Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Headlines
Home›Headlines›തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

By Admin
November 12, 2025
179
0
തിരുവനന്തപുരം: ജര്‍മ്മനിയിലേക്കുള്ള വിസ അപേക്ഷകളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ തിരുവനന്തപുരത്ത് വിസ ക്യാമ്പുകള്‍ നടത്തുന്നത് പരിഗണിക്കുമെന്ന് ബാംഗ്ലൂരിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സലും വിസാ വിഭാഗം മേധാവിയുമായ ജോനാസ് മൈക്കല്‍ ടര്‍ക്ക്. ജിടെക്കിന്‍റേയും ടെക്നോപാര്‍ക്കിലെ മറ്റ് കമ്പനികളുടേയും പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച അദ്ദേഹത്തെ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട)സ്വീകരിച്ചു.ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഓണററി കോണ്‍സലും ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം, ജിടെക് സെക്രട്ടറിയും തിരുവനന്തപുരം ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ എന്നിവരും സന്നിഹിതരായി.
യുഎസ്ടി ഗ്ലോബല്‍, ക്വസ്റ്റ് ഗ്ലോബല്‍, അലയന്‍സ് സര്‍വീസസ്, ആക്സിയ, ഡിസ്പേസ്, ടാറ്റ എല്‍ക്സി, സണ്‍ടെക് എന്നിവയുള്‍പ്പെടെ 15 കമ്പനികളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ ജര്‍മ്മന്‍ വിസ ഫെസിലിറ്റേഷന്‍ സര്‍വീസസ് (വിഎഫ്എസ് ) സെന്‍റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു.
തലസ്ഥാനജില്ലയില്‍ ഒരു വിസ സെന്‍റര്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന ജര്‍മ്മന്‍ കോണ്‍സുലേറ്റിന് അറിയാമെന്ന് ജോനാസ് മൈക്കല്‍ ടര്‍ക്ക് പറഞ്ഞു. മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു വിസ സെന്‍റര്‍ പുനഃസ്ഥാപിക്കാനെടുക്കുന്ന സമയപരിധിയെക്കുറിച്ച്  ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഒന്ന്-രണ്ടു മാസങ്ങളുടെ ഇടവേളകളില്‍ വിസ ക്യാമ്പ് നടത്താനാകും. വിസയ്ക്കുള്ള അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കാന്‍ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കും.

ജിടെക്കിന്‍റേയും ടെക്നോപാര്‍ക്കിലെ മറ്റ് കമ്പനികളുടേയും പ്രതിനിധികളുമായി ബാംഗ്ലൂരിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സലും വിസാ വിഭാഗം മേധാവിയുമായ ജോനാസ് മൈക്കല്‍ ടര്‍ക്ക് സംവദിക്കുന്നു. ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഓണററി കോണ്‍സലും ഗൊയ്‌ഥെ-സെന്‍ട്രം ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം, ജിടെക് സെക്രട്ടറിയും തിരുവനന്തപുരം ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ടെക്‌നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ എന്നിവര്‍ സമീപം.

കേരളത്തിനും ജര്‍മ്മനിക്കുമിടയില്‍ വിവിധ ബിസിനസ്- സാംസ്കാരിക മേഖലകളില്‍ സമാന താല്പര്യവും ശക്തമായ ബന്ധമുണ്ട്. ജര്‍മ്മന്‍ വിസ അപേക്ഷകള്‍ക്കായി സംഘടനകളില്‍ നിന്നുള്ള ഡിജിറ്റല്‍ ലെറ്ററുകളും ഡിജിറ്റല്‍ ഒപ്പുകളും അംഗീകരിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്കിലെ കമ്പനികളില്‍ നിന്ന് പ്രതിമാസം കുറഞ്ഞത് 250-300 ജര്‍മ്മന്‍ വിസ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന് ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി പറഞ്ഞു. വിസ നടപടിക്രമങ്ങള്‍ക്കായി കൊച്ചി വരെ യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരത്ത് ഒരു ജര്‍മ്മന്‍ വിഎഫ്എസ് സെന്‍റര്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാന നഗരിയില്‍ ഇടയ്ക്കിടെ വിസ ക്യാമ്പുകള്‍ നടത്താനുള്ള ആശയത്തെ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) സ്വാഗതം ചെയ്തു. ടെക്നോപാര്‍ക്കിന് ഇക്കാര്യത്തില്‍ ആതിഥേയത്വം വഹിക്കാനാകും. ഇവി, ഇലക്ട്രോണിക്സ് & സെമികണ്ടക്ടറുകള്‍, ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, എവിജിസി, സൈബര്‍ സുരക്ഷ, എഐ, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിവിധ സാങ്കേതിക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളും മികച്ച വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുമുള്ള നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. ടെക്നോപാര്‍ക്കിലെ പല കമ്പനികള്‍ക്കും ജര്‍മ്മനിയില്‍ ബിസിനസ്സ് ബന്ധങ്ങളുണ്ട്. തിരുവനന്തപുരത്ത് ഒരു വിഎഫ്എസ് കേന്ദ്രത്തിനായുള്ള ടെക്കികളുടെ അഭ്യര്‍ത്ഥന കോണ്‍സുലേറ്റ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TagsGermanyTechnoparkThiruvananthapuram
Previous Article

ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വെല്ലുവിളിച്ച് കെ.ടി ജലീൽ

Next Article

എസ്എഫ്ഐ നേതാവ് അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി

Related articles More from author

  • CareerHeadlines

    ജര്‍മ്മന്‍ വിദ്യാഭ്യാസ-തൊഴില്‍ സാധ്യത: ഓണ്‍ലൈന്‍ വെബിനാര്‍ 6ന്

    December 2, 2025
    By Admin
  • BusinessGeneralHeadlines

    രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

    June 29, 2026
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin
  • BusinessCareerDesignTechnology

    പതിനായിരം തൊഴിലുമായി 850 കോടിയുടെ  മെറിഡിയൻ ടെക് പാർക്ക് തലസ്ഥാനത്ത്

    November 5, 2025
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • BusinessTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3ല്‍ ‘വിന്‍വിഷി’ന് സ്വന്തം കാമ്പസ്

    November 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions