മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

ആദ്യ ദിനം ആഗോളതലത്തിൽ 33.70 കോടി രൂപയും, കേരളത്തിൽ നിന്ന് മാത്രം 3.80 കോടി രൂപയും
ചെന്നൈ:മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ ആഗോള ബോക്സ് ഓഫീസിൽ ആറാം ദിനം പിന്നിടുമ്പോൾ 106.25 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടിയതായി പ്രമുഖ ട്രേഡ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട്.ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഏകദേശം 76 കോടി മുതൽ 77.83 കോടി രൂപ വരെ ഗ്രോസ് കളക്ഷനും, 65.55 കോടിയിലധികം നെറ്റ് കളക്ഷനും സ്വന്തമാക്കി.
രാജ്കുമാർ പെരിയ സാമി സംവിധാനം ചെയ്ത ചിത്രം കേരളം, കർണ്ണാടക, തെലുങ്ക് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇതിനകം ഹിറ്റ് സ്റ്റാറ്റസ് നേടിക്കഴിഞ്ഞു. ഓവർസീസ് മാർക്കറ്റിലും ചിത്രം വിജയത്തിലേക്ക് നീങ്ങുകയാണ്. നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ്, ശ്രീ ലീല, രേണു ദേശായി തുടങ്ങിയവരും ഓമിലെ താരനിരയിലുണ്ട്. സായ് അഭ്യങ്കറിന്റേതാണ്ട് സംഗീതം
ആന്ധ്രാപ്രദേശിലെ രക്തചന്ദന കള്ളക്കടത്ത് ശൃംഖല തകർക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥയും (സായി പല്ലവി) അവരുടെ അണ്ടർകവർ ഏജന്റും (ധനുഷ്) നടത്തുന്ന നീക്കങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.ആദ്യ ദിനം ആഗോളതലത്തിൽ 33.70 കോടി രൂപയും, കേരളത്തിൽ നിന്ന് മാത്രം 3.80 കോടി രൂപയും നേടി മികച്ച തുടക്കമാണ് ചിത്രം കുറിച്ചത്.






