Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

  • ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

  • വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  • കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

  • കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

GeneralHeadlines
Home›General›കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

By Admin
October 2, 2026
109
0

ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ നിസ്സഹായനാണെന്നും കേസിലെ പരാതിക്കാരനായ എ സൈഫുദ്ദീന്‍ ഹാജി

തിരുവനന്തപുരം:’സിറാജ്’ തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീര്‍ കൊലപാതക കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപ്പെട്ടതായി ഗുരുതര ആരോപണം. ‘സിറാജ്’ ദിനപത്രം ഡയക്ടറും കേരള മുസ്‌ലിംജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എ സൈഫുദ്ദീന്‍ ഹാജിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അട്ടിമറിച്ചത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് തീരുമാനം. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കൊല്ലപ്പെട്ട ബഷീറിന്‍റെ ഭാര്യയുടെ ആവശ്യവുമായി ബന്ധപ്പെട്ട ഫയല്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ഒടുവില്‍ ആവശ്യം നിരാകരിച്ചിരിക്കുന്നത്.

എ സൈഫുദ്ദീന്‍ ഹാജി

കേസില്‍ വിവാദ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാംവെങ്കിട്ടറാമാണ് ഒന്നാം പ്രതിയെന്നിരക്കെ ഐ എ എസ് ലോബിക്കുവേണ്ടിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപ്പെട്ടതെന്നും ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ നിസ്സഹായനാണെന്നും കേസിലെ പരാതിക്കാരനായ എ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. ബഷീര്‍ കൊല്ലപ്പെട്ട് ഏഴ് വര്‍ഷമായിട്ടും വിചാരണ നീട്ടിക്കൊണ്ട് പോകാനും അട്ടിമറിക്കാനും പ്രതിനടത്തുന്ന ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ഒരു തവണ നിസ്സാര വിഷയത്തില്‍ കോടതി മാറ്റി. എന്നാല്‍ ആദ്യ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ കേസില്‍ നിന്നൊഴിവാക്കി. അതോടെ അപകടം മണത്ത ബഷീറിന്റെ ഭാര്യ സി ജസീല സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സേവനം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും നിയമനം നീണ്ടതോടെ ജസീല ഹൈക്കോടതിയെ സമീപിച്ചു. എ സന്തോഷ്‌കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഉത്തരവിറങ്ങുന്നതുവരെ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നാലിലെ വിചാരണ നടപടി മാറ്റിവെക്കാന്‍ കോടതി ഉത്തരവിട്ടു.
പിന്നീട് ഇതിന് വിരുദ്ധമായാണ് സപ്തംബര്‍ 17ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യം നിരസിച്ചുകൊണ്ട് ഉത്തരവിറക്കിയത്. തുടര്‍ന്ന് സര്‍ക്കാരിന്‍റെ ഈ വഞ്ചനക്കെതെിരെ ബഷീറിന്‍റെ ഭാര്യ വീണ്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഫയല്‍ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇരയുടെയോ കുടുംബത്തിന്‍റെയോ അപേക്ഷയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കല്‍ സ്വാഭാവിക നടപടിയാണെന്നിരിക്കെ ഈ കേസില്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം പോലും മുഖ്യമന്ത്രി അട്ടിമറിച്ചത് കൊടും ചതിയും വഞ്ചനയുമാണെന്ന് സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. ബഷീറിന്‍റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കേരള മുസ്‌ലിം ജമാഅത്ത് തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുെമന്നും ആവശ്യമെങ്കില്‍ ബഷീറിന്റെ വിധവയും മക്കളും സമരത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

TagsA Saifudeen HajiK M BasheerV D Satheesan
Previous Article

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 ...

Related articles More from author

  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • GeneralHeadlinesPolitics

    ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ...

    September 23, 2026
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin
  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • HeadlinesPolitics

    ‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’

    April 4, 2026
    By Admin
  • GeneralHeadlines

     യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം

    May 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’
  • ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും
  • വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
  • കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’
  • കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

Timeline

  • October 2, 2026

    കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

  • October 2, 2026

    ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

  • October 2, 2026

    വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  • October 2, 2026

    കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

  • October 2, 2026

    കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions