Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

  • കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

  • ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

  • വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  • കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

GeneralHeadlinesTechnology
Home›General›ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

By Admin
October 3, 2026
45
0

അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 45 എക്സിബിഷനുകളും ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവും എക്സ്പോയും ഒക്ടോബര്‍ 8, 9 തീയതികളില്‍ നഗരത്തില്‍ നടക്കും.കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) അനുബന്ധ സ്ഥാപനമായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് (കെഎല്‍ഐപി) കീഴിലുള്ള ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കാണ് ‘ബയോ കണക്ട് 4.0’ എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 8 രാവിലെ 10 ന് ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ‘നെക്സ്റ്റ് ഡെവലപ്മെന്‍റ് ലീപ്’ എന്ന വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിക്കും. വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷകനായിരിക്കും.മന്ത്രിമാരായ കെ. മുരളീധരന്‍,ടി. സിദ്ദിഖ്, വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയര്‍മാന്‍ ബാലഗോപാല്‍ സി, സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് വിഷന്‍ സയന്‍സ് സ്ഥാപക ഡയറക്ടറും ഇന്‍ഫ്ളമാസോംസ് പ്രസിഡന്‍റും സി.ഇ.ഒയുമായ ഡോ. ജയകൃഷ്ണ അമ്പാട്ടി എന്നിവര്‍ പ്രഭാഷണം നടത്തും.

വ്യവസായ മേഖലയിലെയും സ്റ്റാര്‍ട്ടപ്പുകളിലെയും പ്രമുഖരുടെ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉത്പന്നങ്ങളുടെ ലോഞ്ചിംഗ്, ബി2ബി, ബി2ജി നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍, ഗവേഷണ-വികസന സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും സഹായകമായ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. മുന്നോടിയായി ഒക്ടോബര്‍ 7 ന് നിക്ഷേപകരുടെ പ്രത്യേക സംഗമം തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കും.

ലൈഫ് സയന്‍സസ് മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വ്യവസായ പങ്കാളികളെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക, പ്രത്യേകിച്ച് ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും അവര്‍ക്ക് അവസരമൊരുക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലൈഫ് സയന്‍സസ് രംഗത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യവസായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ബിസിനസ്, നെറ്റ് വര്‍ക്കിംഗ്, പങ്കാളിത്ത അവസരങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനും ഇത് ഗുണകരമാകും.

അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 45 എക്സിബിഷനുകളും ഉണ്ടാകും.’ബയോ കണക്ട് 4.0′ വിവിധ മേഖലകളിലെ പങ്കാളികളെ ഒരുമിപ്പിക്കുകയും നയപരമായ ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുകയും ചെയ്യുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലൈഫ് സയന്‍സസ് മേഖലയിലെ നവീകരണം, ഉത്പാദനം, നിക്ഷേപം എന്നിവയില്‍ കേരളത്തെ മികച്ച കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് പരിപാടി കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണാ സംവിധാനങ്ങള്‍, നിക്ഷേപ സാധ്യതകള്‍ എന്നിവ പരിപാടിയില്‍ പരിചയപ്പെടുത്തും. കേരള ഇന്‍ഡസ്ട്രിയല്‍ നയത്തിന് കീഴില്‍ ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ബയോടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുര്‍വേദ, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, ന്യൂട്ട്രാസ്യൂട്ടിക്കല്‍സ്, മറ്റ് ലൈഫ് സയന്‍സസ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വളര്‍ന്നുവരുന്ന കേന്ദ്രമായി കേരളത്തെ മാറ്റാന്‍ ഈ പരിപാടിയിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെഎസ്ഐഡിസി എംഡിയും ഡിഐസി ഡയറക്ടറുമായ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതവും കെഎല്‍ഐപി (ബയോ 360) സിഇഒ ജോസ് കൂര്യന്‍ നന്ദിയും രേഖപ്പെടുത്തും.

ഗവേഷകര്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒരുമിപ്പിച്ച് കൊണ്ടുവന്ന് അറിവുകള്‍ കൈമാറുന്നതിനും സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ-അക്കാദമിക സഹകരണത്തിനും ‘ബയോ കണക്ട് 4.0’ ശ്രദ്ധ ചെലുത്തും.ഉത്തരവാദിത്തത്തോടെയുള്ള നിക്ഷേപവും വ്യവസായ വളര്‍ച്ചയും, നവീകരണത്തിലൂന്നിയ വികസനം, സുസ്ഥിരത, പ്രതിരോധ ശേഷി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയില്‍ കേരളം പിന്തുടരുന്ന മാതൃക കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഐഡിസി, കിന്‍ഫ്ര എന്നിവയുടെ സംയുക്ത സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക്, ലൈഫ് സയന്‍സസ് മേഖലയിലെ ഗവേഷണം, നവീകരണം, ഉത്പാദനം, വാണിജ്യവത്കരണം എന്നിവയ്ക്ക് ലോകോത്തര രീതിയിലുള്ള ആവാസവ്യവസ്ഥ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ 200 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഉടന്‍തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലോട്ടുകള്‍ ലീസിന് ലഭ്യമാണ്. ആഗോള തലത്തിലും രാജ്യത്തിനകത്തുമുള്ള ലൈഫ് സയന്‍സസ് നിക്ഷേപങ്ങള്‍ക്ക് അനുയോജ്യ കേന്ദ്രം കൂടിയാണിത്.

TagsBio Connect 4.0
Previous Article

കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് ...

Related articles More from author

  • HeadlinesPolitics

    ‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

    February 4, 2026
    By Admin
  • GeneralHeadlines

    താരിഖ് റഹ്മാനെയും മോട്ട്ലിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

    February 13, 2026
    By Admin
  • BusinessHeadlines

    നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ,50 ശതമാനം വരെ ഓഫർ

    December 18, 2025
    By Admin
  • Headlines

    കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

    November 18, 2025
    By Admin
  • GeneralHeadlines

    അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ

    January 26, 2026
    By Admin
  • GeneralHeadlines

    ‘കേരളത്തിലെ 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം സുരക്ഷാ പെൻഷൻ എത്തിക്കഴിഞ്ഞു’

    February 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്
  • കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’
  • ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും
  • വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
  • കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

Timeline

  • October 3, 2026

    ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട്’ബയോ കണക്ട് 4.0′ ഒക്ടോബറില്‍ തലസ്ഥാനത്ത്

  • October 2, 2026

    കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

  • October 2, 2026

    ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

  • October 2, 2026

    വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  • October 2, 2026

    കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions