡോ.ടി.എം തോമസ് ഐസക്

    January 14, 2026
    By Admin
  • GeneralHeadlinesPolitics

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

    September 16, 2026
    By Admin
  • HeadlinesPolitics

    ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

    June 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”
  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’
  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്
  • ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

Timeline

  • September 18, 2026

    മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • September 18, 2026

    ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • September 18, 2026

    ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • September 18, 2026

    ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

  • September 18, 2026

    ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions