Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

  • യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി

  • ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്

  • ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ

  • കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

GeneralHeadlinesPolitics
Home›General›ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

By Admin
October 12, 2026
35
0

പ്രമേയത്തെ എൽഡിഎഫും യുഡിഎഫും പിന്തുണച്ചപ്പോൾ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ എതിർത്തു

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം പാസായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്‍റെ വിശ്വാസ്യതയും നിഷ്പക്ഷതയും നഷ്ടപ്പെടുത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ എൽഡിഎഫും യുഡിഎഫും പിന്തുണച്ചപ്പോൾ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ എതിർത്തു.
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണമായ എസ്.ഐ.ആർ. നടപടികളിലെ അപാകതകളാണ് പ്രമേയത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടായെന്നും പട്ടിക തയ്യാറാക്കുന്നതിനും പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്‍റെ പ്രവർത്തനം സുതാര്യവും നിയമാനുസൃതവുമാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും പ്രമേയം ആരോപിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഉറപ്പുനൽകുന്ന പൌരന്‍റെ വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അർഹരായ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും പ്രമേയത്തിൽ പറയുന്നു.
എസ്.ഐ.ആറിലെ അപാകതകൾ പരിഹരിച്ച് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അർഹരായവരുടെ വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയുടെ ഘടനയിലും മാറ്റം വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനം ഉറപ്പാക്കാൻ നിലവിലെ നിയമനരീതിയിൽ മാറ്റം അനിവാര്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാക്കാൽ പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമീഷണർമാർക്കെതിരെയും നടപടി വേണമെന്ന് എം വിജിൻ എംഎൽഎ ഭേദ​ഗതി നിർദേശിച്ചുവെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചില്ല.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറക്കാത്തണമെന്നാവശ്യപ്പെട്ടുള്ള കേരള നിയമസഭ പ്രമേയത്തെ എതിർത്ത് ബി ജെ പി. പ്രമേയത്തിൽ ഭേദഗതിയടക്കം നിർദ്ദേശിച്ചാണ് ബി ജെ പി എതിർപ്പ് വ്യക്തമാക്കിയത്. എസ് ഐ ആർ അപാകതയാണെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബി ജെ പി നിയമസഭ കക്ഷി നേതാവ് ബി ബി ഗോപകുമാർ, അങ്ങനെയെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടെതെന്നാണ് ഭേദഗതി അവതരിപ്പിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബി ജെ പി അംഗങ്ങൾ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ബി ജെ പിയുടെ ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പിന്നാലെ യു ഡി എഫ് – എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചതോടെ ഗ്യാനേഷിനെ പുറത്താക്കാനുള്ള പ്രമേയം സഭ പാസാക്കുകയായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും കേരള നിയമസഭ എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അന്ന് അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരാണ് രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്താദ്യമായി പ്രമേയം കൊണ്ടുവന്നത്.പ്രതിപക്ഷമായ കോൺഗ്രസിന്റെയും പിന്തുണയോടെ പ്രമേയം ഐകകണ്ഠ്യേന പാസായി.

 

TagsGyanesh KumarKerala Niyamasabha
Previous Article

യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര ...

Related articles More from author

  • GeneralHeadlinesPolitics

    യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം ...

    October 12, 2026
    By Admin
  • GeneralHeadlines

    അറിവിന്‍റെ ജനാധിപത്യം : നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പ് ജനുവരി 7 മുതൽ

    December 16, 2025
    By Admin
  • GeneralHeadlinesPolitics

    പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ,എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പിണറായി വിജയൻ

    June 24, 2026
    By Admin
  • GeneralHeadlines

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

    May 11, 2026
    By Admin
  • GeneralHeadlines

    പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

    October 9, 2026
    By Admin
  • AtheethamGeneralHeadlines

    ജനകീയ വിഷയങ്ങളിൽനിന്ന് നിയമസഭയിൽ ഒളിച്ചോടി പ്രതിപക്ഷം,കാട്ടിയത് ‘കോമാളിക്കളി’യെന്ന് വിമർശനം

    February 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം
  • യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി
  • ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്
  • ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ
  • കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

Timeline

  • October 12, 2026

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

  • October 12, 2026

    യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി

  • October 12, 2026

    ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്

  • October 12, 2026

    ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ

  • October 12, 2026

    കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions