Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

AstrologyGeneral
Home›Astrology›കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

By Admin
November 8, 2025
389
0

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി കവിയും മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല ആദ്യ     വിസിയും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ നിയമിതനാവും. ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായിരുന്നു. പുതിയ നിയമനം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.

നിയമന വിവരം  ജയകുമാർ  സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രി വി എൻ വാസവനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും അദ്ദേഹം ഇതു സംബന്ധിച്ച കാര്യം സംസാരിച്ചുവെന്നും ജയകുമാർ പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡൻ്റായി എത്തുമ്പോൾ പ്രഥമപരിഗണന നവംബർ 17 ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഭക്തർക്കായി സുഗമമായി നടത്തുക എന്നതാണെന്നും ജയകുമാർ പറഞ്ഞു.

ശബരിമല സ്വർണ കൊള്ള വിഷയം ഉൾപ്പെടെ വിവിധ വിവാദങ്ങൾ ഉള്ളതിനാൽ ഈ പദവി ഏറ്റെടുക്കുന്നത് “മുൾകീരിടം” ധരിക്കുന്നതിന് തുല്യമാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് എല്ലാ കിരീടങ്ങൾക്കും മുള്ളുകളില്ല,നിങ്ങൾ അത് എങ്ങനെ ധരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ശബരിമല സ്വർണ വിവാദം പോലുള്ള കാര്യങ്ങൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ജയകുമാർ പറഞ്ഞു. ദൈവവിശ്വാസിയായ താൻ ഈ പദവി ഒരു ദൈവനിയോഗമായി കണക്കാക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജയകുമാർ മുമ്പും ശബരിമലയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. രണ്ടുതവണ സ്‌പെഷൽ കമ്മിഷണർ പദവി വഹിച്ചിട്ടുള്ള ജയകുമാർ  ശബരിമല മാസ്‌റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഈ മാസം 10 ന് കാലാവധി അവസാനിക്കേണ്ട ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ആലോചന ഉണ്ടായിരുന്നു. സ്വർണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻ്റിൻ്റെ കാലാവധി നീട്ടുന്നത് നിലവിലെ സാഹചര്യത്തിൽ ഗുണകരമാകില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

മുൻ എം പി എ സമ്പത്ത്, മുൻ എം എൽ എ ടി.കെ. ദേവകുമാർ എന്നിവരെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചെങ്കിലും  സജീവ രാഷ്ട്രീയ പ്രവർത്തകർ   പ്രസിഡൻ്റാവുന്നത്  തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ പ്രയോജനം  ചെയ്യില്ലെന്ന് സി പി എം നേതൃത്വം വിലയിരുത്തി.ഐ എ എസ് ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ഭരണം ഏൽപ്പിക്കണമെന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റേയും   നായർ സമുദാംഗമായതിനാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുുടേയും താല്പര്യ ങ്ങൾക്കനുസൃതമായതിനാൽ ജയകുമാറിനെ നിയമിക്കാനുള്ള തീരുമാനം ഒരേ സമയം ഇരുവരെയും തൃപ്തിപ്പെടുത്തുമെന്നാണ് സി പി എം പ്രതീക്ഷ.

TagsK JayakumarTravancore Devaswom Board
Previous Article

നൂറ്  പദ്ധതികൾ; 35,111 കോടിയുടെ നിക്ഷേപം,അര ലക്ഷം പേർക്ക് ...

Next Article

പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം:കെയുഡബ്ല്യുജെ

Related articles More from author

  • Headlines

    ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ

    November 20, 2025
    By Admin
  • Headlines

    ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

    November 11, 2025
    By Admin
  • GeneralHeadlines

    അയ്യപ്പ സംഗമം: വാർത്തകൾ വേദനാജനകവും സത്യവിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    February 14, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘ മനോരമ’

    February 15, 2026
    By Admin
  • HeadlinesTravel

    ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ,പായസം

    November 28, 2025
    By Admin
  • GeneralHeadlinesPolitics

    ‘കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടു’!

    February 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions