‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

‘നെഗറ്റീവാണെങ്കിലും എല്ലാ ചാനലുകൾക്കും റിപ്പോർട്ടറിൻ്റെ പേര് പറയേണ്ടി വന്നു’

എൻ.ഇ മേഘനാദ്
എൻ ഇ മേഘനാദ് ഫെയ്സ്ബുക്കിൽ എഴുതിയത് വായിക്കാം:
ഈ വിനീതൻ തിരുവനന്തപുരത്ത് സർക്കാർ ശേവുകം ചെയ്യുന്ന കാലം. ഓണം വാരാഘോഷത്തിൻ്റെ സാംസ്ക്കാരിക പരിപാടി തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ ഓർമ്മയായ ഗായകൻ ഉദയഭാനുച്ചേട്ടനും പങ്കെടുത്തിരുന്നു. യേശുദാസിൻ്റെ ഗാനമേള ഉൾപ്പെടുത്തണമെന്ന് കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
പ്രതിഫലത്തുക ഏതാണ്ട് രണ്ട് ലക്ഷം ( അന്തകാലം ) വരുമെന്ന് ഭാനുച്ചേട്ടൻ പറഞ്ഞതും ….. ഫിനാൻസ് കമ്മിറ്റി കൺവീനർ ആയിരുന്ന സെക്രട്ടറിയേറ്റിൽ നിന്നു വന്ന എഫ്.ഒ ( ഫിനാൻസ് ഓഫീസർ ) എല്ലാവരേയും ഞെട്ടിച്ചു.
” ഒരു ലക്ഷത്തിൽ കൂടുതൽ പ്രതിഫലം നൽകണമെങ്കിൽ ക്വട്ടേഷൻ വേണം . മൂന്ന് ക്വട്ടേഷനിൽ ഏറ്റവും കുറവായി പ്രതിഫലത്തുകയുള്ള ക്വട്ടേഷനുണ്ടാകണം ” . പറഞ്ഞു തീർന്നതും പാറശ്ശാല MLA ആയിരുന്ന ഞങ്ങൾ അണ്ണൻ എന്ന് വിളിക്കുന്ന സുന്ദരൻ നാടാർ അലറി …….. ” എന്തോന്നെടേ . യേശുദാസ് മൂന്ന് ക്വട്ടേഷൻ തരണോ . യിവനെയൊക്കെ ആരെടൈ കൺവീനറാക്കിയത് . ഓരോ ഞായവുമായി വന്നോെളം ശ്മശ്രുക്കൾ ( അണ്ണൻ ഉപയോഗിച്ചത് തമിഴ് ) . യോഗം മൊത്തമായി അലറി ച്ചിരിച്ചു. കൺവീനർ രക്തം വാർന്ന മുഖവുമായി വി ഷണ്ഡനായി തലയും കുനിച്ച് മിണ്ടാട്ടമില്ലാതിരുന്നു. പത്തു മിനിറ്റിൽ പരിപാടി തീരുമാനിച്ച് യോഗം പിരിഞ്ഞു.
മെസ്സി വരുന്നതിന് ടെണ്ടർ വിളിച്ചില്ല . റവന്യൂ ഷെയറിംഗില്ല . കലൂർ സ്റ്റേഡിയം കൊടുത്തു …… എന്തൊക്കെയാണ് കുറേ മാധ്യമ ” ശ്മശ്രുക്കൾ ” എഴുതുന്നത്. വായിച്ചപ്പോൾ ദാസേട്ടൻ്റെ ഗാനമേളയുടെ ക്വട്ടേഷൻ കഥ ഓർത്തു പോയി .
സ്പെയിനിൽ അബ്ദുറഹിമാൻ പോയപ്പോർ ഒപ്പം കായിക സെകട്ടറിയായിരുന്ന പ്രണബ് ജ്യോതിനാഥ് ഐ.എ. എസുമുണ്ടായിരുന്നു. കേരളത്തിൽ ഒരു ഫുട്ബോൾ അക്കാദമി സ്ഥാപിക്കാനും സ്പോർട്സ് മെഡിസിനിൽ സഹകരണ മുറപ്പാക്കാനും നടത്തിയ ചർച്ചയിലാണ് മെസ്സിയുടെ ടീമിനെ ക്ഷണിച്ചത്. 250 കോടിയോളം പ്രതിഫലം സർക്കാരിനു കൊടുക്കാൻ കഴിയാത്തതു കൊണ്ട്
സ്പോൺസർമാരുടെ താത്പര്യ പത്രം ക്ഷണിച്ചു. രണ്ട് സ്പോൺസർമാർ വന്നതിൽ ഒരാൾ പിന്മാറി.
റിപ്പോർട്ടർ സ്പോൺസറാകാൻ മുന്നോട്ട് വന്നതോടെ സഹചാനലുകൾക്ക് കൃമികടി തുടങ്ങി.
വാസ്തവത്തിൽ സർക്കാർ ഇതിനു തുനിയേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് ഈയുള്ളവന് അന്നും ഇന്നും. റിപ്പോർട്ടർ തുക നൽകി മെസി വന്നേക്കുമെന്ന ഘട്ടമായപ്പോൾ , പ്രമുഖ മലയാളം ചാനൽ ” കേരളത്തിൽ മെസിയുടെ സംഘം വന്നാൽ നല്ല താമസസ്ഥലം പോലുമില്ലെന്നും , സുരക്ഷാ പ്രശ്നമുണ്ടെന്നും ” കാട്ടി അർജൻ്റീന ഫുട്ബോൾ
ഫെഡറേഷന് മെയിൽ അയച്ചു. അത് ഏശിയില്ല .
അന്താരാഷ്ട്ര മത്സരങ്ങളുടെ Window നിശ്ചയിക്കുന്ന FIFA , കേരളത്തിനു പകരം ചൈന ഷെഡ്യൂളാണ് അംഗീകരിച്ചത്. പകരം ഈ വർഷം മാർച്ചിലേയ്ക്ക് കേരള ഷെഡ്യൂൾ മാറ്റാനും നിർദ്ദേശിച്ചതോടെ എല്ലാം കുളമായി.
ടിമെത്തുമെന്ന് ഉറപ്പു പറഞ്ഞ് പണം വാങ്ങിയ സാഹചര്യത്തിലാണ് GCDA സ്റ്റേഡിയം നവീകരിച്ചത്.
അതിൻ്റെ പണം ചെലവിട്ടതും റിപോർട്ടറാണ്. പണി നടക്കുന്ന സമയത്തും അത് ടോർപിഡോ ചെയ്യാൻ ചില ചാനലുകൾ ശ്രമിച്ചു. ടെണ്ടറില്ലാതെ പണി എന്നൊക്കെ തട്ടി. സ്പോൺസർ സ്വന്തം കാശ് മുടക്കി സ്റ്റേഡിയം നവീകരിക്കുമ്പോൾ എന്തിനാണ് ടെണ്ടർ ? വലിയ രാജ്യാന്തര മത്സരങ്ങൾ നടത്തുമ്പോൾ എല്ലാം രേഖാമൂലമാവില്ല . പലതും സൂം മീറ്റിംഗിലുമൊക്കെയാവും തീരുമാനിക്കുക.
റിപ്പോർട്ടർ സ്പോൺസറായത് ലാഭം പ്രതീക്ഷിച്ചു തന്നെയാണ്. മെസി വന്നെങ്കിൽ പല ഇനങ്ങളിലായി മുടക്കിയ തുകയും 50 – 100 കോടി അധികവും കിട്ടും. റിപ്പോർട്ടറിന് വലിയ നേട്ടവുമുണ്ടായേനെ. പക്ഷെ അർജൻ്റീന കാലുമാറിയതോടെ കൊടുത്ത പണം പോയി. കുറച്ച് കോടി തിരിച്ചു കിട്ടിയെന്നാണറിവ് . ബാക്കിക്ക് കേസ് നടക്കുന്നു . മന്ത്രി സംഘം സ്പെയിനിൽ പോയ വകയിൽ 13 ലക്ഷം ഖജനാവിൽ നിന്ന് കൊടുക്കേണ്ടി വന്നു. അത് വേണമെങ്കിൽ വിവാദമാക്കാം.
24 ന്യൂസിനും ഏഷ്യാനെറ്റിനും റിപ്പോർട്ടറിനോട് കെറുവിപ്പുണ്ട്. രണ്ടാം സ്ഥാനത്തായ 24 റിപ്പോർട്ടർ റീ ലോഞ്ച് ചെയ്തതോടെ മൂന്നാമതായി. ഒന്നാം സ്ഥാനത്ത് വലിയ ലീഡിൽ നിന്ന ഏഷ്യാനെറ്റ് ചില ഘട്ടങ്ങളിൽ റിപ്പോർട്ടറിനു പിന്നിൽ രണ്ടാമതായി.
മനോരമ , മാതൃഭൂമി , മൗദൂദികൾക്ക് സതീശനെ രക്ഷിക്കാൻ ഒരു കച്ചിത്തുരുമ്പ് കിട്ടി. പിണറായി കാലത്ത് കയ്യിലും വായിലുമുള്ള ഇരിപ്പു കരണം സസ്പെൻഷനിലായ നായർ ഐ.എ.എസിന് അതിനു കാരണഭൂതരായ പഴയ ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും നാറ്റിക്കണം.
അല്ലാതെ ഇവന്മാർക്ക് മറ്റൊരു ലക്ഷ്യവുമില്ല.
സ്പാൺസറെ കണ്ടെത്താൻ ക്വട്ടേഷൻ വിളിക്കണം
മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്. നെഗറ്റീവാണെങ്കിലും എല്ലാ ചാനലുകൾക്കും റിപ്പോർട്ടറിൻ്റെ പേര് പറയേണ്ടി വന്നു. അതും മരംമുറി ചാനലിന് ഗുണമായേ ഭവിക്കൂ എന്ന് ചിന്തിക്കാൻ പോലും മണ്ടന്മാർക്ക് കഴിവില്ല






