Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

  • ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

GeneralHeadlines
Home›General›‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

By Admin
October 5, 2026
43
0

തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി ‘എന്‍ ഊര്’ പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവില്‍ ട്രൈബല്‍ സര്‍വകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ബ്രാന്‍ഡ് വയനാടി’ന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായ വിവിധ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ തനത് ആഗോള ബ്രാന്‍ഡുകളായി ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായാണിത്. പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷമുള്ള വയനാടിന്‍റെ സാമ്പത്തിക പുനരുജ്ജീവനവും ജനങ്ങളുടെ ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഈ കര്‍ട്ടന്‍ റൈസര്‍ പരിപാടി.

സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. എംഎല്‍എ മാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, കേരള ടൂറിസം ഡയറക്ടര്‍ എം. അഞ്ജന, അഡി. ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍, ജില്ലാ കലക്ടര്‍ ചെല്‍സ സിനി, സബ് കലക്ടര്‍ അതുല്‍ സാഗര്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ഹനീഫ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് സി.വി രാജന്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും

‘ബ്രാന്‍ഡ് വയനാട്’ പരിപാടിയുടെ ഭാഗമായി വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങളും ഉണ്ടാകും. ‘പ്രകൃതിയും വന്യജീവി വൈവിധ്യവും’ എന്ന വിഷയത്തില്‍ എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസും, ‘സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കല്‍പ്പറ്റ നാരായണനും, ‘കരകൗശലം’ എന്ന വിഷയത്തില്‍ ഉറവ് ഇന്‍ഡിജിനസ് സയന്‍സ് & ടെക്നോളജി സ്റ്റഡി സെന്‍റര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ടി. ശിവരാജും സംസാരിക്കും.

വയനാടിനെ സുരക്ഷിതവും സുസ്ഥിരവുമായ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള ഉത്തരവാദിത്ത ടൂറിസം നയങ്ങളും ഹോംസ്റ്റേ നവീകരണവും പദ്ധതി ഉറപ്പാക്കും. വയനാടിനെ വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതിയും ജീവിതവും സംസ്കാരവും അനുഭവിക്കാവുന്ന ടൂറിസം ഉല്‍പ്പന്നമായി ആഗോള വിപണിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. വയനാട് കോഫി, സുഗന്ധവ്യഞ്ജനങ്ങള്‍, പരമ്പരാഗത നെല്ലിനങ്ങള്‍, തേന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പ്രാദേശിക പാചകരീതികള്‍, കാര്‍ഷിക ജീവിതം, ഗോത്രപൈതൃകം, ഗ്രാമീണ അനുഭവങ്ങള്‍ എന്നിവയും ടൂറിസവുമായി ബന്ധിപ്പിക്കും.

ഭൗമസൂചികാ പദവിയുള്ള ‘വയനാട് റോബസ്റ്റ കോഫി’യെ ‘ഫാം ടു കപ്പ്’ മാതൃകയില്‍ ആഗോള വിപണിയില്‍ പ്രീമിയം ബ്രാന്‍ഡായി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി ‘എന്‍ ഊര്’ പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവില്‍ ട്രൈബല്‍ സര്‍വകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും. ഇതോടൊപ്പം കോര്‍പ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കുന്ന ‘വയനാട് സി.എസ്.ആര്‍ എക്സ്ചേഞ്ച്’ (ഭൂമി പോര്‍ട്ടല്‍), പരിസ്ഥിതി സംരക്ഷണത്തിനായുള്ള ‘ഇ-മാലിന്യ മുക്ത ഡ്രൈവ്’ എന്നിവയും ബ്രാന്‍ഡ് വയനാടിന്‍റെ ഭാഗമായി നടപ്പിലാക്കും.

‘എക്സ്പീരിയന്‍സ് വയനാട്’ എന്ന ആശയത്തിലൂടെ വയനാടിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെ ലോകസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കും. പരിശീലനം ലഭിച്ച പ്രാദേശിക ഗൈഡുകള്‍, ഹോംസ്റ്റേകള്‍, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലൂടെ ടൂറിസത്തിന്‍റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിടുന്നു.
ദ്വിദിന സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഒക്ടോബര്‍ 6 ചൊവ്വാഴ്ച ബ്രാന്‍ഡ് വയനാട് വിഷന്‍ പ്രഖ്യാപനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. തിരുനെല്ലി സര്‍ക്യൂട്ട്, ചേകാടി ഫാം സന്ദര്‍ശനം, കാപ്പി എക്സ്പീരിയന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഗൈഡഡ് സഞ്ചാരവും ആദ്യ ദിനത്തില്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറുമുതല്‍ എന്‍ ഊരില്‍ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും.

കര്‍ട്ടന്‍ റൈസര്‍ പരിപാടിയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലും പൊതുജനങ്ങള്‍ക്കായി രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരെ ‘എന്‍ ഊര്’ ലൈവ് എക്സ്പീരിയന്‍സ് സോണ്‍ പ്രവര്‍ത്തിക്കും. ഗോത്രവര്‍ഗ്ഗക്കാരുടെ തനത് ജീവിതരീതികള്‍, ഗോത്ര ഭക്ഷണമേള, പൈതൃക-കരകൗശല പ്രദര്‍ശനം, കമ്മ്യൂണിറ്റി അനുഭവങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് നേരിട്ടറിയാന്‍ അവസരം ഒരുങ്ങും.

TagsBrand Wayanad
Previous Article

കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം ...

Next Article

‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ ...

Related articles More from author

  • GeneralHeadlinesLiterature

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

    July 13, 2026
    By Admin
  • GeneralHeadlines

    ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തുറമുഖങ്ങളിൽ ജാഗ്രതാ സിഗ്നൽ,സെപ്തംബർ 15 രാത്രി 11.30 വരെ കടലാക്രമണത്തിനും സാധ്യത

    September 14, 2026
    By Admin
  • GeneralHeadlines

    പരിസ്ഥിതി സൗഹാർദ്ദ തെരഞ്ഞെടുപ്പിനായി ‘ഗ്രീൻ ബട്ടൺ’ ക്യാമ്പയിന് തുടക്കം

    March 20, 2026
    By Admin
  • GeneralHeadlines

    ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

    May 31, 2026
    By Admin
  • GeneralHeadlinesHealth

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

    September 20, 2026
    By Admin
  • HeadlinesPolitics

    അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

    May 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’
  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍
  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്
  • ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Timeline

  • October 5, 2026

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • October 5, 2026

    ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • October 5, 2026

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • October 5, 2026

    ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

  • October 5, 2026

    ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions