Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Headlines
Home›Headlines›നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ

നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ

By Admin
November 20, 2025
444
0

തിരുവനന്തപുരം: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടി ബി മുക്ത് ഭാരത് അഭിയാനിനു കീഴിലുള്ള നിക്ഷയ് മിത്ര ദൗത്യവുമായി കൈകോർത്ത്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ള ക്ഷയരോഗ ബാധിതർക്ക് ആറു മാസക്കാലത്തേയ്ക്കുള്ള ഭക്ഷണ കിറ്റുകൾ കൈമാറാനുള്ള സംരംഭത്തിന് പ്രമുഖ എ ഐ,ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കുക എന്ന ഇന്ത്യയുടെ ദൗത്യത്തിൻ്റെ ഭാഗമാണ് നിക്ഷയ്.
ക്ഷയരോഗ നിയന്ത്രണത്തിൽ കേരളം ഇതിനകം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.എങ്കിലും,പോഷകാഹാരക്കുറവ്,അനുബന്ധ രോഗാവസ്ഥകൾ,മരുന്നുകളോടുള്ള പ്രതിരോധം,രോഗനിർണയത്തിൽ കണ്ടുവരുന്ന തടസ്സങ്ങൾ തുടങ്ങിയ വെല്ലുവിളികൾ പൂർണമായ രോഗശാന്തിയെ ഇപ്പോഴും ബാധിക്കുന്നുണ്ട്.ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കു പരിഹാരം കാണുന്നതിനായി ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന മുൻഗണനാ മേഖലകൾ സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുമുണ്ട്.14 ജില്ലകളിലായി 6,800 ക്ഷയ രോഗികൾക്ക് പോഷകാഹാര സഹായം നൽകുക എന്നത് ഇതിൽ പ്രധാനമാണ്.അതിൻ്റെ ഭാഗമായാണ് തിരുവനന്തപുരം,എറണാകുളം ജില്ലകളിലെ ക്ഷയരോഗ ബാധിതർക്ക് സഹായവുമായി യുഎസ് ടി മുന്നോട്ട് വന്നത്.
നിക്ഷയ് മിത്രയുടെ ഭാഗമാകുന്നതിലൂടെ, ക്ഷയരോഗ ബാധിതർക്ക് ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകൾ നൽകി യുഎസ് ടി ഈ സംരംഭത്തെ പിന്തുണയ്ക്കും.കമ്പനിയുടെ സിഎസ്ആർ ടീം പ്രതിമാസം 100 കിറ്റുകൾ എന്ന കണക്കിൽ, ആകെ 600 കിറ്റുകൾ വിതരണം ചെയ്യും.അരി,ഗോതമ്പ് മാവ്,റാഗി പൊടി,ഉഴുന്നുപരിപ്പ്,ചെറുപയർ,പാൽപ്പൊടി,ഭക്ഷ്യ എണ്ണ, നെയ്യ്, നിലക്കടല, കശുവണ്ടി, ഈത്തപ്പഴം, ബംഗാൾ പയർ എന്നിവ ഉൾപ്പെടുന്നതാണ് ഓരോ ഭക്ഷ്യ കിറ്റും.
“നിക്ഷയ് മിത്ര ദൗത്യവുമായി സഹകരിച്ച് ക്ഷയരോഗ ബാധിതർക്ക് അടുത്ത ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകൾ നൽകാൻ അവസരം ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു,”- യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
നിക്ഷയ് മിത്ര ഉദ്യമവുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കാൻ തിരുവനന്തപുരം ജില്ലാ ടി ബി സെല്ലിൽ സംഘടിപ്പിച്ച ചടങ്ങിൽ യു എസ് ടി യിൽ നിന്നും ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, വർക്ക് പ്ലേസ് മാനേജ്മെൻ്റ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ, സി എസ് ആർ ലീഡ് വിനീത് മോഹനൻ എന്നിവരും, ജില്ലാ ടി ബി ഓഫീസർ ഡോ. ധനുജ വി, എസ് ടി ഡി സി കൺസൽട്ടൻ്റ് ഡോ. നീന പി എസ്; ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വിഭാഗം പ്രോഗ്രാം മാനേജർ ഡോ. അനോജ്; ഡബ്ള്യു എച്ഛ് ഒ കൺസൽട്ടൻ്റ് ഡോ. അപർണാ മോഹൻ, തിരുവനന്തപുരം ജില്ലാ ടി ബി സെൽ കെ എച്ഛ് പി ടി കൺസൽട്ടൻറ് എലിസബത്ത് ജോ എന്നിവരും പങ്കെടുത്തു.

TagsCSRTBUST Global
Previous Article

കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

Next Article

ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ

Related articles More from author

  • HeadlinesscienceTechnology

    എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

    April 28, 2026
    By Admin
  • BusinessHeadlines

    ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി

    April 7, 2026
    By Admin
  • GeneralHeadlinesTravel

    ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

    July 20, 2026
    By Admin
  • GeneralHeadlines

    അമർത്യ സെന്നും, റോമിലാ ഥാപ്പറും പങ്കെടുക്കുന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺ​ഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത്

    February 3, 2026
    By Admin
  • GeneralHeadlines

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

    September 4, 2026
    By Admin
  • HeadlinesHealth

    രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

    January 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions