Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

  • ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

GeneralHeadlines
Home›General›ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

By Admin
November 16, 2026
16
0

കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: കേരളത്തിലെ ജര്‍മ്മന്‍ ഭാഷാ പഠനരംഗത്തെ അധ്യാപകരെ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഔദ്യോഗിക ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രം ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്ട് ജര്‍മ്മന്‍ ഭാഷാധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു. ജര്‍മ്മനിയിലെ ഉപരിപഠന-തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ട് കേരളത്തില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളടക്കമുള്ള ജര്‍മ്മന്‍ ഭാഷാ പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് കോഴിക്കോട് ഗൊയ്ഥെ-സെന്‍ട്രത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം. കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകര്‍ക്കിടയില്‍ സഹകരണം, ആശയവിനിമയം, തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ സമ്മേളനം ലക്ഷ്യമിടുന്നു.

കേരളത്തിലെ ജര്‍മ്മന്‍ ഭാഷാ വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയില്‍ അധ്യാപകരും സ്കൂളുകളും നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറും ജര്‍മ്മന്‍ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ജര്‍മ്മന്‍ അധ്യാപകരുടെ സ്വതന്ത്ര ശൃംഖലയായി വിഭാവനം ചെയ്തിരിക്കുന്ന ‘കേ ഡാഫി’ ന്‍റെ രൂപീകരണ യോഗവും സമ്മേളനത്തില്‍ നടക്കും. അധ്യാപകര്‍ തമ്മിലുള്ള ആശയവിനിമയം, സംയുക്ത പ്രൊഫഷണല്‍ വികസന പ്രവര്‍ത്തനങ്ങള്‍, നൂതനമായ അധ്യാപന രീതികള്‍, അധ്യാപന നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കുള്ള ഒരു വേദിയായി ഇത് പ്രവര്‍ത്തിക്കും.

ആധുനിക ആശയവിനിമയ അധ്യാപന രീതികള്‍, ക്ലാസ് മുറിയിലെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പഠന വിഭവങ്ങള്‍, പരീക്ഷാ പരിശീലനം എന്നിവയിലെ ശില്പശാലകള്‍ സമ്മേളനത്തിനെ ആകര്‍ഷകമാക്കും. ‘ഒരുമിച്ച് പഠിപ്പിക്കുക, പരസ്പരം പഠിക്കുക, കേരളത്തില്‍ ജര്‍മ്മന്‍ ഭാഷാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക’ എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന കേ ഡാഫ് കൂട്ടായ്മയ്ക്ക് ഗൊയ്ഥെ-സെന്‍ട്രം അക്കാദമിക് പിന്തുണ നല്‍കും.

സമ്മേളനത്തിലേക്കുള്ള പ്രവേശനവും താമസവും ഭക്ഷണവും സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.

താല്‍പ്പര്യമുള്ള അധ്യാപകര്‍ https://ke-daf.trivandrum.german.in/events/ എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഒരു ഭാഷാ സ്കൂളിന് രണ്ട് അധ്യാപകരെ നാമനിര്‍ദ്ദേശം ചെയ്യാനാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗൊയ്ഥെ-സെന്‍ട്രം ക്ഷണക്കത്ത് അയക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക: ke-daf@goethe-zentrum.org

TagsGermanGoethe-Zentrum
Previous Article

വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക ...

Next Article

ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി ...

Related articles More from author

  • GeneralHeadlines

    അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ചന്ദ്രശേഖറും വി.ഡി സതീശനും എന്തുപറയുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്

    January 30, 2026
    By Admin
  • GeneralHeadlines

    മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

    August 6, 2026
    By Admin
  • HeadlinesShort stories

    ‘കേരള സവാരി 2.0’ വീണ്ടും 

    November 4, 2025
    By Admin
  • GeneralHeadlines

    ‘ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂ,പറയുന്നതെല്ലാം ചെയ്യും’: 10 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

    February 20, 2026
    By Admin
  • GeneralHeadlines

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

    October 5, 2026
    By Admin
  • Headlines

    ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് 

    November 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല
  • ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്
  • വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്
  • ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
  • പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

Timeline

  • November 16, 2026

    ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

  • November 16, 2026

    ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട്

  • November 15, 2026

    വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

  • November 15, 2026

    ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

  • November 15, 2026

    പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions