Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

GeneralHeadlinesHealth
Home›General›ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

By Admin
November 22, 2026
42
0

കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണെന്ന് ഡിജിപി
തിരുവനന്തപുരം:ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വന്ദനാ കേസ് ഏറെ വേദനയുണ്ടാക്കിയതാണ്. ഈ കേസിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തി. വന്ദനാ കേസില്‍ സ്വീകരിച്ച നടപടികള്‍ ദേശീയ തലത്തിലും ശ്രദ്ധ നേടി. കൊല്‍ത്തയിലെ കേസ് ചര്‍ച്ച ചെയ്യുന്ന സമയത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, വന്ദനാ കേസിലെ ഹൈക്കോടതിയുടെ നടപടികളെപ്പറ്റി പരാമര്‍ശിച്ചു. ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്ക്ക് എതിരാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷന്‍റെ ഭാഗമായി ‘ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ’ സംബന്ധിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.
ഇന്ത്യയിലെ ആരോഗ്യ മേഖല ലോകത്തുതന്നെ മികച്ചതാണ്. അതില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സംഭാവനയാണ് ഇതിന് കാരണം. പൊതു-സ്വകാര്യ മേഖലകള്‍ സംയുക്തമായ പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്. മറ്റ് രാജ്യത്ത് ഉള്ളതിനേക്കാള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കേരളത്തില്‍ വേഗത്തില്‍ ലഭ്യമാകും. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏറ്റവും പഴക്കമുള്ള ക്യാമ്പസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. അക്രമങ്ങള്‍ തടയുന്നതിനായി നിയമങ്ങള്‍ വളരെ കര്‍ശനമായി നടപ്പിലാക്കുകയും മാതൃകാപകരമായി അക്രമികളെ ശിക്ഷിക്കുകയും വേണം. അതിനായി പോലീസിന്‍റെ ഭാഗത്തുള്ള പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുന്നു. രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്നും ഡിജിപി പറഞ്ഞു.

അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. സി. ജോണ്‍ പണിക്കര്‍, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ‍ഡോ. രഞ്ജു രവീന്ദ്രന്‍, അലുമ്നി അസോസിയേഷന്‍ സെക്രട്ടറി ഡോ. കവിത രവി, ഡോ. എം.വി. പിള്ള,മുൻ ഡിഎംഇ ഡോ. കെ.എ. കുമാര്‍ എന്നിവര്‍ സംസാരിച്ചു.

TagsDGP Ravada ChandrasekharJustin Devan RamachandranTvm Medical College Platinum Jubily
Previous Article

പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും ...

Related articles More from author

  • GeneralHeadlines

    ‘വൻതാര’യിൽ നിന്ന് ഒരു ജോഡി സീബ്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക്

    August 15, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

    March 12, 2026
    By Admin
  • HeadlinesscienceTechnology

    പ്രമേഹം നേരിടാൻ പോഷക സമൃദ്ധമായ അരി, സിഎസ്ഐആർ-എൻഐഐഎസ്ടി വികസിപ്പിച്ചിൻ്റെ സാങ്കേതിക വിദ്യാ കൈമാറ്റം 18 ന്

    February 16, 2026
    By Admin
  • GeneralHeadlines

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

    September 27, 2026
    By Admin
  • CareerHeadlines

    പത്താം ക്ലാസുമുതലളള യോഗ്യതയുള്ളവർക്കുള്ള ജോബ് ഡ്രൈവ് 20ന്,ഒറ്റത്തവണ ഫീസ് 300 രൂപ

    June 18, 2026
    By Admin
  • Headlines

    ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

    November 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി
  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ
  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Timeline

  • November 22, 2026

    ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • November 22, 2026

    പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • November 22, 2026

    പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • November 22, 2026

    ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • November 21, 2026

    സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions