Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Politics
Home›Politics›അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്

അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്

By Admin
October 30, 2025
147
0

 

തിരുവനന്തപുരം:കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായതിൻ്റെ  ഔദ്യോഗിക പ്രഖ്യാപനം കേരള പിറവി ദിനമായ നവംബർ 1-ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും.
ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം. ലോകബാങ്കിൻ്റെ നിർവചനമനുസരിച്ച് പ്രതിദിനം 180 രൂപയിൽ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക പോഷകാഹാരം, ഭവനം, ശുചിത്വം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിക്കുന്നു.
അതി ദാരിദ്ര്യത്തിൽ  64,006 കുടുംബം
2021ൽ സംസ്ഥാന സർക്കാർ ‘അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി’ ആരംഭിച്ചു.  തദ്ദേശ പഞ്ചായത്തുകളോടൊപ്പം, ആശ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സ്വയം സഹായ ശൃംഖലകൾ പങ്കാളികളായുള്ള കുടുംബശ്രീയുടെ നേതൃത്വത്തിൽ താഴെ തട്ടിൽ നടത്തിയ സർവേയോടെയാണ് ഇത് ആരംഭിച്ചത്. സർവേയിൽ അതി ദാരിദ്ര്യത്തിൽ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി.ഇത് സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 0.2 ശതമാനമാണ്.
അടുത്ത വെല്ലുവിളി ഓരോ കുടുംബത്തിനും വേണ്ടി വ്യക്തിഗത മൈക്രോ പ്ലാനുകൾ രൂപപ്പെടുത്തുക എന്നതായിരുന്നു. പാർപ്പിടമില്ലായ്മ, ഉപജീവനമാർഗ്ഗത്തിലെ പ്രശ്‌നങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അനാരോഗ്യം, രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ ക്ഷേമ പദ്ധതികൾ ലഭിക്കാത്തത് തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ അതിദാരിദ്ര്യത്തിന് കാരണമായി.
ഈ പദ്ധതിയുടെ കീഴിൽ, ഓരോ കുടുംബത്തിന്‍റെയും പ്രത്യേക ദാരിദ്ര്യാവസ്ഥകൾക്ക് അനുസൃതമായി മൈക്രോ പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കി.
20,648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ഭക്ഷണം
ഈ പദ്ധതിയുടെ ഫലമായി: 5,422 പുതിയ വീടുകൾ നിർമ്മിച്ചു, 439 കുടുംബങ്ങൾക്ക് 28.32 ഏക്കർ ഭൂമി ലഭ്യമാക്കി, 5,522 വീടുകൾ നവീകരിച്ചു, 34,672 കുടുംബങ്ങൾക്ക് അവിദഗ്ദ്ധ തൊഴിൽ മേഖല വഴി അധികമായി 77 കോടി രൂപ വരുമാനം നേടാൻ സഹായിച്ചു, 4,394 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ നൽകി, 579 വ്യക്തികൾക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു, 7 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം നൽകി, 5,777 വ്യക്തികൾക്ക് പാലിയേറ്റീവ് കെയർ നൽകി, 29,427 കുടുംബങ്ങളിലെ 85,721 ആളുകൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകി, 2,210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്തു, 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി, 20,648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ഭക്ഷണം വിതരണം ചെയ്തു. കൂടാതെ 21,263 അടിയന്തര സേവനങ്ങളും രേഖകളുടെ  വിതരണങ്ങളും നടത്തി.
Tagskerala modelkerala number one
Previous Article

‘ലഹരി ആസക്തി ചികിത്സ ഇപ്പോഴും വെല്ലുവിളി’ 

Next Article

നടിയായി മോഹൻലാലിൻ്റെ മകളും

Related articles More from author

  • Politics

    കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

    November 1, 2025
    By Admin
  • CareerHeadlines

    യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    December 26, 2025
    By Admin
  • HeadlinesHealth

    വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍

    December 7, 2025
    By Admin
  • HeadlinesHealth

    കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

    February 5, 2026
    By Admin
  • HeadlinesHealth

    അപൂർവ രോഗങ്ങളുടെ പരിചരണവും നിരീക്ഷണവും ശക്തിപ്പെടുത്താൻ ‘കെയർ’ പോർട്ടൽ

    March 13, 2026
    By Admin
  • GeneralHeadlines

    ‘ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയായി 2050 ലെ കേരളം’

    February 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions