ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

ശനിയാഴ്ച 3,014 ഷോകളിൽ ‘ഐ ആം ഗെയിം’ 34.4% ഒക്ക്യുപ്പെൻസി
കൊച്ചി:ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ മൂന്നാം ദിനം ഇന്ത്യയിൽ 4.15 കോടി നെറ്റ് കളക്ഷൻ നേടി.
ആദ്യ രണ്ട് ദിവസങ്ങളിൽ യഥാക്രമം 5.40 കോടിയും 4.90 കോടിയും നേടിയ ചിത്രത്തിന്‍റെ മൂന്ന് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷൻ 14.45 കോടിയായി.ഇന്ത്യ ഗ്രോസ് 16.90 കോടിയാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് ഇതുവരെ 13.75 കോടി നേടിയതോടെ ചിത്രത്തിന്റെ വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടിയിലെത്തി.
ശനിയാഴ്ച 3,014 ഷോകളിൽ ചിത്രം 34.4% ഒക്ക്യുപ്പെൻസി രേഖപ്പെടുത്തി. മലയാളം പതിപ്പാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത് — 2.65 കോടി ഗ്രോസ്. തെലുങ്ക് പതിപ്പ് 75 ലക്ഷവും തമിഴ് പതിപ്പ് 70 ലക്ഷവും ഹിന്ദി പതിപ്പ് ₹5 ലക്ഷവും നേടി.കേരളത്തിൽ നിന്ന് മൂന്നാം ദിനം 2.80 കോടി ഗ്രോസ് ലഭിച്ചു.







