Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlines
Home›General›അമ്മയുടെ ആശ്ലേഷമെന്ന അനുഗ്രഹം ലഭിച്ച ഏതൊരാൾക്കും അത് മാതൃസ്നേഹത്തെക്കാൾ ആഴത്തിൽ ആത്മാവിനെ ഉണർത്തുന്നതായി മനസ്സിലാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അമ്മയുടെ ആശ്ലേഷമെന്ന അനുഗ്രഹം ലഭിച്ച ഏതൊരാൾക്കും അത് മാതൃസ്നേഹത്തെക്കാൾ ആഴത്തിൽ ആത്മാവിനെ ഉണർത്തുന്നതായി മനസ്സിലാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

By Admin
September 27, 2026
34
0

സഹജമായ കരുണയാണ് അമ്മയുടെ വ്യക്തിത്വത്തിന്‍റെ സവിശേഷമായ ആകർഷണം

കൊല്ലം :അമ്മയുടെ ആശ്ലേഷമെന്ന അനുഗ്രഹം ലഭിച്ച ഏതൊരാൾക്കും അത് മാതൃസ്നേഹത്തെക്കാൾ ആഴത്തിൽ ആത്മാവിനെ ഉണർത്തുന്നതായി മനസ്സിലാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് അഞ്ചു പതിറ്റാണ്ടുകളായി സാധനയും ധർമ്മവുമാക്കി മാറ്റിയ ഒരാളുടെ ജന്മദിനം തീർച്ചയായും സേവന രൂപത്തിൽ തന്നെയായിരിക്കണം ആഘോഷിക്കപ്പെടേണ്ടത്. അമ്മയുടെ ജന്മദിനം—’വിശ്വസേവാ ദിനം’ ആയി ആചരിക്കുന്നത്—നാം പൂർണ്ണഹൃദയത്തോടെ ആഘോഷിക്കുകയാണ്.
അമ്മയുടെ സാന്നിധ്യത്തിലായിരിക്കുന്നത് എല്ലാ ഐഹിക ഉത്തരവാദിത്വങ്ങൾക്കും ഉപരിയായി മനുഷ്യനായിരിക്കുക എന്നതിന്‍റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ ഒരാളെ പ്രാപ്തനാക്കുന്നു. വികാരപരമായി അധികം പ്രതികരിക്കാത്ത വ്യക്തി പോലും ഈ സ്ഥലം സന്ദർശിക്കുമ്പോൾ, അമ്മ ചെയ്യുന്ന സേവനങ്ങളോട് കൃതജ്ഞതയുള്ളതായി തീരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സംവിധാനങ്ങൾ സമൂഹത്തെ നിലനിർത്തുമ്പോൾ, അമ്മയുടെ രൂപമാർന്ന കരുണയാണ് അതിനെ ഒന്നിച്ചുനിർത്തുന്നത് . ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേർക്ക് മറ്റുള്ളവരുടെ ദുഃഖങ്ങൾ മനസ്സിലാക്കാനുള്ള അറിവും അനുകമ്പയും പകർന്നുനൽകുന്നത് അമ്മയെപ്പോലെയുള്ള ആത്മീയജ്യോതിസ്സാണ്. ദുരിതത്തിൽ തനിച്ചല്ലെന്നും, മറിച്ച് അമ്മ ഒപ്പമുണ്ടെന്നുമുള്ള ആഴത്തിലുള്ള തിരിച്ചറിവ് അമ്മയുടെ സ്നേഹാശ്ലേഷത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേരിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

2001-ൽ ഗുജറാത്തിലുണ്ടായ വിനാശകരമായ ഭൂകമ്പസമയത്താണ് അമ്മയുടെ കരുണ ആദ്യമായി നേരിട്ടറിഞ്ഞത്. അന്ന് 1,200 മനോഹരമായ വീടുകൾ നിർമിച്ച് അമ്മ ഗ്രാമം മുഴുവൻ സ്ഥാപിച്ചു. ടൗൺ ഹാൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, ആശുപത്രി തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ നൽകി അമ്മ ആ പ്രദേശം വികസിപ്പിച്ചെടുത്തു. ഇന്ന് ആ ഗ്രാമം ‘അമ്മയുടെ ഗ്രാമം’ എന്നറിയപ്പെടുന്നു.

അമ്മയെ സംബന്ധിച്ചിടത്തോളം ‘സേവന ദിനം’ ഒരിക്കലും അവസാനിക്കുന്നില്ല, കാരണം അമ്മയുടെ സേവനം വർഷം മുഴുവൻ, 365 ദിവസവും, തുടരുന്നു . അമ്മയുടെ ജീവിതം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനെ ഭാവം (ഭക്തി), കർമ്മം (പ്രവർത്തനം), കരുണ (അനുകമ്പ) എന്നീ മൂന്ന് വശങ്ങളായി തിരിക്കാം. സഹജമായ കരുണയാണ് അമ്മയുടെ വ്യക്തിത്വത്തിന്‍റെ സവിശേഷമായ ആകർഷണം . മനുഷ്യർ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ സ്വാർത്ഥരഹിതമായ സേവനത്തിൽ ഏർപ്പെടുമ്പോൾ, ചുരുക്കം ചിലർ മാത്രമേ അവരുടെ ജീവിതമാകെയും അതിനായി മാറ്റിവയ്ക്കുന്നുള്ളൂ; അമ്മ ജീവിതം മുഴുവൻ നിസ്വാർഥ സേവനത്തിനായി വിനിയോഗിച്ചിരിക്കുന്നു. പലർക്കും സേവനമനോഭാവമുണ്ടെങ്കിലും, ആ മനോഭാവത്തെ പ്രസ്ഥാനമാക്കാൻ ചുരുക്കം ചിലർക്കേ സാധിക്കാറുള്ളൂ; അമ്മ സേവന പാരമ്പര്യത്തെ വ്യവസ്ഥാപിത രൂപത്തിലാക്കുക മാത്രമല്ല, അതിനെ ആഗോള പ്രസ്ഥാനമാക്കി മാറ്റുകയും ചെയ്തുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

ഇന്ത്യ ജി-20 അധ്യക്ഷപദവി വഹിച്ചപ്പോൾ അമ്മ സിവില്‍-20-ന് നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലഹരിമുക്ത ഇന്ത്യ’ യജ്ഞത്തിനും അമ്മ അനുഗ്രഹം നൽകിയിട്ടുണ്ട്; ഈ അനുഗ്രഹത്താൽ രാജ്യം മുഴുവൻ ലഹരിമുക്തമാവുകയും നാം ഈ ലക്ഷ്യം തീർച്ചയായും കൈവരിക്കുകയും ചെയ്യും. “സർവ്വജന ഹിതായ, സർവ്വജന സുഖായ” എന്ന മന്ത്രം ഉൾക്കൊണ്ട്, അതേ പാത പിന്തുടരാനായി അമ്മ തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു

TagsMatha Amruthananda Mayi
Previous Article

വയോജന സൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ വയോജന ...

Next Article

പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം ...

Related articles More from author

  • GeneralHeadlines

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

    September 27, 2026
    By Admin
  • BusinessGeneralHeadlines

    വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയുണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ,അദാനി ഒന്നും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

    July 1, 2026
    By Admin
  • GeneralHeadlines

    കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

    May 11, 2026
    By Admin
  • GeneralHeadlines

    തിരുവോണ ദിവസവും കോരിച്ചൊരിഞ്ഞ് മഴ,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണത്തിനും സാധ്യത

    August 26, 2026
    By Admin
  • GeneralHeadlines

    ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

    July 27, 2026
    By Admin
  • GeneralHeadlines

    അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി

    February 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions