Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlinesPolitics
Home›General›‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

By Admin
September 27, 2026
27
0

‘നാടിന്‍റെ ഓർമ്മയെ വെല്ലുവിളിച്ച് പച്ച കള്ളം പറയുക എന്നത് ഒരു തന്ത്രമായി യുഡിഎഫ് നേതാക്കൾ ആകെ ആഘോഷിക്കുകയാണ്’

ഗോപകുമാർ മുകുന്ദൻ

ഗോപകുമാർ മുകുന്ദൻ എഴുതുന്നു
കുട്ടനാട് MLA യുടെ ഒരു വാർത്താ സമ്മേളനം കണ്ടതാണ് ഇതെഴുതാനുള്ള പ്രേരണ.
മാസം രണ്ടു കഴിഞ്ഞിട്ടും പ്രളയ ബാധിതർക്ക് അടിയന്തിര ധന സഹായം ലഭിക്കാത്തത് വലിയ ജനരോഷം ഉണ്ടാക്കിയിട്ടുണ്ട്. ഈ സമയത്ത് MLA അദ്ദേഹത്തിന്റെ ബിസിനസ് കാര്യങ്ങൾക്കായിരിക്കണം വിദേശത്തായിരുന്നു . സ്വാഭാവികമായും വിമർശനം വരുമല്ലോ? അതിനോട് പ്രതികരിച്ചാണ് ശ്രീ റെജി ചെറിയാന്‍റെ പത്ര സമ്മേളനം.
സർക്കാർ പണമല്ലേ , അത് ഇന്ന സമയത്ത് കൊടുക്കണം എന്നൊരു നിയമം ഉണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം!
പിന്നെ 2018 ൽ സഖാക്കളുടെ കയ്യിൽ കുറെ പണം കൊടുത്തയയ്ക്കുകയായിരുന്നു, ഇപ്പോൾ അങ്ങനെയല്ല ബാങ്ക് അക്കൌണ്ടിൽ കൊടുക്കുകയാണ് പോലും!
പിന്നെ 2018 ൽ സഖാക്കൾ കുറെ കൊടുത്തു, കുറേ അടിച്ചു മാറ്റി പോലും?
ഇപ്പോൾ സതീശൻ സർക്കാർ ആരും ചോദിക്കാതെ അടിയന്തിര ധന സഹായം പ്രഖ്യാപിച്ചില്ലേ എന്നതാണ് കുട്ടനാട് MLA യുടെ ചോദ്യം.
നാടിന്‍റെ ഓർമ്മയെ വെല്ലുവിളിച്ച് പച്ച കള്ളം പറയുക എന്നത് ഒരു തന്ത്രമായി യുഡിഎഫ് നേതാക്കൾ ആകെ ആഘോഷിക്കുകയാണ്.
എന്തായിരുന്നു 2018 ലെ ദുരിതാശ്വാസ സഹായത്തിന്റെ സ്ഥിതി?
 ആലപ്പുഴയിലും കൂട്ടനാട്ടിലും 2018 ജൂൺ- ജൂലൈ മാസങ്ങളിലും ഓഗസ്റ്റ് 1-19 കാലത്തുമായി രണ്ടു ഘട്ടം പ്രളയമുണ്ടായി. രണ്ടു ഘട്ടങ്ങളിലായി 1069 കാമ്പുകളാണ് പ്രവർത്തിച്ചത് . കാമ്പുകളിൽ കഴിഞ്ഞത് 98903 കുടുംബങ്ങളാണ്.
 ആ കാമ്പുകളുടെ നടത്തിപ്പിനെ കുറിച്ച് UNICEF പ്രതിനിധിയായ Mr. Binku Bihari Sarkar കുറിച്ചത് ഈ പോസ്റ്റിൽ ഇമേജ് ആയി കൊടുത്തിട്ടുണ്ട്. / എന്റെ 20 കൊല്ലത്തെ പ്രൊഫഷണൽ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ദുരിതാശ്വാസ കാമ്പുകളാണ് ഞാൻ സന്ദർശിച്ചത്. തികഞ്ഞ പ്രൊഫഷണൽ സമീപനത്തോടെ, വൃത്തിയും വെടിപ്പുമുള്ള, നല്ല ഭക്ഷണവും , ആരോഗ്യ സുരക്ഷയും നടത്തുന്ന കാമ്പുകൾ . എല്ലാവരും സന്തോഷത്തോടെ കഴിയുന്നു. ഇത് രേഖപ്പെടുത്തി പ്രചരിപ്പിക്കണം. എല്ലാവർക്കും കേരളം പാഠമാകട്ടെ, ഞാൻ അതീവ സന്തുഷ്ടി രേഖപ്പെടുത്തുന്നു./ ഏതാണ്ട് ഇതാണ് അദ്ദേഹം എഴുതിയ കുറിപ്പിന്റെ ഉള്ളടക്കം.
 റെജി ചെറിയാൻ MLA പറയുന്നത് സഖാക്കൾ വഴി അടിയന്തിര സഹായം കൊടുത്തു എന്നല്ലേ? എന്തും പറയുക എന്നത് നല്ല രീതിയല്ല. തഹസിൽദാർ ആണ് അന്ന് അടിയന്തിര സഹായം വിതരണം ചെയ്തത്. അത് എത്ര ആളുകൾക്കാണ് അന്നു കൊടുത്തത്?
 അടിയന്തിര സഹായം 2018 ൽ തന്നെ 10000 രൂപയാണ് കൊടുത്തത്. ആലപ്പുഴയിൽ 165848 കുടുംബങ്ങൾക്ക് പണം കൊടുത്തു.
 തിരികെ വീടുകളിൽ എത്തി ജീവിതം തുടങ്ങാൻ 155859 കുടുംബങ്ങൾക്ക് കിറ്റുകൾ കൊടുത്തു. ഇത് കാമ്പ് വിട്ടു വീടുകളിലേക്കു പോയപ്പോൾ തന്നെ കൊടുത്തതാണ്.
 പൂർണ്ണമായി തകർന്ന 20252 വീടുകൾക്കും ഭാഗികമായി തകർന്ന 60927 വീടുകൾക്കും ധന സഹായം കൊടുത്തു.
 വീട്ടുപകരണങ്ങൾ വാങ്ങാൻ പലിശ രഹിത വായ്പയായി 1 ലക്ഷം രൂപ വീതം നൽകി
 ആലപ്പുഴയിൽ 186366 വീടുകളാണ് ശുചീകരണം നടത്തിയത്. കാമ്പുകളിൽ നിന്നും വീടുകളിൽ എത്തിയപ്പോഴേക്കും ഇത് പൂർത്തിയായിരുന്നു . വൃത്തിയാക്കിയ കിണറുകൾ 58300 ആണ് ജില്ലയിൽ.
 ജില്ലയിൽ 59555 കർഷകർക്ക് കൃഷി നാശത്തിന് നഷ്ട പരിഹാരം നൽകി.
ഇനിയും കണക്കുകൾ പറയാം. ഇതെങ്ങനെയാണ് സമയ ബന്ധിതമായി നടന്നത്? വീടുകളുടെ നഷ്ടം നിർണ്ണയിച്ചത് എങ്ങനെയായിരുന്നു? കേരളത്തിലെ എല്ലാ സാങ്കേതിക സ്ഥാപനങ്ങളുടെയും ശേഷി ഏകോപിപ്പിച്ച് സമയ ബന്ധിതമായി നടത്തി. ശുചീകരണം നടന്നത് എങ്ങനെയായിരുന്നു? വലിയ ബഹുജന പങ്കാളിത്തതോടെ കൃത്യമായി നടന്നു.
ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.
നിലപാടുള്ള , നേതൃത്വം വേണം. അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്.
അതിനു ചൂട്ടു പിടിച്ച് കുട്ടനാട് MLA എന്തിനാണ് നിയന്ത്രണം വിടുന്നത്?

(ഫെയ്സ് ബുക്കിൽ എഴുതിയത്)

TagsBinku Bihari SarkarGopakumar MukundanKuttanaduReji Cheriyan MLA
Previous Article

പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് ...

Next Article

ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക ...

Related articles More from author

  • GeneralHeadlines

    കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

    August 8, 2026
    By Admin
  • GeneralHeadlines

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

    April 23, 2026
    By Admin
  • GeneralHeadlines

    തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി

    May 28, 2026
    By Admin
  • HeadlinesHealth

    അപൂർവ രോഗങ്ങളുടെ പരിചരണവും നിരീക്ഷണവും ശക്തിപ്പെടുത്താൻ ‘കെയർ’ പോർട്ടൽ

    March 13, 2026
    By Admin
  • GeneralHeadlinesHealth

    പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

    April 25, 2026
    By Admin
  • GeneralHeadlines

    ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം

    February 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions